Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
Monthly Horoscope 2025: ധനം, കരിയര്‍, ദാമ്പത്യം, ജോലി എല്ലാം സുരക്ഷിതമാണ് മെയ് മാസത്തില്‍, നിങ്ങളുടെ നക്ഷത്രഫല
മേയ് മാസത്തിലേക്ക് കടക്കുമ്പോള്‍ അത് 27 നക്ഷത്രക്കാരിലും എന്താണ് മാറ്റങ്ങള്‍ വരുത്തുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ജീവിതത്തില്‍ ധനം, കരിയര്‍, ജോലി, ദാമ്പത്യം, ബിസിനസ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ എന്തൊക്കെയാണ് എന്നും നമുക്ക് വായിക്കാം. 2025-നെ ചൊവ്വയുടെ വര്‍ഷം എന്നാണ് പറയുന്നത്. ഈ മാസത്തില്‍ പലവിധത്തിലുള്ള ഗ്രഹ-രാശി മാറ്റങ്ങളും സംഭവിക്കുന്നു. ആറ് ഗ്രഹങ്ങളാണ് ഈ മാസത്തില്‍ അവരുടെ രാശി മാറുന്നത്. ശുക്രന്‍, രാഹു, കേതു, വ്യാഴം, ബുധന്‍ തുടങ്ങിയ ഗ്രഹങ്ങളെല്ലാം മാറുന്നത് വഴി അത് 27 നാളുകാരിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വളരെയധികം പ്രാധാന്യമുള്ള പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത് ഗുണപ്രദമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. 27 നാളുകാര്‍ക്കും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, എന്തൊക്കെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ മാറ്റങ്ങള്‍ പല വിധത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും ഇവര്‍ ഓരോ കാര്യത്തിനും കൂടുതലായി കഷ്ടപ്പെടേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാവുന്നത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആരോഗ്യം നിസ്സാരമായിരിക്കുകയില്ല. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മെയ് മാസത്തില്‍ അവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ഗുണപരമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അനുകൂല മാറ്റങ്ങളിലൂടെ ജീവിതം മാറി മറിയുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ബിസിനസ് നേട്ടങ്ങള്‍ തന്നെയാണ് ഈ മാസം മികച്ച് നില്‍ക്കുന്നത്. അത് മാത്രമല്ല പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വരുമാനം വര്‍ദ്ധിക്കുകയും പ്രതിഫലം ഇരട്ടിയാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കര്‍ക്കിടക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിച്ചത് പോലെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങള്‍ക്കും പലപ്പോഴും എതിര്‍പ്പുകള്‍ ഉണ്ടാവാം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു. അനുകൂലമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. വരുമാനം അനുസരിച്ച് ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ലോണ്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യവും നിങ്ങളെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതം എന്തുകൊണ്ടും അനുകൂലമായിരിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും കൊണ്ട് വരും. എങ്കിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. എല്ലാ ജോലികളും കൃത്യമായിചെയ്ത് തീര്‍ക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റഎ അനിവാര്യത പിന്നീട് മനസ്സിലാവുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റേണ്ടതാണ്.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. പുതിയ വരുമാനം മാര്‍ഗ്ഗം ഉണ്ടാവും. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും ചില അവസരങ്ങളില്‍ വരുമാനത്തെ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടാവുന്നു. മനപ്പൊരുത്തം പല കാര്യത്തിലും ദാമ്പത്യത്തില്‍ അനിവാര്യമായി മാറും. വെല്ലുവിളികളും തടസ്സങ്ങളും ഇല്ലാതാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമാ സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പ്ക്ഷം അത് കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നു. മേയ് മാസത്തില്‍ കാര്യങ്ങളെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍ നിസ്സാരമാക്കരുത്. അത് പിന്നീട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ പലപ്പോഴും അനുകൂലമായി മാറുന്നു. എങ്കിലും അല്‍പം ശ്രദ്ധ ഓരോ കാര്യത്തിനും അനിവാര്യമാണ്. ബിസിനസില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് യോഗം കാണുന്നു. അല്ലാത്ത പക്ഷം അത് നഷ്ടങ്ങളുടെ കണക്കുകള്‍ തുറക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സ്ഥാനമാനങ്ങളും തേടി എത്തുന്നു. അവസരങ്ങള്‍ നിരവധിയുണ്ടാവുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും മംഗള കര്‍മ്മങ്ങളും നടക്കുന്നതിന് യോഗം കാണുന്നു. ആഗ്രഹസാഫല്യം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന മാസമാണ്.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. കൂടാതെ ബിസിനസ് കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയവും നിക്ഷേപവും നടത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേയ് മാസത്തില്‍ അത്ര നല്ല സമയമായിരിക്കുകയില്ല. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അല്‍പം ശ്രദ്ധ ദോഷകാര്യങ്ങള്‍ അനിവാര്യമാണ്. എന്ത് കാര്യവും രണ്ട് വട്ടം ആലോചിച്ചതിന് ശേഷം മാത്രമേ ചെയ്യാവൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കുത്. സാമ്പത്തിക സ്ഥിതിയിലും അശ്രദ്ധ പാടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











