Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
മേടമാസം നക്ഷത്രഫലം: ധനം, കരിയര്‍, വിവാഹം: (എപ്രില്‍ 14- മെയ് 13 വരെ) അപ്രതീക്ഷിത ഭാഗ്യം സമ്പൂര്‍ണഫലം
പുതുവര്‍ഷത്തിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. മേടമാസത്തോടെ സൂര്യന്‍ മേടം രാശിയില്‍ സഞ്ചാരം ആരംഭിക്കുന്നു. 31 ദിവസത്തെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. 2024 ഏപ്രില്‍ 14 മുതല്‍ മേയ് 14 വരെയാണ് മേടമാസം വരുന്നത്. മേടപ്പത്തതും പൗര്‍ണമിയും എല്ലാം ഈ മാസം തന്നെയാണ് വരുന്നത്. മേടമാസത്തിലാണ് വ്യാഴത്തിന്റെ രാശി മാറ്റം സംഭവിക്കുന്നതും.
വിഷുവര്‍ഷമായത് കൊണ്ട് തന്നെ ഈ മാസത്തെ മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് 27 നക്ഷത്രക്കാര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. രാഹുവിന്റേയും കേതുവിന്റേയും നക്ഷത്രമാറ്റവും വളരെയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. 27 നക്ഷത്രക്കാരുടേയും മേടമാസത്തിലെ നക്ഷത്രഫലം എന്താണെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ..

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണകരമായ മാറ്റങ്ങളാണ് ഈ മാസം ഉണ്ടാവുന്നത്. ജോലിയില്‍ ആധിപത്യം തുടരാന്‍ സാധിക്കുന്നു. കര്‍മ്മമേഖലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യാഴത്തിന്റെ മാറ്റം ഗുണകരമെങ്കിലും അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്നു.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വയം തൊഴിലില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശനിയും ചൊവ്വയും ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. വരുമാന സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ പഠന വിഷയത്തില്‍ നടത്താന്‍ സാധിക്കുന്നു. കടങ്ങള്‍ മാറുന്നു, പ്രണയിക്കുന്നവര്‍ക്ക് ആഹ്ലാദം നിറഞ്ഞ നിമിഷങ്ങളാണ് ഉള്ളത്.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പല മാര്‍ഗ്ഗങ്ങളിലൂടേയും ധനം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. പല രോഗാവസ്ഥയും നിങ്ങളെ ബാധിക്കുന്നു. എങ്കിലും അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും സാധിക്കും. മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. വീട് പണി പുനരാരംഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ ജോലിയില്‍ തടസ്സങ്ങളുണ്ടാവും. പലപ്പോഴും സര്‍ക്കാരിന്റെ പല കാര്യങ്ങളും തടസ്സപ്പെടുന്നതായ് കാണുന്നു. മനസ്സിന് ഇഷ്ടമുള്ള കാര്യത്തിന് വേണ്ടി സമയം ചിലവഴിക്കാം. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. മകളുടെ വിവാഹ കാര്യത്തില്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. മകന്റെ സന്തോഷം നിങ്ങളുടെ ജീവിതത്തെ സന്തോഷിപ്പിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച നേട്ടം ലഭിക്കുന്നു. വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി പോവുന്നതിന് സാധിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും മേടമാസത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നു മേടമാസം. തീര്‍ത്ഥാടനത്തിന് സാധ്യത കാണുന്നു. ക്ഷീണവും ആലസ്യവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. വിദേശത്ത് പോവുന്നതിനും ജോലിയില്‍ മാറ്റം വരുന്നതിനും സാധ്യതയുണ്ട്. വിദേശത്ത് കഴിയുന്നവര്‍ക്ക് ജന്മനാട്ടില്‍ എത്തിച്ചേരുന്നതിനുള്ള സാധ്യതയും ഉണ്ട്.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വ്യാഴത്തിന്റെ പതിനൊന്നാം മാറ്റത്തോടെ ജീവിതത്തില്‍ ആശ്വാസവും ഗുണവും ലഭിക്കുന്നു. വീട്ടില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നു. പ്രശംസ നിങ്ങളെ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റം ഉണ്ടാവുന്ന സമയമാണ്. വാഹനയോഗം കാണുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. വ്യാഴം പതിനൊന്നിലേക്ക് മാറുന്നത് വഴി ആശ്വാസവും ഗുണകരമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. മത്സരങ്ങളിലും പരീക്ഷകളിലും നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ തേടുന്നവര്‍ക്ക് അതിന് അനുകൂല സാഹചര്യമായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വലിയ മാറ്റങ്ങള്‍ തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കേണ്ടതില്ല. തൊഴില്‍ ആശ്വാസകരമാവില്ല എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യവും. സാങ്കേതിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവും. വിദേശരാജ്യത്ത് താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് പോരുന്നതിനുള്ള സാധ്യതയുണ്ട്. തര്‍ക്കിക്കുന്നതിലൂടെ ജീവിതത്തില്‍ പ്രതികൂലമായ പല പ്രതിസന്ധികളും ഉണ്ടാവുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടുന്നു. കലാകാരന്‍മാര്‍ക്ക് ജീവിതത്തില്‍ അംഗീകാരം തേടുന്നു. വായ്പകള്‍ വിജയിക്കപ്പെടുന്നു. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി നിങ്ങള്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്നു. രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും എതിര്‍പ്പുകള്‍ ഉണ്ടാക്കുന്നു. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന് വേണ്ടി അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):കുംഭക്കൂറില്‍ വരുന്നു മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. പാരമ്പര്യമായി ചെയ്യുന്ന ജോലികള്‍ പലപ്പോഴും നിങ്ങളെ സാമ്പത്തികമായി മുന്നോട്ട് എത്തിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. മകളുടെ വിവാഹം നടക്കുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. തൊഴിലിടങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് തന്നെ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കശമായ എതിര്‍പ്പുണ്ടാവുന്ന സമയമാണ്. സാമ്പത്തിക ക്ലേശങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. കലാപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കുന്നു. വാടക വീട്ടിലേക്ക് മാറേണ്ടി വരുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും നേട്ടങ്ങള്‍ വന്നെത്തുന്നു. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്ത് പറയുന്നു എന്ന ചിന്ത നിങ്ങള്‍ക്കുണ്ടാവുന്നു. ചിട്ടിയും ലോട്ടറിയും എല്ലാം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











