Latest Updates
-
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു!
നവഗ്രഹങ്ങളില്‍ ആറും മാറ്റത്തിന്; മേയ് മാസത്തില്‍ തൊട്ടതെല്ലാം പൊന്നാക്കാന്‍ യോഗം 5 രാശികള്‍ക്ക്
May 2025 Astrological Changes:ഓരോ മാസവും ചില പ്രധാനപ്പെട്ട ഗ്രഹമാറ്റങ്ങള്‍ ഈ പ്രപഞ്ചത്തില്‍ സംഭവിക്കുന്നുണ്ട്. വേദ ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹത്തിനും ഓരോ രാശിയിലൂടെ സഞ്ചരിക്കുന്നതിന് നിശ്ചിതസമയം ഉണ്ട്. അതുകഴിഞ്ഞാല്‍ അവ അടുത്ത രാശിയിലേക്ക് പോകും. അങ്ങനെ ഓരോ മാസത്തിലും രാശിമാറ്റങ്ങളും ചില ഗ്രഹങ്ങളുടെ സ്ഥിതിമാറ്റവും സഞ്ചാരഗതിമാറ്റവും ഉണ്ടാകുന്നു. മേയ് മാസത്തില്‍ ആറ് ഗ്രഹങ്ങളാണ് രാശിമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതില്‍ വ്യാഴവും രാഹുകേതുക്കളും ഉള്‍പ്പടെ രണ്ട് സുപ്രധാനഗ്രഹങ്ങളുടെ മാറ്റവും ഉള്‍പ്പെടുന്നു.

മേയിലെ പ്രധാന ഗ്രഹമാറ്റങ്ങള്‍
സൂര്യന്, ബുധന്‍, വ്യാഴം, ശുക്രന്, രാഹു, കേതു എന്നീ ഗ്രഹങ്ങളാണ് മേയില്‍ മാറ്റത്തിനൊരുങ്ങുന്നത്. മെയ് 14 ന് മേടത്തില് നിന്നും സൂര്യന് ഇടവത്തിലെത്തും. മെയ് ആറിന് ബുധന്‍ മേടം രാശിയിലേക്ക് വന്നെത്തും. മേയ് പതിനാലിന് വ്യാഴം മിഥുനത്തിലെത്തും. മെയ് 31-ന് ശുക്രന് മേടം രാശിയിലെത്തും. മേയ് പതിനെട്ടിന് രാഹുകേതുക്കളും രാശിമാറും.
ഈ മാസത്തിലെ സുപ്രധാന രാശിമാറ്റങ്ങള്‍ വ്യാഴത്തിന്റേതും രാഹുകേതുക്കളുടേതുമാണ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങം രാശിയിലേക്കും എത്തുന്നത്. വ്യാഴം ഒരു വര്‍ഷത്തിന് ശേഷം ഇടവത്തില്‍ നിന്നും മിഥുനത്തില് എത്തുകയും ചെയ്യുന്നു. ഈ സുപ്രധാന ഗ്രഹമാറ്റങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ ഗുണം ചെയ്യില്ല. എന്നാല്‍ അഞ്ചുരാശികളെ സംബന്ധിച്ചെടുത്തോളം ഈ മാറ്റം നിര്‍ണ്ണായകവും ജീവിതത്തിലെ ഭാഗ്യോദയവുമാണ്. ഏതെല്ലാം രാശികളാണ് മേയില്‍ മാറ്റത്തിന് ഒരുങ്ങുന്നതെന്നും എന്തെല്ലാം ഭാഗ്യങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്നും അറിയാം.
