Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
ദുരിതങ്ങള്‍ കൈകൊട്ടി വിളിക്കും, മീനത്തില്‍ ദോഷവലയം ഈ നാളുകാര്‍ക്ക്
മീനമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല ജീവിതത്തില്‍ കാത്തിരിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്നതാണ് പലപ്പോഴും ജ്യോതിഷം. എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് പ്രധാനപ്പെട്ടതാണ്. പലപ്പോഴും മീനത്തിലെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ദൗര്‍ഭാഗ്യം കാത്തിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
27 നക്ഷത്രക്കാരില്‍ ആര്‍ക്കൊക്കെയാണ് ഇത്തരത്തില്‍ ദോഷഫലങ്ങളുള്ളത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളുടെ നക്ഷത്രം ഈ ലിസ്റ്റിലുണ്ടോ എന്നറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ എപ്രകാരമാണ് ജീവിതത്തില്‍ നിങ്ങളില്‍ മാറ്റം വരുത്തുന്നത് അതുപോലെ തന്നെയാണ് സങ്കടകരമായ കാര്യങ്ങളും മാറ്റം വരുത്തുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈലേഖനം വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അത്ര നല്ല ഫലങ്ങളല്ല ലഭിക്കുന്നത്. മാത്രമല്ല നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും വളരെയധികം കഷ്ടപ്പെടേണ്ടി വരും. എന്നാല്‍ മാത്രമേ അതിന്റെ ഫലം ലഭിക്കുകയുള്ളൂ. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കണം എന്നില്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നു. പണമിടപാടുകളില്‍ വളരെയധികം ശ്രദ്ധ വേണം. ആരോഗ്യ കാര്യവും നിസ്സാരമാക്കരുത്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്കും മീനമാസത്തില്‍ അത്ര മികച്ച ഫലങ്ങള്‍ ലഭിക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആത്മനിയന്ത്രണം അനിവാര്യമാണ്. പലപ്പോഴും സ്വന്തം കാര്യത്തിനേക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. പണമിടപാടുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആത്മനിയന്ത്രണം പാലിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തരുത്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് പ്രതികൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യമായ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവാം.. അതിനെ പ്രതിരോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പഠിക്കേണ്ടതാണ്. കൂടാതെ ആത്മാഭിമാനത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ അതീവശ്രദ്ധ വേണം. നിസ്സാരമായി കണക്കാക്കാവുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കും. കൂടാതെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ വലയ്ക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വളരെയധികം ആലോചിച്ച് മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇഴജന്തുക്കളുടെ ആക്രമണം ശ്രദ്ധിക്കണം. ബന്ധുക്കളോട് ഇടപെടുമ്പോള്‍ ബഹുമാനത്തോടെ പെരുമാറേണ്ടതാണ്. പ്രതികരണം ഏത് കാര്യത്തിനായാലും വളരെയധികം ശ്രദ്ധയോടെ വേണം. ആരോഗ്യം നിസ്സാരമാക്കരുത്. അത്കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നത് രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉള്ളസാഹചര്യം ഉണ്ടായതിനാല്‍ വളരെയധികം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. ജോലിയില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് പ്രതിസന്ധികളിലേക്ക് എത്തുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവരുടെ നിര്‍ഭാഗ്യത്തെ വിളിച്ച് വരുത്തുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അസൂയയുള്ളവര്‍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പലവിധത്തിലുള്ള കുപ്രചരണങ്ങള്‍ നടത്തുന്നു. അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പഠന കാര്യങ്ങളില്‍ വിജയം കണ്ടെത്താന്‍ വളരെയധികം പരിശ്രമിക്കേണ്ടതായി വരുന്നു. പരിചിതമായ കാര്യങ്ങള്‍ പോലും ചെയ്യാന്‍ പലപ്പോഴും പലര്‍ക്കും സാധിക്കാതെ വരുന്നു. ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സമയമാണ് മീനമാസം. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം വരുന്ന 30 ദിവസം, ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്. ചെയ്യുന്നകാര്യങ്ങള്ക്ക് വളരെയധികം പ്രാധാന്യം നല്‍കണം. നിസ്സാരമാക്കുന്ന ഓരോ കാര്യവും കൂടുതല്‍ വെല്ലുവിളികളെ നിങ്ങളിലേക്ക് എത്തിക്കുന്നു. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവും. ഇതെല്ലാം ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
അനിഴം
പലപ്പോഴും അനാവശ്യമായുണ്ടാവുന്ന പിരിമുറുക്കം ജീവിതത്തില്‍ ഈ 30 ദിവസവും പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ സുഹൃത്തുക്കള്‍ക്കിടയില്‍ പോലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. യാത്രകള്‍ പരമാവധി മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. സംസാരിക്കുന്നതില്‍ നിയന്ത്രണംവേണം. അമിത ദേഷ്യം നിങ്ങള്‍ക്കൊപ്പം ഉള്ളതിനാല്‍ അത് ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് മനസ്സിലാക്കണം. അതുകൊണ്ട് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചിലവുകളെ നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications