Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
മീനത്തിലെ രാജയോഗം: വിധിക്ക് വിപരീതമായി മഹാഭാഗ്യം 5 നാളുകാര്‍ക്ക്
മീനമാസത്തിന് തുടക്കമായി, ഇനി വരുന്ന ഒരു മാസക്കാലം പല ഗ്രഹരാശിമാറ്റങ്ങള് ഓരോ സമയത്തിലും സംഭവിക്കുന്നു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ഓരോ ഗ്രഹങ്ങളും ശത്രുഗ്രഹവും മിത്രഗ്രഹവുമായി ചേരുകയും അതിന്റെ ഫലം ഓരോ രാശിക്കാരിലും ചൊരിയുകയും ചെയ്യുന്നു. ഓരോ യോഗവും ഓരോ തരത്തില്‍ ഫലങ്ങള്‍ നല്കുന്നു. ഇതില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് പറയുന്നത് രാജയോഗമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ മാത്രം കൊണ്ട് വരുന്ന ഒരു യോഗമാണ് രാജയോഗം. രാജാവിനെപ്പോലെ ഭൂമിയില്‍ ജീവിക്കാന്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്ന ഈ യോഗം പലരുടേയും ജാതകത്തിലുണ്ട്. എന്നാല്‍ മീനമാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാരിലാണ് ഈ യോഗം കാണപ്പെടുന്നത് എന്നും എന്തൊക്കെയാണ് അവരെ കാത്തിരിക്കുന്ന ശുഭഫലങ്ങള്‍ എന്നും നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ്, ഇത് രാജയോഗം തന്നെയാണ് പ്രദാനം ചെയ്യുന്നത്. എത്ര വലിയ പ്രയാസമുള്ള കാര്യമാണെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തികമായി ഗുണകരമായ സമയമാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നു. സമൂഹത്തില്‍ നിന്ന് നിങ്ങളെ തേടി അംഗീകാരങ്ങള്‍ എത്തുന്നു. ഊഹക്കച്ചവടം പോലും ഇവരില്‍ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. രാജാവിനെപ്പോലെ ജീവിക്കാന്‍ സാധിക്കും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്കും മീനമാസം പ്രദാനം ചെയ്യുന്നത് രാജയോഗ സമാനമായ ഫലങ്ങള്‍ തന്നെയാണ്. പതിനൊന്നിലും പന്ത്രണ്ടിലും മൂന്ന് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നു. വ്യാഴം ജന്മരാശിയിലും സ്ഥിതി ചെയ്യുന്നു. ഇതെല്ലാം അനുകൂലഫലങ്ങള്‍ നല്കുന്നു. തൊഴിലുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഇല്ലാതാവുന്നു. പാഴ്ച്ചിലവുകള്‍ ഇല്ലാതാവുകയും അതിന് പകരം നേട്ടങ്ങളും ഉണ്ടാവും. തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി വിദേശയാത്ര നടത്തേണ്ടതായി വരുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ട് വരാന്‍ സാധിക്കും. അനുകൂലമായ കാര്യങ്ങള്‍ വന്ന് ചേരുന്നു. മറ്റ് പലരുടേയും നേട്ടങ്ങളില്‍ നിങ്ങളുടെ ജീവിതവും രക്ഷപ്പെടുന്നു. ശത്രുദോഷം സംഭവിക്കുന്നു. ഇതുവരെയുണ്ടായിരുന്ന എല്ലാ ദുരിതഫലങ്ങളും ഇല്ലാതാവുന്നു. ഗുണകരമായ മാറ്റങ്ങള്‍ ജീവിതത്തെ ഉയരത്തിലെത്തിക്കും. സന്തോഷത്തിന്റേതായ സമയമാണ് ഇനിയുള്ളത് എന്നതില്‍ സംശയം വേണ്ട. മടി മാറ്റി വെച്ച് പ്രയത്നിച്ചാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് മീനമാസം. ഏത് ശ്രമവും വിജയത്തിലെത്തും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ ഫലത്തില്‍ വരുന്നു. നിരവധി വിജയം നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. ജോലി രംഗത്ത് നിങ്ങള്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. രാജയോഗസമാനമായ ഫലങ്ങള്‍ നല്കുന്ന ഈ സമയം നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കുന്നു. ഏത് അവസ്ഥയിലും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ധനലാഭവും നേട്ടവും നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കും. ചെയ്ത് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ മീനമാസത്തില്‍ ഉണ്ടാവുന്നു. ആറാംഭാവത്തില്‍ സ്ഥിതി ചെയ്യുന്ന സൂര്യ-രാഹു യോഗമാണ് ഇവരില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി പണം വരുന്നു. ശുക്രന്റെ കുംഭം രാശിയിലേക്കുള്ള സഞ്ചാരം രാജയോഗം നല്കുന്നു. ധനപരമായ നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. പരീക്ഷയില്‍ സമ്പൂര്‍ണ വിജയം കണ്ടെത്താന്‍ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications