Latest Updates
-
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ
May 2025: മേയ് മാസത്തില്‍ ഈ ഒമ്പത് നക്ഷത്രക്കാരുടെ ജീവിതത്തില്‍ നടക്കും അത്ഭുതങ്ങള്‍
May 2025 Astrology: ഓരോ മാസവും എല്ലാവരുടെയും ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കൂടുതല്‍ ആഴത്തില്‍, ഗൗരവത്തില്‍ വിലയിരുത്തിയാല്‍ ചില മാസങ്ങളില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ നടന്നതായും ഭാഗ്യാനുഭവങ്ങള്‍ കൂടുതലായി ലഭിച്ചതായും തൊട്ടടുത്തെത്തിയ ആപത്തുകളില്‍ നിന്ന് രക്ഷപ്പെട്ടതായും മനസ്സിലാകും. അതുപോലെ ചില മാസങ്ങള്‍ പൊതുവെ മോശം മാസമായിരിക്കും. പ്രതീക്ഷകളെല്ലാം പാളുകയും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ ജീവിതം കടന്നുപോകുകയും ചെയ്ത നാളുകള്‍ കൂടുതലായിരിക്കും. വേദ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതെക്കുറിച്ച് ചില സൂചനകള്‍ നേരത്തെ ലഭിക്കും. കാരണം ആ മാസത്തിലെ ചില ഗ്രഹമാറ്റങ്ങളോ ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളോ അവര്‍ക്ക് പ്രതികൂലമായിരിക്കും. അതുപോലെ ചില മാസങ്ങളില്‍ പല ഗ്രഹങ്ങളും അനുകൂലമായി മാറുകയും അതിലൂടെ രാജയോഗങ്ങളും ഭാഗ്യാനുഭവങ്ങളും വരികയും ചെയ്യും.

മേയ് മാസം ആരംഭിക്കാന്‍ വെറും ഒരേയൊരു ദിവസമാണ് മുന്നിലുള്ളത്. മേയ് മാസത്തിലും നിരവധി ഗ്രഹമാറ്റങ്ങള്‍ നടക്കാന്‍ പോകുകയാണ്. ഇതിന്റെ അനുകൂലഫലങ്ങളും പ്രതികൂലഫലങ്ങളും ജീവിതത്തില്‍ വന്നുചേരാന്‍ ദിവസങ്ങള്‍ മാത്രമാണ് മുന്നില്‍. വേദ ജ്യോതിഷം നല്കുന്ന സൂചന അനുസരിച്ച് മേയ് മാസത്തില്‍ ജീവിതത്തില്‍ ചില അത്ഭുതങ്ങള്‍ നടക്കുന്ന ആളുകള്‍ ഉണ്ട്. മേയ് മാസം മുഴുവന്‍ അവരെ അത്ഭുതപ്പെടുത്തുന്ന ജീവിത സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പ്രധാനമായും മൂന്ന് രാശികളാണ് മേയില്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുന്നത്. ഏതെല്ലാമാണ് ഈ രാശികളെന്നും ഈ രാശികളില് ഉള്‍പ്പെട്ട നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്നും നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മേയ് മാസം 20ഓടെ മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി പോസിറ്റീവ് അനുഭവങ്ങള്‍ വന്നെത്തും. ഇവരുടെ ജീവിതം ഉയര്‍ച്ചയിലേക്ക് പോകും. പ്രപഞ്ചം മുഴുവന്‍ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഇവര്‍ക്കൊപ്പം നില്ക്കും. മറ്റുള്ളവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും സ്വന്തം കാര്യങ്ങളിലുള്ള അവബോധം വളരാനും മേയ് സഹായിക്കും. ഏറെക്കാലം, അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചില മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാകും. മേയില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും സ്വാതന്ത്ര്യം തോന്നുകയും കഴിവുകളില്‍ വിശ്വാസം തോന്നുകയും ചെയ്യും.
