Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മേയ് ഒന്ന് മുതല്‍ സമ്പത്തും ധനവും തേടിയെത്തും; മൂന്നുരാശികള്ക്ക് അഷ്ടദശയോഗത്തിന് തുടക്കം
എല്ലാ മാസവും നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. മേയ് മാസത്തിലും ആറോളം ഗ്രഹങ്ങള്‍ രാശി മാറുന്നുണ്ട്. ഈ രാശിമാറ്റങ്ങളുടെ ഫലമായി ശുഭ യോഗങ്ങളും അശുഭഫലങ്ങളും ഉണ്ടാകും. മേയ് ഒന്നുമുതല്‍ ശനിയും ബുധനും പരസ്പരം 18 ഡിഗ്രിയില്‍ വന്നെത്തും. അഷ്ടദശയോഗമെന്നാണ് ഇത് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഈ യോഗത്തിന്റെ പ്രഭാവം 12 രാശികളിലും അനുഭവപ്പെടുമെങ്കിലും ചില രാശികള്‍ക്ക് പ്രത്യേക നേട്ടങ്ങളും ഭാഗ്യങ്ങളും അനുഭവപ്പെടും. ഇവര്‍ക്ക് വരുമാനത്തില്‍ വര്‍ധനും സാമ്പത്തിക നേട്ടങ്ങളും വന്നെത്തും.

അഷ്ടദശായോഗത്തിലൂടെ മേയ് ഒന്നുമുതല്‍ ഭാഗ്യം വന്നെത്തുന്ന 3 രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയും ബുധനും പരസ്പരം 18 ഡിഗ്രിയില്‍ വന്നെത്തുമ്പോള്‍ ഭാഗ്യം തെളിയും. മേയ് മാസം മുഴുവന്‍ അഷ്ടദശ യോഗത്താല്‍ മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. അടിക്കടി സാമ്പത്തിക ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ആശങ്കപ്പെടുത്തുന്ന ചിന്തകളെല്ലാം ഈ സമയത്ത് അകലും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ഈ കാലയളവില്‍ ഇവര്‍ സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. പുതിയ സ്വത്തുക്കള്‍ ഇവരുടെ പേരില്‍ വന്നുചേരും. മറ്റുള്ളവരുടെ അംഗീകാരങ്ങള്‍ക്കും പ്രശംസ പാത്രമാകും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ നിരവധി നേട്ടങ്ങളുണ്ടാകും. ഈ കാലയളവില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വിവാഹാലോചനകള്‍ ലഭിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ഉള്ളവര്‍ക്ക് ബുധന്റെയും ശനിയുടെയും സംയോഗം ലാഭകരമായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. ശമ്പളക്കയറ്റമോ സ്ഥാനക്കയറ്റമോ ഉണ്ടാകാം. കുടുംബത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്ധിക്കുകും സന്തോഷാന്തരീക്ഷം വന്നെത്തുകയും ചെയ്യും. വീട്ടില്‍ സുഖവും ശാന്തിയും വന്നെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. യാത്ര, എഴുത്ത്, സാങ്കേതികം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കരിയറില്‍ ഉന്നതിക്കുള്ള അപൂര്‍വ്വ അവസരമാണ് ഉള്ളത്. ഇവര്‍ക്ക് കഠിനാധ്വാനത്തിനുള്ള ഫലം പൂര്‍ണ്ണമായും ലഭിക്കും. തൊഴില്‍രഹിതരായ ആളുകള്‍ക്ക് നല്ല ഓഫറുകള്‍ വന്നുചേരാം. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ബിസിനസുകാര്‍ക്കും സാമ്പത്തികലാഭം ഉണ്ടാകും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനിയുടെയും ബുധന്റെയും സംയോഗം മൂലമുള്ള അഷ്ടദശ യോഗം ഇടവം രാശിക്കാര്‍ക്കും ഗുണഫലങ്ങളേകും. ഈ സമയത്ത് ഈ രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. പങ്കാളിത്ത ജോലികളോ ബിസിനസോ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം നേടുന്നതിനുള്ള ഏറ്റവും നല്ല സമയമാണ്. കല, സംഗീതം, റിയല്‍ എസ്റ്റേറ്റ്, മോഡലിംഗ്, സിനിമ എന്നീ മേഖലകളിലുള്ളവര്‍ക്ക് ലാഭമുണ്ടാകും. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും. നിക്ഷേപങ്ങള്‍ നടത്താനും സ്വത്തുക്കള്‍ സ്വന്തമാക്കാനും ഈ കാലയളവ് അനുയോജ്യമാണ്. മുന്‍ നിക്ഷേപങ്ങളില്‍ നിന്നും ലാഭം വന്നെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
