മെയ് 3ന് 12 രാശികള്‍ക്കും ഫലം ഇപ്രകാരം; നേട്ടങ്ങളും കോട്ടങ്ങളും ഇവര്‍ക്ക്

Karmaphalam horoscope: ശനി നക്ഷത്രമാറ്റം നടത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ, മെയ് മാസത്തില്‍ ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത കര്‍മ്മഫലം ലഭിക്കുന്നതിനും ഇത് കാരണമാകുന്നു. വേദ ജ്യോതിഷ പ്രകാരം, ശനിയുടെ പുതിയ സ്ഥാനം നോക്കിയാല്‍, മെയ് 3-ാം തീയ്യതി 12 രാശികള്‍ക്കും കര്‍മ്മഫലം താഴെ പറയുന്ന രീതിയിലായിരിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

May 3rd 2025 Karmaphalam Horoscope 12 Zodiac Signs Predictions Details in Malayalam
Photo Credit: AI

മേടം

മേടം രാശിക്കാര്‍ക്ക് ജോലിയിലും വരുമാനത്തിലും ശുഭകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. കഠിനധ്വാനത്തിനും പരിശ്രമത്തിനും അനുസരിച്ച് നേട്ടങ്ങളും ഈ രാശിക്കാരുടെ ജീവിതത്തില്‍ വര്‍ദ്ധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതായിരിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കും. അഭിനന്ദനങ്ങള്‍ ലഭിക്കും. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനം എടുക്കുന്നതാണ്. നിങ്ങളുടെ പ്രതിച്ഛായ തന്നെ മാറ്റുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം.

ഇടവം

ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ട അവസ്ഥ അനിവാര്യമാണ്. അശ്രദ്ധ പാടില്ല. ഏതെങ്കിലും പ്രധാനപ്പെട്ട രേഖകളില്‍, അല്ലെങ്കില്‍ പേപ്പറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. പല കാര്യങ്ങളിലും കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ബുദ്ധിപരമായും, കാര്യക്ഷമതയോടെയും കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായി ഇരിക്കുന്നവര്‍ക്ക് ജോലിസ്ഥലത്തെ രീതികള്‍ ശരിയായ വിധത്തില്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. വീടിന്റെ അറ്റകുറ്റപണികള്‍ക്കായി പണം ചിലവഴിക്കേണ്ടതായി വന്നേക്കാം. വ്യത്യസ്ത കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. ശരിയായ തീരുമാനങ്ങള്‍ ജീവിതം മാറ്റുന്നതാണ്.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് കഠിനധ്വാനത്തിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. നാളെ ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായിരിക്കും. ചിലപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ മൂലം കടം വാങ്ങേണ്ട അവസ്ഥയും ഉണ്ടായേക്കാം. പ്രകോപനപരമായ സമീപനങ്ങള്‍ പലരില്‍ നിന്നും ഉണ്ടാകുന്നതാണ്. ദാമ്പത്യ ജീവിതം സാധാരണഗതിയില്‍ പോകുന്നതാണ്. പങ്കാളിയുടെ ആരോഗ്യ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മെയ് 3 നല്ല ദിവസമായിരിക്കും. ജോലിയില്‍ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതായിരിക്കും. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും അനവധി കാര്യങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്.

കന്നി

കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഭൗതിക സുഖങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നതാണ്. വാഹനം വാങ്ങാനുള്ള യോഗം ഇവരില്‍ ഉണ്ടാകുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്.

തുലാം

തുലാം രാശിക്കാര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി തലയിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളായിരിക്കും ലഭിക്കുന്നത്. വിവാഹ കാര്യങ്ങള്‍ അന്തിമമാക്കുന്നതാണ്. കുടുംബത്തോടൊപ്പം വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. അയല്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ചിലവുകൾ കുറയ്ക്കുന്നത് നല്ലതാണ്. അനാവശ്യ കാര്യങ്ങൾക്കായി പണം ചിലവഴിക്കാതിരിക്കുക. വരവിനൊത്ത് ആവശ്യങ്ങൾ ക്രമീകരിക്കുന്നത് വളരെ നല്ലതാണ്.

ധനു

ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കലാപരമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തികരില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ഉദ്യോഗസ്ഥരില്‍ നിന്നും പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ നേട്ടം ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്.

മകരം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും നേട്ടങ്ങള്‍ സൃഷ്ടിക്കാൻ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഭാഗ്യം തുണയ്ക്കുന്നതാണ്. ജോലിസ്ഥലത്ത് മുന്നേറാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. നാളത്തെ ദിവസം വര്‍ദ്ധിച്ചുവരുന്ന ചിലവുകള്‍ കുറയ്‌ക്കേണ്ടതായി വന്നേക്കാം. കുടുംബക്കാരില്‍ നിന്നും സ്‌നേഹവും സഹായവും ലഭിക്കുന്നതാണ്.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ വരുമാനസ്രോതസ്സുകള്‍ കണ്ടെത്തുന്നതാണ്. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ചില വ്യക്തികളുടെ സഹായത്താല്‍ സൗഭാഗ്യങ്ങള്‍ ഉണ്ടാകുന്നതാണ്. ശത്രുശല്യം കുറയുന്നതായിരിക്കും. സുഹൃത്തുക്കളുടെ കൂടെ യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ഇഷ്ടപ്പെട്ട പ്രവർത്തികളിൽ ഏർപ്പെടാൻ സാധിക്കുന്നതാണ്. മനസ്സിന് ഇണങ്ങിയ വ്യക്തികളെ കണ്ടെത്താൻ സാധിക്കുന്നതാണ്. പ്രയാസങ്ങൾ അകറ്റാൻ സാധിക്കുന്നതാണ്. സ്വന്തം കാര്യങ്ങൾ കാര്യക്ഷമതയോടെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

മീനം

മീനം രാശിക്കാര്‍ക്ക് ചെലവുകള്‍ കുറയുന്നതാണ്. ജോലിസ്ഥലത്ത് തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് അവസാനിക്കുന്നതാണ്. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്‌തെടുക്കാന്‍ സാധിക്കുന്നതാണ്. അമ്മയില്‍ നിന്നും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്. പണം കൊടുത്തവരില്‍ നിന്നും പണം തിരികെ ലഭിക്കുന്നതായിരിക്കും. സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion