Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
മേടം മുതല്‍ മീനം വരെ, മെയ് 4-ാം തീയ്യതി ശനി നല്കുന്ന കര്‍മ്മഫലം ഇപ്രകാരം
Karmaphalam horoscope: നാളത്തെ ദിവസം 12 രാശികള്‍ക്കും വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ശനിയിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ചില രാസിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളും ദോഷഫലങ്ങളും പ്രതീക്ഷിക്കാം. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് മെയ് 4-ാം തീയ്യതി ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും നാളത്തെ ദിവസം. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. കഠിനധ്വാനത്തോടെ പ്രവര്‍ത്തിക്കുന്നത് നേട്ടങ്ങള്‍ നല്‍കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ജോലിയ്ക്ക് പ്രശംസകള്‍ ലഭിക്കുന്നതാണ്. സാമ്പത്തികസ്ഥിയില് മാറ്റങ്ങള്‍ ഉണ്ടാകുന്നതല്ല. കലാപരമായ മേഖലകളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടിലേയ്ക്ക് വിലപിടിപ്പുള്ള പുതിയ വസ്തുക്കള്‍ വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തികളെ പരിചയപ്പെടുന്നതായിരിക്കും. അവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിയില്‍ നിന്നും സ്നേഹം ലഭിക്കാം. ഇഷ്ടപ്പെട്ട സാധനങ്ങള്‍ സമ്മാനമായി ലഭിക്കാനും യോഗം രൂപപ്പെടുന്നതാണ്. മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതായിരിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കാന്‍ സാധ്യത. ഭാഗ്യം എല്ലായ്പ്പോഴും ഇവരുടെ കൂടെ നിലനില്ക്കുന്നതായിരിക്കും.
മിഥുനം
സമ്മിശ്രഫലം ലഭിക്കുന്ന ദിവസമായിരിക്കും നാളത്തെ ദിവസം. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നതാണ്. മേലുദ്യോഗസ്ഥരുടെ ഇഷ്ടത്തിനൊത്ത് ജോലി ചെയ്യുന്നതായിരിക്കും. പ്രശംസകള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. വിദേശ വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. കുടുംബാംഗങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഏതൊരു ജോലിയ്ക്കും സഹോദരി സഹോദരന്മാരില് നിന്നും സഹായങ്ങള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
എല്ലാം എനുകൂലമായി ഇവരില്‍ വന്ന് ഭവിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജോലി എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുന്നതാണ്. സാമ്പത്തികസ്ഥിതി ഇവരില്‍ മെച്ചപ്പെടുന്നതാണ്. കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുന്നതാണ്. ആരോഗ്യപരിപാലനത്തിന് മുന്‍ഗണന നല്‍കുന്നത് വളരെ നല്ലതായിരിക്കും. കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേരുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നാളത്തെ ദിവസം നല്ല ദിവസമായിരിക്കും. നിയമപരമാായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല കാര്യങ്ങളിലും സ്വയം നിയന്ത്രണം നല്‍കുന്നത് നല്ലതായിരിക്കും. ഭാവിയില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇവ സഹായിക്കുന്നതാണ്. ജോലിയില്‍ വിജയം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
കന്നി
നാളത്തെ ദിവസം വളരെ ആവേശം നിറഞ്ഞ ദിവസമായിരിക്കും. ആര്‍ക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍ അവ തിരിച്ച് ലഭിക്കുന്നതായിരിക്കും. കുടുംബാംഗങ്ങളുമായി ചേര്‍ന്ന് യാത്രകള്‍ പോകുന്നതായിരിക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടതായി വന്നേക്കാം. കൂടുതല്‍ വ്യക്തികളെ പരിചയപ്പെടേണ്ടതായും വന്നേക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നാളത്തെ ദിവസം പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മുതിര്‍ന്നവരില്‍ നിന്നും അനുഗ്രഹം ലഭിക്കുന്നതാണ്. മറ്റുള്ളവരോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്നു നിറയുന്നതാണ്. വീട്ടില്‍ ഉത്സവാന്തരീക്ഷം നിലനില്‍ക്കുന്നതാണ്. മറ്റുള്ളവരോടുള്ള സ്നേഹവും കരുണയും വര്‍ദ്ധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സന്തോഷം നിറഞ്ഞ ദിവസമായിരിക്കും മുന്നിലുള്ളത്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പഴയ ഓര്‍മ്മകള്‍ പുതുക്കുന്നതാണ്. പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. വിനോദപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. വാതം പോലെയുള്ള രോഗങ്ങളില്‍ നിന്നു മുക്തി ലഭിക്കുന്നതാണ്. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതാണ്. മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്കും നാളത്തെ ദിവസം നല്ലതായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. ശരിയായ രീതിയില്‍ പണം വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന പലരെയും കാണാന്‍ സാധിക്കുന്നതാണ്. പഴയ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വത്ത് തര്‍ക്കങ്ങള്‍ ഇല്ലാതാകുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നാളത്തെ ദിവസം ഫലപ്രദമായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ക്ക് വേഗത വര്‍ദ്ധിക്കുന്നതാണ്. പുതിയ വ്യക്തികളെ കാണാനും അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും സാധിക്കുന്നതാണ്. വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എല്ലാ കാര്യങ്ങളും ജീവിതത്തില്‍ ശുഭകരമായി ഭവിക്കുന്നതാണ്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്.
കുംഭം
സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതാണ്. ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍ സാധിക്കുന്നതാണ്. ശത്രുക്കള്‍ മിത്രങ്ങളായി മാറുന്നതാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നതാണ്. ജോലികളില്‍ മികവ് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. പ്രണയികള്‍ക്ക് നാളെ നല്ലൊരു ദിവസമായിരിക്കും.
മീനം
നാളത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതാണ്. നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നാളത്തെ ദിവസം ശുഭകരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications