Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
മേടപ്പുലരിയില്‍ ഭാഗ്യം തെളിയുന്നവര്‍; സമ്പാദിക്കാനും വളരാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം
Medam month: രാശിചക്രത്തിലെ ആദ്യത്തെ രാശിയാണ് മേട മാസം. അഗ്നിയുടെ രാശിയെന്നും, ചൊവ്വ അധിപനായി എത്തുന്ന രാശിയെന്നും മേടം അറിയപ്പെടുന്നു. ജ്യോതിഷ പ്രകാരം, പുതുവര്‍ഷാരംഭം കൂടിയാണ് മേടമാസത്തിന്റെ തുടക്കം. മേടം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്കും അനവധി പ്രത്യേകതകളാണ് രേഖപ്പെടുത്തുന്നത്. പൊതുവേ ഊര്‍ജ്ജസ്വലരും, ധൈര്യശാലികളും, നേതൃത്വഗുണം ഉള്ളവരുമായിരിക്കും മേടം രാശിയില്‍ ജനിച്ചവര്‍.

ഈ വര്‍ഷം ഏപ്രില്‍ 14, വിഷുദിനത്തിന് പ്രത്യേകതകളും അനവധിയാണ്. കാരണം, സൂര്യന് മീനത്തില്‍ നിന്നും മേടത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഏപ്രില്‍ 14 ന് ആണ്. ഈ വിഷുമാസം തന്നെയാണ് 10-ാം ഉദയവും ഉണ്ടാകുന്നത്. 10-ാം ഉദയനാളില് സൂര്യന് ശക്തി പ്രാപിക്കുന്നു. അന്നേ ദിവസം സൂര്യനെ ആരാധിക്കുന്നത് രോഗങ്ങളില്‍ നിന്നും മുക്തി നേടാനും, ജീവിതത്തിന് ശുഭകരമായ തുടക്കം ലഭിക്കാനും സഹായിക്കുന്നതാണ്. കൂടാതെ, ഏപ്രില്‍ 13ന് ശുക്രനും സഞ്ചാരഗതിയില്‍ ഒരു പ്രാധാനപ്പെട്ട മാറ്റം വരുത്തുന്നു. അഥിനാല്‍, മേടം തുടക്കം ചില നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സൂര്യനും ശുക്രനും സൗഭാഗ്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നതായിരിക്കും. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ യോഗം എന്ന് നോക്കാം.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് സൂര്യന്റെയും ശുക്രന്റെയും അനുഗ്രഹത്താല്‍ മേടമാസം തുടക്കത്തില്‍ തന്നെ സൗഭാഗ്യങ്ങള്‍ കൈവന്നു ചേരുന്നതാണ്. മേടം രാശിയില്‍ സൂര്യന് ഉച്ചസ്ഥിതിയില്‍ നില്ക്കുന്നതിനാല് അശ്വതി നക്ഷത്രക്കാര്‍ക്ക് പൊതുവേ ഫലങ്ങളെല്ലാം അനുകൂലമായി ഭവിക്കുന്നതാണ്. ശുക്രന് നിലവില്‍ മീനം രാശിയിലാണ് നിലനില്‍ക്കുന്നത് എങ്കിലും മേടം 11ന് ശുക്രനും മേടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇരു ഗ്രഹങ്ങളും അശ്വതി നക്ഷത്രക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. തൊഴില്‍പരമായി ഉയര്‍ച്ചയും അംഗീകാരവും ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കാനുള്ള യോഗം വര്‍ദ്ധിക്കുന്നു. ആരോഗ്യപരമായ കാര്യങ്ങളില്‍ പുരോഗതി കൈവരിക്കുന്നതായിരിക്കും. മാതാപിതാക്കളില്‍ നിന്നോ, പിതൃസ്ഥാനീയരില്‍ നിന്നോ സഹായം ലഭിക്കുന്നതായിരിക്കും.
മേടം 11 മുതല്‍ ശുക്രന്റെ അനുഗ്രഹവും ഇവരില്‍ ഭാഗ്യമായി നിലനില്‍ക്കുന്നതാണ്. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. പ്രണയ ബന്ധങ്ങള്‍ ശ്രദ്ധിച്ച് കൊണ്ടുപോവുക. ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളധികം കൈവരിക്കാന്‍ സാധിക്കുന്നതാണ്. കലാപരമായ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. വ്യക്തിഗത നേട്ടങ്ങള്‍ ധാരാളം ഉണ്ടായിരിക്കുന്നതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്.
ഭരണി
മേടം രാശിയില്‍ വരുന്ന നക്ഷത്രമായതിനാല്‍ തന്നെ ഭരണി നക്ഷത്രക്കാര്‍ക്കും നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സൂര്യന് മേടത്തില് പ്രവേശിക്കുന്നതോടെ ഭരണി നക്ഷത്രക്കാരുടെ ഭാഗ്യവും തെളിയുന്നതാണ്. നിലവില്‍ തൊഴില്‍ രംഗത്തും കുടുംബ ജീവിതത്തിലും നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി കഠിനധ്വാനം ചെയ്യുന്നത് ഫലം കാണുന്നതാണ്. ജീവിതത്തില്‍ വ്യക്തിഗത നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്കുന്ന കാര്യങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും ഭാഗ്യം കൂടെ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നതാണ്. സൂര്യ ഭഗവാന്റെ അനുഗ്രഹത്താല്‍ ജീവിതം ശോഭിക്കുന്നതാണ്. അതുപോലെ, ശുക്രന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക ബാധ്യകള്‍ ജീവിതത്തില്‍ നിന്നും അകലുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ഭാഗ്യവും ഇവര്‍ കൈവരിക്കുന്നതാണ്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് മേടം ഒന്നാം തീയ്യതി മുതല്‍ തലവര തെളിയുന്നതാണ്. നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ ഇവര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികം മെച്ചപ്പെടും. കുടുംബ പ്രശ്നങ്ങള്‍ അകലും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
