Latest Updates
-
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ
ഏതൊരു സ്ത്രീയും ആഗ്രഹിക്കും ഈ ഗുണങ്ങളുള്ള പങ്കാളിയെ: നിങ്ങള്‍ അങ്ങനെയൊരാളാണോ: ദാമ്പത്യം ഉഗ്രനാവും
ദാമ്പത്യ ബന്ധത്തില്‍ ന്യൂമറോളജിക്ക് എന്ത് കാര്യം എന്ന് പലരും ചിന്തിക്കും. പലപ്പോഴും ജ്യോതിശാസ്ത്രത്തിന്റെ മറ്റൊരു ശാഖയായ സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം നമ്മുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പോലും മനസ്സിലാക്കുന്നതിനും കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും പലപ്പോഴും ന്യൂമറോളജിക്ക് സാധിക്കും. എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് തന്നെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ തന്നെയാണ്. ജീവിതകാലം ഒരു സന്തോഷത്തോട് മുന്നോട്ട് പോവുക എന്നത് തന്നെയാണ ദാമ്പത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും.
തന്റെ ജീവിത പങ്കാളിയെ ഒരു രാജ്ഞിയെ പോലെ നോക്കുന്ന പുരുഷന്മാര് ധാരാളമുണ്ട്. ജീവിത കാലം മുഴുവന്‍ എല്ലാ പ്രതിസന്ധികളേയും അവഗണിച്ച് തന്നെ ചേര്‍ത്ത് നിര്‍ത്തുന്ന പുരുഷനെ തന്നെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതും. ന്യൂമറോളജി പ്രകാരം എല്ലാ മാസത്തില്‍ ഏത് തീയ്യതിയില്‍ ജനിച്ച പുരുഷനാണെങ്കിലും ഇത്തരം ഗുണങ്ങളുണ്ട്. എന്നാല്‍ സംഖ്യാശാസ്ത്രം അനുസരിച്ച് ഒരിക്കലും ജീവിത പങ്കാളിയെ വിട്ടു പോവാത്ത ചിലരുണ്ട്. ഇവര്‍ ജീവിത പങ്കാളിക്ക് ഏറ്റവും അനുയോജ്യനായ ഭര്‍ത്താവ് തന്നെയായിരിക്കും.

ജന്മസംഖ്യ 4
നിങ്ങളുടെ ഭര്‍ത്താവിന്റെ ജന്മസംഖ്യ 4 ആണെങ്കില്‍ അല്ലെങ്കില്‍ 14, 12, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ ഇവരുടെ ജന്മസംഖ്യ 4 ആയിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ഭര്‍ത്താവായിരിക്കും ഇവര്‍. രാഹുവാണ് ഇവരുടെ ഭരണ ഗ്രഹം. രാഹുവിന്റെ സ്വാധീനം നിമിത്തം ഇവര്‍ വളരെയധികം വൈകാരികമായി ചിന്തിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതവും വളരെയധികം വൈകാരികത നിറഞ്ഞതായിരിക്കും. സ്നേഹത്തിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. തന്റെ ഹൃദയത്തിലുള്ള എല്ലാ സ്നേഹവും അവന് അവള്‍ക്ക് നല്കുന്നു. പ്രണയിക്കുമ്പോള്‍ പോലും ഏത് തടസ്സത്തേയും പ്രതിരോധിച്ച് ശക്തമായി മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പ്രിയപ്പെട്ടവരുടെ സ്നേഹം നേടിയെടുക്കുന്നതിന് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവര്‍ക്ക് മടിയില്ല എന്നതാണ്.
പങ്കാളിയുടെ ജന്മസംഖ്യ
ഭര്‍ത്താവിന്റേയും ഭാര്യയുടേയും ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ ജീവിതത്തില്‍ പരസ്പരം വളരെയധികം സ്നേഹിക്കുന്നവരായിരിക്കും. ഒരു തരത്തിലും ഇവരുടെ ജീവിതത്തില്‍ പ്രണയത്തെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. ഇവര്‍ ഒരുമിച്ച് പ്രണയത്തിന്റേതായ ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. സ്ത്രീ ആഗ്രഹിക്കുന്നത് പോലെ ഒരു ഭര്‍ത്താവാകാന്‍ എപ്പോഴും ഇവര്‍ക്ക് സാധിക്കുന്നു. തിരിച്ചും തന്റെ പുരുഷന് ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഭാര്യയാവുന്നതിന് ഇവര്‍ക്കും സാധിക്കുന്നു. ഒരു തരത്തിലും ഇവരെ പരസ്പരം പിരിക്കാന്‍ സാധിക്കുകയില്ല. അത്രയധികം ഇവര്‍ ആഴത്തില്‍ സ്നേഹിക്കുന്നു.
ജന്മസംഖ്യ 6
ഇനി നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കിലും ഇതേ ഫലം തന്നെയാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഒരു ജീവിത പങ്കാളി എന്ന നിലയില്‍ നിങ്ങള്‍ വളരെയധികം റൊമാന്റിക് ആയിരിക്കും. മാത്രമല്ല ആറ് എന്ന സംഖ്യയുടെ അധിപന് ശുക്രനാണ്. ഏത് മാസത്തിലും 6, 15, 24 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് ആറ് ആയിരിക്കും അവരുടെ ജന്മസംഖ്യയായി വരുന്നത്. ശുക്രന് എന്ന് സ്നേഹത്തിന്റേയും ആഢംബരത്തിന്റേയും ഗ്രഹമാണ്. ഇവരുടെ ജീവിതത്തില്‍ ശുക്രന്റെ സ്വാധീനം വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
ശുക്രന്റെ സ്വാധീനം
ജന്മസംഖ്യ 6 ആയിട്ടുള്ള പുരുഷന്മാരില് ശുക്രന് വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്നേഹം, വാത്സല്യം, സമ്പത്ത് എന്നിവയെല്ലാം ശുക്രന് ഇവര്‍ക്ക് വാരിക്കോരി നല്കുന്നു. ഇവര്‍ ജീവിത കാലം മുഴുവന്‍ പങ്കാളിയെ സന്തോഷിപ്പിക്കുകയും അവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. പുരുഷന് തന്റെ പങ്കാളിക്ക് ജീവിതത്തിലെ എല്ലാ സ്നേഹവും സന്തോഷവും ആഢംബരങ്ങളും സൗകര്യങ്ങളും നല്കാന് ശ്രമിക്കുന്നു. ഇവര്‍ പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം ഭാഗ്യവാന്മാരായിരിക്കും.
പ്രണയവും ജീവിതവും
ഇവരുടെ പ്രണയവും ദാമ്പത്യവും വളരെയധികം രസകരമായിരിക്കും. സ്വന്തം കൈവെള്ളയില്‍ ഭാര്യയെ കൊണ്ട് നടക്കുന്നവരായിരിക്കും ഈ പുരുഷന്മാര്. ഇവര്‍ പ്രണയത്തിന്റെ കാര്യത്തിലും വളരെയധികം ഭാഗ്യവാന്മാരാണ്. ഈ പുരുഷന്മാര്ക്ക് ഭാര്യയില്‍ നിന്ന് ബഹുമാനവും സ്നേഹവും പ്രണയവും എല്ലാം ഒരുപോലെ തന്നെ ലഭിക്കുന്നു. ഇവര്‍ ഹൃദയം കൊണ്ടാണ് പരസ്പരം പ്രണയിക്കുന്നതും സ്നേഹിക്കുന്നതും. പുരുഷന്മാര് പലപ്പോഴും വളരെയധികം വികാരാധീനരും അവരുടെ ഹൃദയത്തിന്റെ വ്യക്തിത്വത്തില്‍ സംതൃപ്തരും ആയിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications