Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറും: അശ്വതി - രേവതി വരെ 27 നാളിനും മീനമാസ നക്ഷത്രഫലം
മീനമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുതെന്നതാണ് പലരും ഉറ്റുനോക്കുന്നത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും മീനമാസത്തില്‍ എന്താണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജ്യോതിഷ സംബന്ധമായുണ്ടാവുന്ന ഓരോ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം.
വരുന്ന 31 ദിനത്തിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും മീനമാസത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. നിങ്ങളുടെ നക്ഷത്രപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് മീനമാസത്തില്‍ കാത്തിരിക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മുന്നോട്ട് പോവുന്നു. കൂടാതെ ജോലിയുടെ കാര്യത്തിലും തീരുമാനമാവുന്നു. ഇത് വരെ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ എല്ലാം തന്നെ ഇല്ലാതാവും എന്നതാണ് മീനമാസത്തിലെ ഈ മൂന്ന് നക്ഷത്രക്കാരുടെ പ്രത്യേകത. പലപ്പോഴും ഇത് ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും മീനമാസത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് സംബന്ധമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പുതിയ ഒരു ബിസിനസ് കൂടി ആരംഭിക്കുന്നതിന് സാധ്യതയുണ്ട്. വാഹനയോഗവും ഭൂമി വാങ്ങുന്നതിനുള്ള യോഗവും കാണുന്നു. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ ഓരോ മുന്നേറ്റവും അവസരങ്ങള്‍ കൊണ്ട് വരുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും തടസ്സങ്ങളെല്ലാം ഇല്ലാതാവുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളെ സംബന്ധിച്ചുണ്ടാവുന്ന എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി മാറുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ തുടക്കത്തിലേ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഏത് തടസ്സത്തേയും ഇല്ലാതാക്കും. ബുധന്റെ മാറ്റങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ മഹാശനിമാറ്റവും മീനം രാശിയില്‍സംഭവിക്കുന്നു. ഇത് കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ചെറിയ രീതിയില്‍ തടസ്സം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. നേട്ടങ്ങളിലേക്ക് കുതിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. ആത്മനിയന്ത്രണത്തോടെ വേണം ഏത് കാര്യവും ചെയ്യുന്നതിന്. ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെങ്കില്‍ അല്‍പം കരുതല്‍ വേണം. ഇത് പിന്നീട് നിങ്ങളില്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുമെങ്കിലും അതിന് വേണ്ടി അല്‍പം കഷ്ടപ്പേടേണ്ടി വരുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ ഗുണാനുഭവങ്ങള്‍ നിരവധിയുണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. മാതാപിതാക്കളുടെ ആരോഗ്യം നിസ്സാരമാക്കരുത്. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം ഒരു തീരുമാനം എടുക്കുന്നതിന്. വിദ്യാര്‍ത്ഥികള്‍ വിജയം കരസ്ഥമാക്കുന്നതിന് പരിശ്രമിക്കേണ്ടി വരും. പരിശ്രമിച്ചാല്‍ അതിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ അനാവശ്യ ആശങ്കകള്‍ പാടില്ല.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ അനൂകൂല മാസമാണ് എന്നതില്‍ സംശയയം വേണ്ട. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ അശ്രദ്ധയില്ലാതെ മുന്നോട്ട് പോയാല്‍ അതെല്ലാം തന്നെ ഇരട്ടിയായി അനുകൂല മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ദാമ്പത്യത്തിലും പ്രണയത്തിലും പരസ്പരമുള്ള മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കാന്‍ സാധിക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല മാസമാണ് മീനമാസം. പലപ്പോഴും ആരോഗ്യ കരമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. അപ്രതീക്ഷിത മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. അതില്‍ പലതും അനുകൂലമായിരിക്കും. കരിയറില്‍ വഴിത്തിരിവുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മീനമാസത്തിലെ മാറ്റം ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ പ്രദാനം ചെയ്യുന്നുണ്ട്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന ഒരു ആശങ്ക പലരിലും ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ത്വക്ക് സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. ശത്രുദോഷത്തിനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ ചിലവ് വര്‍ദ്ധിക്കും. അത് വരുമാനത്തിനനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുകൂലമായ മാറ്റങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്.. അതില്‍ കരിയറും ജോലിയും തീരുമാനിക്കപ്പെടുന്നു. ആഗ്രഹം അനുസരിച്ച് കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്. പലപ്പോഴും പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുന്നു.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മീനമാസം അല്‍പം പ്രയാസത്തോടെ മുന്നോട്ട് പോവേണ്ടി വരുന്നു. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ നേടിയെടുക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് സംഭവിക്കാന്‍ പോവുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. നിബന്ധനക്കനുസരിച്ച് മുന്നോട്ട് പോവേണ്ട സാഹചര്യം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അതി ശക്തമായി തന്നെ തുടരുന്നു. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്. ചിലവുകളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുന്നതിനും സാധിക്കുന്നു. പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്ന് പലപ്പോഴും സഹായം സ്വീകിക്കേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ വെളിച്ചം കൊണ്ട് വരുന്നു. അവസരോചിതമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications