Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
Finance Horoscope: മേട മാസത്തിന് മുന്‍പ് സാമ്പത്തിക ഭദ്രത കൈവരിക്കുന്നവര്‍ ഈ രാശിക്കാര്‍
Meenam month finance horoscope: മീന മാസം ആരംഭിച്ചിരിക്കുകയാണ്. ജ്യോതിഷത്തില്‍ പ്രധാനപ്പെട്ട ഗ്രഹങ്ങളായി കരുതപ്പെടുന്ന ശനിയുടെയും, സൂര്യന്റെയും രാശിമാറ്റം നടക്കാന്‍ പോകുന്നത് മീനത്തിലാണ്. അതുപോലെ, ബുധന്‍ വക്രഗതിയിലേയ്ക്ക് പ്രവേശിക്കാനും നില്‍ക്കുകയാണ്.

പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ മീനത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ 12 രാശികളുടെയും സാമ്പത്തിക നേട്ടങ്ങളെയും ഇവ ബാധിക്കുന്നു. ചില രാശിക്കാര്‍ക്ക് മേട മാസം ആരംഭിക്കുന്നതിന് മുന്‍പ് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം. അറിയാം 12 രാശികളുടെയും സാമ്പത്തിക ഫലം.
മേടം
മേടം രാശിക്കാര്‍ക്ക് ഭാവിയിലേയ്ക്കായി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, പണം സ്വരൂപിക്കാനും, അവ ഭാവിയിലെ വളര്‍ച്ചയ്ക്കായി ശരിയായ വിധത്തില്‍ വിനിയോഗിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടങ്ങള്‍ കുറയും. വിദേശത്തേയ്ക്ക് പോകാന്‍ പണം കണ്ടെത്തും. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും. പഠിച്ച മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ലാഭം വന്നു ചേരും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടും. പുതിയ സ്ഥാലം വാങ്ങും. വീട് വാങ്ങും. വാഹനം വാങ്ങാന്‍ യോഗം. സാമ്പത്തിക ഭദ്രത കൈവരിക്കും. ലോണ്‍ അടച്ചു തീര്‍ക്കാന്‍ സാധിക്കും. പുതിയ തൊഴില്‍ ആവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ഉണ്ടായിരിക്കുക. ശ്രദ്ധിച്ച് പണം കൈകാര്യം ചെയ്തില്ലെങ്കില്‍ നഷ്ടം ഉണ്ടായേക്കാം. ബിസിനസ്സില്‍ പരിചയമില്ലാത്തവര്‍ നല്കുന്ന ഉപദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കരുത്. തൊഴില്‍ രംഗത്ത് ക്ഷമയോടെ നീങ്ങുന്നത് നല്ലതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. ശമ്പള വര്‍ദ്ധനവും ഇവര്‍ക്ക് ഉണ്ടായിരിക്കും. കടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷം ലഭിക്കും. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകും. ബിസിനസ്സില്‍ ശ്രദ്ധയോടെ മുന്നേറുന്നത് നല്ലതായിരിക്കും. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കള്‍ക്കു വേണ്ടി പണം കടം നല്കാതിരിക്കാന് ശ്രദ്ധിക്കുക. പല പണം തട്ടിപ്പുകളും നിങ്ങള്‍ക്കെതിരെ നടക്കാന്‍ സാധ്യത. സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും നല്ലതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ പണം സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല കാര്യങ്ങളും ശരിയായ വിധത്തില്‍ ചെയ്യുന്നത് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ നല്കാന് സഹായിക്കും. ആരോഗ്യപരമായ കാര്യങ്ങള്‍ക്കായി പണം ചിലവാകുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യത. പല കാര്യങ്ങളും വിചാരിച്ച രീതിയില്‍ നടക്കാതിരിക്കാനുള്ള സാധ്യത കൂടുതല്‍. വിദേശ ജോലിയ്ക്കായി പണം കയ്യില്‍ നിന്നും ചിലവാകുന്നതായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് നഷ്ടം വരാനുള്ള സാധ്യതയും കൂടുതലാണ്.
വൃശ്ചികം
ജോലിയില്‍ പരമാവധി ശ്രദ്ധ നല്‍കുന്നത് നേട്ടങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ സ്ഥാനത്തേയ്ക്ക് പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സ് രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. പുതിയ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങള്‍ നേട്ടങ്ങളായി ജീവിതത്തില്‍ ഭവിക്കുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കും. കടബാധ്യതകള്‍ കുറയും. സമ്പാദ്യം വര്‍ദ്ധിക്കും. പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ധനു
പങ്കാളിയില്‍ നിന്നുള്ള പിന്തുണയാല്‍ പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കും. വിഷുവിന് മുന്‍പ് നേട്ടങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ പലതും ഇവരില്‍ വന്നു ചേരുന്നതാണ്. പറമ്പില്‍ നിന്നും ആദായം വര്‍ദ്ധിക്കുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും അകലും. സ്വര്‍ണ്ണം വാങ്ങാനുള്ള യോഗവും ഇവരില്‍ വന്നു ചേരുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. നേട്ടങ്ങള്‍ പല മേഖകളില്‍ നിന്നായി ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. ബിസിനസ്സിലും നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ക്ക് ഇരട്ടി ലാഭം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. മാതാപിതാക്കള്‍ മൂലം സാമ്പത്തിക പ്രതിസന്ധി ഇവരില്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത കൂടുതലാണ്. നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും, സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കുറച്ചധികം കഷ്ടപ്പെടുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ശനി ഇവരില്‍ ശക്തി പ്രാപിക്കുന്നതിനാല്‍, ദോഷങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, പണം ചിലവഴിക്കുമ്പോള്‍ സൂക്ഷിച്ച് ചിലവഴിക്കാന്‍ ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications









