Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
ചെറുതല്ല മെയ് മാസത്തിലെ രാശിമാറ്റങ്ങള്‍, തകര്‍ന്നിരിക്കുന്നവര്‍ അതിശക്തരായി തിരിച്ചെത്തും
May 2025 Planetary Transits: വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാം അറിയാം. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്ക്കനുസരിച്ച് നമ്മുടെ ജീവിത സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. രാശിമാറ്റങ്ങളിലൂടെ പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാകും. നവഗ്രഹങ്ങളില്‍ ചില ഗ്രഹങ്ങള്‍ എല്ലാ മാസവും രാശിമാറുന്നുണ്ട്. എന്നാല്‍ ചില ഗ്രഹങ്ങള്‍ മാസങ്ങള്‍ കൂടുമ്പോഴോ വര്‍ഷങ്ങള്‍ കൂടുമ്പോഴോ ആണ് രാശിമാറുക. അതിനാല്‍ തന്നെ അവയുടെ രാശിമാറ്റം കൂടുതല്‍ പ്രാധാന്യമുള്ളതാണ്.

മെയ് മാസത്തിലെ രാശിമാറ്റങ്ങള്‍
മെയ് മാസത്തില്‍ ചില സുപ്രധാന രാശിമാറ്റങ്ങള്‍ നടക്കാന്‍ പോകുകയാണ്. വ്യാഴത്തിന്റെ രാശിമാറ്റമാണ് അതിലൊന്ന്. ഒരു വര്‍ഷത്തിന് ശേഷം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും കാരകനായ വ്യാഴം രാശിമാറുന്നതിലൂടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നെത്തും. അതുപോലെ ബുദ്ധിയുടെ ദേവനായ ബുധനും സമ്പത്തിന്റെ ദേവനായ ശുക്രനും നിഴല്ഗ്രഹങ്ങളായ രാഹുകേതുക്കളും മെയ് മാസത്തില്‍ രാശിമാറ്റത്തിന് തയ്യാറെടുക്കുന്നു.
സുപ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ ജീവിതത്തിന്റെ പല മേഖലകളെയും സ്വാധീനിക്കും. കരിയര്‍, സാമ്പത്തികം, ദാമ്പത്യം, വ്യക്തിപരമായ വളര്‍ച്ച തുടങ്ങി എല്ലാ ജീവിതമേഖളകളിലും മാറ്റങ്ങള്‍ കാണാനാകും. ഗ്രഹനിലയില്‍ ഈ ഗ്രഹങ്ങള്‍ ഏത് ഭാവത്തിലാണ് എന്നതിനനുസരിച്ച് ഓരോ വ്യക്തികള്‍ക്കും രാശിമാറ്റങ്ങള്‍ വ്യത്യസ്തമായ ഫലം നല്‍കും. എങ്കിലും ഓരോ രാശിക്കും പൊതുവായ ചില ഫലങ്ങള്‍ വേദ ജ്യോതിഷം പ്രവചിക്കുന്നു.
മെയ് മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ കൊണ്ട് നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും സ്വന്തമാക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
മെയ് മാസത്തിലെ രാശിമാറ്റങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഈ മാസം ഇടവം രാശിക്കാര്‍ക്ക് പല നിക്ഷേപങ്ങളില്‍ നിന്നും ലാഭം വന്നെത്തും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ വിപുലപ്പെടുത്താന്‍ വളരെ അനുകൂലമായ സമയമാണിത്. പല ഇടപാടുകളിലൂടെ ലാഭം വന്നുചേരും. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഈ സമയം അനുകൂലമാണ്. ഉദ്യോഗസ്ഥരായ ഇടവം രാശിക്കാര്‍ക്ക് പ്രമോഷന് ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും മെച്ചപ്പെടും. ഇവരുടെ എല്ലാ പദ്ധതികളും ഈ സമയത്ത് വിജയകരമാകും. വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം കരുതിവെക്കാന്‍ സാധിക്കുകയും ചെയ്യും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മെയ് മാസത്തിലെ ഗ്രഹമാറ്റങ്ങള്‍ മിഥുനം രാശിക്കാര്‍ക്കും ഗുണകരമാണ്. കര്‍മ്മരംഗത്ത് ആശിച്ച പുരോഗതി മെയ് മാസത്തില്‍ വന്നുചേരും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഈ സമയം നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രഹിതരായ ആളുകള്‍ക്ക് നല്ല അവസരങ്ങള്‍ വന്നുചേരുന്ന സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ നേടാനാകും. കരിയറില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനും ഉന്നതസ്ഥാനത്ത് എത്താനും ഏറ്റവും അനുകൂലമായ സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം നേടാനാകും. ജോലിക്ക് വേണ്ടിയുള്ള അഭിമുഖകളിലും പരീക്ഷകളിലും വിജയിക്കാനാകും. ഈ സമയത്ത് വരുമാനം വര്‍ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മെയ് മാസത്തിലെ ഗ്രഹ മാറ്റങ്ങള്‍ മകരം രാശിക്കാര്‍ക്ക് ധൈര്യവും തന്റേടവും നല്‍കും. ഉദ്യോഗസ്ഥരായ മകരം രാശിക്കാര്‍ പ്രമോഷന് അര്‍ഹരാകും. പല ഇടപാടുകളില്‍ നിന്നായി വലിയ സാമ്പത്തികലാഭം നേടാനാകും. അതേസമയം ബിസിനസുകാര്‍ക്ക് വലിയ കരാറുകള്‍ നേടാനും അതിലൂടെ ലാഭം നേടാനുമാകും. പല പദ്ധതികളില്‍ നിന്നുമായി നേട്ടമുണ്ടാകും. പങ്കാളികളാകുന്ന എല്ലാ പദ്ധതികളിലും വിജയമുണ്ടാക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ ഐക്യവും സന്തോഷാന്തരീക്ഷവും ഉണ്ടാകും. ദീര്‍ഘകാലമായുള്ള ചില ആഗ്രഹങ്ങളും ഇക്കാലയളവില്‍ സത്യമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications