Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പിതൃപക്ഷത്തില്‍ ബുധ, ശുക്ര സംക്രമണങ്ങള്‍; മൂന്ന് രാശികള്‍ക്ക് ഇത് അതുല്യ സൗഭാഗ്യകാലം
ജ്യോതിഷശാസ്ത്രം പിതൃപക്ഷത്തിന് പ്രത്യക പ്രാധാന്യം നല്‍കുന്നുണ്ട്. ഏതാണ്ട് പതിനഞ്ച് ദിവസമാണ് പിതൃപക്ഷം വരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 16നാണ് പിതൃപക്ഷം ആരംഭിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പിതൃപക്ഷം അവസാനിക്കുന്നത്. ജ്യോതിഷശാസ്ത്രം അനുസരിച്ച് ഈ വര്‍ഷത്തെ പിതൃപക്ഷം വളരെ മഹത്തരമാണ്. കാരണം ഈ ദിവസങ്ങളില്‍ ശുക്രന്റെയും ബുധന്റെയും സംക്രമണം നടക്കുന്നുണ്ട്.

സെപ്റ്റംബര്‍ 16ന് ശുക്രന് കന്നി രാശിയില്‍ നിന്നും സ്വരാശിയായ തുലാത്തിലേക്ക് പ്രവേശിക്കുകയാണ്. അതുപോലെ സെപ്റ്റംബര്‍ 23ന് ബുധന്‍ കന്നി രാശിയില്‍ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം ചില രാശികള്‍ക്ക് സൗഭാഗ്യമേകും. ആകസ്മികമായ ധനലാഭമുണ്ടാകും. കരിയറില്‍ വലിയ നേട്ടങ്ങളുണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ശുക്രന്റെയും ബുധന്റെയും സംക്രമണം മേടം രാശിക്കാര്‍ക്ക് നേട്ടമായി മാറും. കാരണം ഇവരുടെ ഏഴാമത്തെ ഭാവത്തില്‍ ശുക്രനും ആറാമത്തെ ഭാവത്തില്‍ ബുധനും ഭ്രമണം ചെയ്യുന്നു. അതിനാല്‍ ഈ കാലയളവില്‍ വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യം വളരെ സന്തോഷകരമാകും. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആശ്വാസമോ അനുകൂല വിധിയോ ലഭിക്കും. സാമ്പത്തികം അഭിവൃദ്ധിപ്പെടും. സമ്പാദ്യം വര്‍ധിക്കും. പലവഴികളിലായി പണം സമ്പാദിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ജോലിസ്ഥലത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. പങ്കാളിത്ത ബിസിനസുകളില്‍ നിന്നും ലാഭം നേടാന്‍ സാധിക്കും.
മിഥുനം
ശുക്രന്റെയും ബുധന്റെയും രാശി മാറ്റങ്ങള്‍ മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും ഗുണകരമാകും. കാരണം ബുധന്‍ ഇവരുട നാലാംഭാവത്തിലും ശുക്രന് അഞ്ചാം ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. ഈ കാലയളവില്‍ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ കാലയളവില്‍ അത് നടക്കും. കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. പ്രണയ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് അതിന് അനുകൂലമാണ്.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെയും ശുക്രന്റെയും രാശിമാറ്റങ്ങള്‍ നേട്ടമാകും. കാരണം ബുധന്‍ ഇവരുടെ മൂന്നാം ഭാവത്തിലും ശുക്രന് നാലാം ഭാവത്തിലുമാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് സാഹസികരായിരിക്കും. മാത്രമല്ല ഈ കാലയളവില്‍ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഈ സമയം വളരെ അനുകൂലമാണ്. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കും. സഹോദരീസഹോദരന്മാരില് നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