ഇടവം
മേയ് മാസ ഫലം അനുസരിച്ച് ഇടവം രാശിക്കാരുടെ ഭാഗ്യത്തില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കുന്നതിന് പുറമേ സന്തോഷത്തിന്റെ കാലവും സമ്പത്തിന്റെയും സമൃദ്ധിയുടെയും കാലവും കൂടിയാണ് ഇവര്‍ക്ക് മേയ്. ഒരു വാഹനം വാങ്ങാനോ പ്രോപ്പര്‍ട്ടി വാങ്ങാനോ സാധ്യതയുണ്ട്. പ്രിയപ്പെട്ട ചിലരെ കാണാനും അവരിലൂടെ ലക്ഷ്യത്തിലെത്താനോ അല്ലെങ്കില്‍ വിജയം നേടാനോ സാധിക്കും. ഈ കാലയളവില്‍ ശുഭകാര്യങ്ങളെല്ലാം ചെയ്യാന്‍ വളരെ അനുകൂലമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാനും സമയം അനുകൂലമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അടുത്ത മാസം അവരുടെ വരുമാനത്തിലും ലാഭത്തിലും ഉയര്‍ച്ചയുണ്ടാകും. മാത്രമല്ല സുഖസൗകര്യങ്ങള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചിലവഴിക്കാനും സാധിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ സമയം വളരെ അനുകൂലമാണ്. ഭാവിയില്‍ ലാഭം നല്കാന് അത് സഹായിക്കും. സാമ്പത്തികമായി നില മെച്ചപ്പെടും. വരുമാനസ്രോതസ്സുകളും കൂടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് ഭാഗ്യഭാവത്തിലാണ് മേയ് മാസത്തില്‍. അതിനാല്‍ കാലതാമസം നേരിട്ട എല്ലാ ജോലികളും ഈ കാലയളവില്‍ ചെയ്തുതീര്‍ക്കാനാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കും പുരോഗതിക്കുമുള്ള അവസരങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും. തടസ്സങ്ങളെല്ലാം നീങ്ങുകയും കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയും ചെയ്യും. ഈ സമയത്ത് കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാന്‍ സാധിക്കും. എങ്കിലും കണ്ടകശനിയുടെ സ്വാധീനം കൊണ്ട് ചിലവുകള്‍ കൂടുതലായിരിക്കും. അതിനാല്‍ വളരെ ശ്രദ്ധിച്ച് മാത്രമേ പണം ചിലവഴിക്കാവൂ.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ മേയ് മാസത്തില്‍ ചില നല്ല കാര്യങ്ങള്‍ കുടുംബത്തിലുണ്ടാകും. ബിസിനസുകാര്‍ക്ക് ഈ സമയത്ത് ലാഭാനുഭവങ്ങളും ഭാഗ്യാനുഭവങ്ങളും വര്‍ധിക്കും. ബിസിനസിലൂടെ ലാഭം വര്‍ധിക്കുന്ന മാസമാണിത്. എങ്കിലും വ്യാഴത്തിന്റെ പ്രതികൂലസ്വാധീനം കൊണ്ട് വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ല. ചിലവുകള്‍ ഉണ്ടാകുമെങ്കിലും അത് നിങ്ങളുടെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ പ്രതിസന്ധി ഉണ്ടാക്കില്ല.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികനേട്ടങ്ങള്‍ക്കും പുരോഗതിക്കും അനുകൂലമായ അവസരങ്ങളാണ് മേയ് മാസത്തിലുള്ളത്. സൂര്യന് ഇവരുടെ നാലാംഭാവത്തില്‍ ഉച്ചസ്ഥിതിയിലാണ്. അതുകൊണ്ട് സാമ്പത്തിക നേട്ടങ്ങളും വിജയവും എല്ലാ മേഖലകളിലും ഉണ്ടാകും. ഇവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തൊഴിലില്‍ ലഭിക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പളക്കയറ്റത്തിനും സാധ്യതയുണ്ട്. കുടുംബബന്ധങ്ങള്‍ ശക്തമാകും. വീട്ടില്‍ സന്തോഷാന്തരീക്ഷം വന്നെത്തും. മാതാപിതാക്കള്‍ക്ക് മക്കളിലൂടെ നല്ല വാര്‍ത്തകള്‍ ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications