Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
മായായോഗം: നടക്കില്ലെന്ന് കരുതിയ സ്വപ്നങ്ങള്‍ പോലും സത്യമാകും, നേട്ടം മൂന്ന് രാശികള്‍ക്ക്
Maya Yogam 2025:വേദ ജ്യോതിഷത്തില്‍ പ്രധാനം നവഗ്രഹങ്ങള്‍ ആണെങ്കിലും സൗരയൂഥത്തിലുള്ള മറ്റ് ഗ്രഹങ്ങളുടെ സ്ഥാനവും മാറ്റവുമെല്ലാം 12 രാശികളെയും സ്വാധീനിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഉദാഹരണത്തിന് പ്ലൂട്ടോ, യുറാനസ്, നെപ്റ്റിയൂണ്‍ തുടങ്ങിയ ഗ്രഹങ്ങള്‍. ഒരു രാശിയിലൂടെയുള്ള സഞ്ചാരം പൂര്‍ത്തിയാക്കാന്‍ 13 വര്‍ഷങ്ങള്‍ വേണ്ടവരുന്ന ഗ്രഹമാണ് നെപ്റ്റിയൂണ്‍. വരുണഗ്രഹമെന്നാണ് ജ്യോതിഷത്തില്‍ നെപ്റ്റിയൂണ്‍ അറിയപ്പെടുന്നത്. രാശിചക്രം പൂര്‍ത്തിയാക്കാന്‍ നെപ്റ്റിയൂണിന് 164 വര്‍ഷങ്ങള്‍ വേണം. അതുകൊണ്ട് തന്നെ നെപ്റ്റിയൂണ്‍ ഉള്‍പ്പെട്ട സംയോഗങ്ങളും രാജയോഗവുമെല്ലാം അപൂര്‍വ്വങ്ങളാണ്.

മായ യോഗം
നെപ്റ്റിയൂണ്‍- ശുക്ര സംയോഗത്തിലൂടെ ഈ വര്‍ഷം മായ യോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. വേദ ജ്യോതിഷം അനുസരിച്ച് 2023 ഫെബ്രുവരി 19-ന് നെപ്റ്റിയൂണ്‍ മീനം രാശിയില്‍ പ്രവേശിച്ചതാണ്. അസുരഗുരുവായ ശുക്രനും നിലവില്‍ മീനം രാശിയിലാണ്. മീനം രാശിയിലെ ഈ രണ്ട് ഗ്രഹങ്ങളുടെ സാന്നിധ്യം വളരെ ശക്തമായ മായ യോഗം സൃഷ്ടിച്ചിരിക്കുകയാണ്. 12 രാശികളുടെയും ജീവിതത്തെ വ്യത്യസ്ത രീതിയിലാണ് ഈ യോഗം സ്വാധീനിക്കുന്നത്. ഈ യോഗത്തിന്റെ ശുഭഫലങ്ങള്‍ അനുഭവിക്കാനും ദോഷഫലങ്ങള്‍ അനുഭവിക്കാനും ചിലര്‍ക്ക് യോഗമുണ്ടാകും. മായ യോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ശുക്രനും നെപ്റ്റിയൂണും ചേര്‍ന്ന് മായ യോഗം സൃഷ്ടിക്കുമ്പോള്‍ മിഥുനം രാശിക്കാര്‍ക്ക് അത് പല രീതിയില്‍ ഗുണം ചെയ്യും. ഇവരുടെ പത്താം ഭാവത്തിലാണ് ഊ യോഗം രൂപം കൊള്ളുന്നത്. ഇതുമൂലം തൊഴിലിടത്തില്‍ ഇവര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. ഇവരുടെ സര്‍ഗാത്മകതയും കലാപരമായ കഴിവുകളും മെച്ചപ്പെടുകയും കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യും. തൊഴിലിടത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലൂടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പ്രശംസയും അംഗീകാരവും നേടും. ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തും. അത് കൂടുതല്‍ ആവേശവും ഉത്സാഹവും പകരം. അതിലൂടെ സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിസംബന്ധമായി ഒന്നിച്ച് യാത്രകള്‍ നടത്തും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ബിസിനസ് ഉടമകള്‍ക്ക് ഈ കാലയളവില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. മായ യോഗ കാലയളവില്‍ ആരോഗ്യം ഭദ്രമായിരിക്കും. പല കാര്യങ്ങളും വിജയകരമായി ചെയതുതീര്ക്കാന് കഴിയും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
മായ യോഗം കന്നി രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ സമ്മാനിക്കും. ഇവരുടെ ഏഴാം ഭാവത്തിലാണ് ശുക്രനും നെപ്റ്റിയൂണും തമ്മിലുള്ള സംയോഗം നടക്കുന്നത്. ഈ യോഗം മൂലം സമൂഹത്തില്‍ കന്നി രാശിക്കാരുടെ പ്രതിച്ഛായ മെച്ചപ്പെടും. സാമ്പത്തികനില ഭദ്രമായി തുടരും. ബിസിനസ് പങ്കാളിയുമായി രമ്യതയില്‍ നീങ്ങും. മായയോഗ കാലയളവില്‍ അവിവാഹിതരായ കന്നി രാശിക്കാര്‍ക്ക് വിവാഹയോഗം ഉണ്ടാകും. അനുയോജ്യമായ വിവാഹാലോചനകള്‍ വരും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ ഐക്യപൂര്ണ്ണമാകും. സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ലാഭയിനത്തില്‍ വളരെധികം പണം കയ്യില്‍ വന്നുചേരും. പിതാവിന്റെയോ ഗുരുസ്ഥാനീയരുടെയോ ശരിയായ ഉപദേശത്തിലൂടെ കന്നി രാശിക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. ഇവരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. പല കാര്യങ്ങളും യഥാസമയം ചെയ്തുതീര്ക്കാന് സാധിക്കും.
തുലാം
Maya Yogam 2025:
ശുക്രനും നെപ്റ്റിയൂണും ചേര്‍ന്ന് രൂപീകരിക്കുന്ന മായായോഗം തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉചിതമായ അവസരങ്ങളും അനുകൂലമായ സാഹചര്യങ്ങളും ഒരുക്കും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. ഇതുവഴി നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. പണം സമ്പാദിക്കുന്നതിനുള്ള പല അവസരങ്ങളും മുന്നില്‍ തെളിയും. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാകും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം. കഠിനാധ്വാനങ്ങള്ത്ത് ഉചിതമായ ഫലം ലഭിക്കും. ജോലിയില്‍ അലസത വെടിയുക, ഇല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കാര്യങ്ങള്‍ മുന്‍കൂട്ടി പദ്ധതിയിടുക. പല മേഖലകളിലായി നിക്ഷേപം നടത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
