Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ബുധന്‍- വ്യാഴം ഗ്രഹങ്ങളുടെ ഗതിമാറ്റം; ഇനിവരുന്ന നാളുകള്‍ ഈ രാശിക്കാര്‍ക്ക് കടുപ്പമേറിയതാകും
ഗ്രഹങ്ങളിലെ ഓരോ ചെറിയ മാറ്റങ്ങളും 12 രാശികളെയും പലവിധത്തിലാണ് ബാധിക്കുക. പ്രത്യേകിച്ച്, ബുധന്‍ വ്യാഴം പോലെയുള്ള ഗ്രഹങ്ങളിലെ വളരെ ചെറിയ മാറ്റങ്ങള്‍ പോലും ഓരോ രാശിക്കാരെയും പലവിധത്തിലാണ് ബാധിക്കുന്നത്. ചില രാശിക്കാരുടെ ഭാവി പോലും ഇത്തരം ഗ്രഹ മാറ്റങ്ങളിലൂടെ നിര്ണ്ണയിക്കപ്പെടുന്നൂ.

വേദ ജ്യോതിഷ പ്രകാരം, ബുധനും വ്യാഴവും വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇവരുടെ ഈ സഞ്ചാരഗതിയിലെ മാറ്റം, ചില രാശിക്കാര്‍ക്ക് ഗുണകരമാകുമെങ്കിലും ചെലരെ ദോഷകരമായി ബാധിച്ചേക്കാം. നിലവില്‍ മൂന്ന് രാശിക്കാരാണ് ബുധനും വ്യാഴവും മൂലം കഷ്ടപ്പെടാന്‍ പോകുന്നത്. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
തുലാം
ചെറിയ സന്തോഷങ്ങളും സന്തോഷത്തേക്കാള്‍ വലിയ ദുഃഖങ്ങളുമായിരിക്കും ഈ രാശിക്കാര്‍ക്ക് ഇനിവരുന്ന ദിവസങ്ങളില്‍ വരാന്‍ പോകുന്നത്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായ രീതിയില്‍ നടത്തിയെടുക്കാന്‍ സാധിക്കാതെ വന്നേക്കാം. ചിലപ്പോള്‍, നിങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്കും പലവിധത്തിലുള്ള പ്രശ്നങ്ങളിലേയ്ക്കും ഇവ തള്ളിവിട്ടെന്ന് വന്നേക്കാം. മാനസിക പിരിമുറുക്കള് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും കയ്യില്‍ പൈസയില്ലാത്തത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. നിങ്ങളുടെ അഭിമാനത്തെ വരെ ചോദ്യം ചെയ്യുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കുടുംബ കലഹങ്ങള്‍ പലതും നിങ്ങളാല്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ ചെന്നെത്താം.
ധനു
ധനു രാശിയില്‍ ഉള്ളവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പഠനാവശ്യത്തിനും മറഅറപമായി പണം ലഭിക്കാതെ നല്ലരീതിയില്‍ കഷ്ടപ്പെടേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. സഹായിക്കാം എന്ന് പറഞ്ഞ പലരും വാക്ക് മാറ്റാം. പുതിയ ജോലി അന്വേഷിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. പ്രതീക്ഷിച്ച രീതിയില്‍ ജോലിയിലൂടെ ഒന്നും സമ്പാദിക്കാന്‍ പറ്റാത്ത അവസ്ഥ നിങ്ങളെ മാനസികമായി തളര്‍ത്താനും വഴിയൊരുക്കുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രതീക്ഷിച്ച പലതും സ്വന്തമാക്കാന്‍ സാധിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാം. മറ്റുള്ളവരെ അമിതമായി സഹായിക്കുന്ന രീതി ഒഴിവാക്കുന്നത് നല്ലതായിരിക്കും. പലരും നിങ്ങളെ ചതിക്കാന്‍ സാധ്യത കൂടുതല്‍. പ്രണയ ബന്ധങ്ങള്‍ തകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മീനം
മീനം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. യാത്രകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളില്‍ അമിതമായ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുമെങ്കിലും ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം. സാമ്പത്തികപരമായി കുറച്ച് ബുദ്ധിമുട്ടിയേക്കാം. എന്നിരുന്നാലും ആഴശ്യത്തിന് സനാപ്ദിക്കാന് സാധിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സന്തോഷവും സമാധാനവും കൈവരിക്കും. പുതിയ ജോലി നോക്കുന്നവര്‍ക്ക് കുറച്ച് കഷ്ടപ്പാട് അനുഭവിക്കേണ്ടതായി വന്നേക്കാം. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ സാധ്യത കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