വളരെ പുതിയ ചില ആശയങ്ങള്‍ ഇവര്‍ പ്രാവര്‍ത്തികമാക്കും. പല സത്യങ്ങളും ഒരേസമയം ഇവര്‍ക്ക് മുമ്പില്‍ വെളിപ്പെടും. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ശക്തിനല്കും. മിഥുനം രാശിയില്‍ മെയ് 27ന് അമാവാസി സംഭവിക്കുന്നതോടെ തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് നിങ്ങള്‍ മോചിതരാകും. അപ്രതീക്ഷിതമായ അത്ഭുതങ്ങളും ചില അനുഗ്രഹങ്ങളും മികച്ച അവസരങ്ങളും ജീവിതത്തില്‍ വന്നുചേരും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
മേയ് 12-ന് പൂര്ണ്ണചന്ദ്രന് വൃശ്ചികം രാശിയിലാണ് സംഭവിക്കുന്നത്. ഇത് വൃശ്ചികം രാശിക്കാരെ വൈകാരികമായി ആഴത്തില്‍ സ്വാധീനിക്കും. സ്വന്തം വികാരങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനും മറച്ചുവെക്കപ്പെട്ട ചില സത്യങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയുകയും ചെയ്യും. സ്വന്തം കഴിവുകളിലുള്ള സംശയങ്ങള്‍ മാറുകയും ഇത്രയും കാലം മനസ്സില്‍ തങ്ങിനിന്ന ചില വേദനകള്‍ മറക്കുകയും മനസ്സിന് ശക്തി തോന്നുകയും ചെയ്യും.
പക്ഷേ ജീവിതത്തിലെ ചില അധ്യായങ്ങള്‍ അടയ്ക്കേണ്ട സമയമാണ് വൃശ്ചികം രാശിക്കാര്‍ക്ക്. നിങ്ങള്‍ അര്‍ഹിക്കുന്നതെല്ലാം ഈ പ്രപഞ്ചം നിങ്ങള്‍ക്ക് നല്‍കുമെന്ന് വിശ്വസിക്കുക. നിങ്ങളില്‍ നിന്ന് അകന്നുമാറുന്നത് നിങ്ങള്‍ അര്‍ഹിക്കുന്നതല്ല എന്ന് മനസ്സിലാക്കുക. അത് അംഗീകരിച്ചാല്‍ നിങ്ങള്‍ വളരെ എളുപ്പത്തില്‍ അവസരങ്ങളും നേട്ടങ്ങളും ആകര്‍ഷിക്കും. ഒരിക്കലും വിചാരിക്കാത്ത ചില അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. മേയ് മാസത്തില്‍ നിങ്ങള്‍ നിങ്ങളുടെ കര്‍മ്മത്തിലും പ്രവൃത്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെവന്നാല്‍ എല്ലാം ശരിയാകും. പുറത്ത് നിന്നും നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന പലതും സംഭവിച്ചേക്കാം. പക്ഷേ അതിനൊന്നും നിങ്ങളുടെ വിജയത്തെ തടയാനാകില്ലെന്ന് മനസ്സിലാക്കുക.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേയ് രണ്ടിന് മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പോസിറ്റീവായ ചില കാര്യങ്ങള്‍ സംഭവിക്കും. പ്രണയത്തിന്റെ ഗ്രഹമായ ശുക്രന് ഉന്നതനിലവാരത്തിന്റെ ഗ്രഹമായ നെപ്റ്റിയൂണുമായി സംയോജിക്കുന്നത് മേടം രാശിയിലാണ്. ഇത് ജീവിതത്തിന് ആവേശവും അഭിലാഷവും നല്‍കും. ജീവിതാനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ റൊമാന്സും ആദര്‍ശവും ഇവരെ സഹായിക്കും.
ഉള്‍പ്രേരണകളെ വിശ്വസിക്കാന്‍ ഈ കാലയളവില്‍ മേടം രാശിക്കാര്‍ തയ്യാറാകും. ഇതിലൂടെ ചില സത്യങ്ങള്‍ അവര്‍ക്ക് മുമ്പില്‍ തെളിയും. കൂടുതല്‍ ശാക്തീകരിക്കപ്പെട്ടതായി അവര്‍ക്ക് തോന്നും. മേയ് മാസത്തില്‍ മേടം രാശിക്കാര്‍ അവരുടെ കഴിവുകള്‍ ശരിയായി പ്രദര്‍ശിപ്പിക്കും. പ്രപഞ്ചം ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ ഇവര്‍ മുന്നോട്ടുനീങ്ങും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications