Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
മേയ് 2024: അപ്രതീക്ഷിത ധനനേട്ടം, ഭാഗ്യാനുഭവങ്ങള്‍, കരിയര്‍ ഉയര്‍ച്ച: 12 രാശിക്കും സമ്പൂര്‍ണഫലം
ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു മാസമാണ് മെയ് മാസം. ഈ സമയം ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കുന്നതും മെയ് മാസത്തിലാണ്. മെയ് 1-നാണ് വ്യാഴത്തിന്റ രാശിമാറ്റം സംഭവിക്കുന്നത്. സൂര്യന്‍ മേടം, ഇടവം രാശികളിലൂടെ സഞ്ചരിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും ഈ സമയം ഉണ്ടാവുന്നു.
ബുധന്‍ മേയ് 10-ന് മേടത്തിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു സമയമായത് കൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. മേയ് മാസത്തില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് മേയ് മാസത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ വ്യാഴമാറ്റം വളരെ അനുകൂലമായി ബാധിക്കുന്നതിനാല്‍ പലപ്പോഴും ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പക്ഷേ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നക്ഷത്രനാഥനായ കേതു ആറാം രാശിയില്‍ തുടരുന്നതിനാല്‍ ജോലിയില്‍ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ്. പരീക്ഷയില്‍ പ്രതീക്ഷിക്കാത്ത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സാമ്പത്തികം കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജന്മരാശിയില്‍ വ്യാഴം സഞ്ചരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കില്‍ പോലും അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന സമയമാണ്. ഏത് ആവശ്യത്തിനും ധനം ഉപയോഗിക്കേണ്ടതായി വരുന്നു. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. അധികാര പദവികളില്‍ നിങ്ങള്‍ ശോഭിക്കുന്നു. മകളുടെ വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഗുണപരമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ പലപ്പോഴും ഉള്ള ജോലി കളഞ്ഞ് പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. പലപ്പോഴും കടം വാങ്ങുന്നതിലൂടെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. എങ്കിലും അതെല്ലാം ദിവസങ്ങള്‍ കൊണ്ട് മാറുന്നു. അനാവശ്യമായ തിടുക്കവും ഉത്കണ്ഠയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ലോണിന് ജാമ്യം നില്‍ക്കുന്നവരെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നല്‍കുന്ന വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെടുകയില്ല. ആദ്യ പകുതി പക്ഷേ നിങ്ങള്‍ക്ക് മെച്ചപ്പെട്ട മാറ്റങ്ങള്‍ നല്‍കും.
കര്‍ക്കിടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് മെയ് മാസത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പിതാവില്‍ നിന്നും പല വിധത്തിലുള്ള സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയം ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായിരിക്കും. എല്ലാ വിധത്തിലുള്ള സന്തോഷവും നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസില്‍ വളരെ വലിയ നഷ്ടം സംഭവിക്കാം. പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാം. സമൂഹത്തില്‍ അംഗീകാരവും പദവിയും ഉണ്ടാവും. എങ്കിലും അത് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കോടതി സംബന്ധമായ കാര്യങ്ങളില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ രീതിയില്‍ കരുതല്‍ വേണം അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാര കാണാന്‍ സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. തുടര്‍പഠനത്തിന് അനുകൂല സമയമാണ്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പല എതിര്‍പ്പുകളും നിഷ്പ്രഭമാവുന്നു. അര്‍ഹതക്ക് അനുസരിച്ച് ഉള്ള സ്ഥാനം ലഭിക്കുന്നു.വീട് വിട്ട് താമസിക്കേണ്ട സമയം മേയ് മാസത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആഗ്രഹങ്ങളെല്ലാം തന്നെ സാക്ഷാത്കരിക്കപ്പെടുന്നു. പലപ്പോഴും കഴിവുകള്‍ അംഗീകരിക്കപ്പെടുന്ന സമയമാണ്. ബിസിനസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യമാണ്. പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം ലഭിക്കുന്നു. പാരമ്പര്യമായി നിലനിന്ന് പോരുന്ന കാര്യങ്ങള്‍ നിങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോരുന്നു. വിദ്യാഭ്യാസം മുടങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അത് പൂര്‍ത്തീകരിക്കപ്പെടുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം അനുകൂലഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ലോണ്‍ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ലഭിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവാം. നിങ്ങളുടെ കഠിനാധ്വാനത്തിന് വിലയുണ്ടാവും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ദാമ്പത്യജീവിതത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികളുണ്ടാവാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ മാസം. അത് പല വിധത്തിലാണ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നത്. ഉത്തരവാദിത്വത്തോടെ നമ്മള്‍ ഏത് കാര്യവും ഏറ്റെടുത്ത് ചെയ്യേണ്ടി വരും. അച്ചടക്കം പാലിക്കാത്ത അവസ്ഥയില്‍ അത നിങ്ങള്‍ക്ക് തന്നെ വിനയാവുന്നു. കരുതലും ആത്മാര്‍ത്ഥതയും വര്‍ദ്ധിക്കുന്നു. പ്രതിസന്ധികളെ കൃത്യമായി നേരിടുന്നതിന് ധൈര്യമുണ്ടായിരിക്കും. തര്‍ക്ക വസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള ശ്രമം വിജയിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റെ സഞ്ചാകം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരും. എങ്കിലും ഏത് കാര്യവും അതീവശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സംഘടനാപരമായ കാര്യങ്ങളില്‍ പലപ്പോഴും ആരോപണം നേരിടേണ്ടി വന്നേക്കാം. ശത്രുക്കളുടെ കാര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബത്തില്‍ പല വിധത്തിലുള്ള സൗഭാഗ്യങ്ങള്‍ ഉണ്ടാവാം. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ബിസിനസ് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളെ പലപ്പോഴും അനുകൂലമായി ബാധിക്കുന്നു. ദൂരദേശ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആശയഭിന്നത പല കാര്യങ്ങളിലും ഉണ്ടാവുന്നു. കലാരംഗത്ത് ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഭാഗ്യ പരീക്ഷണങ്ങള്‍ വിജയിക്കുന്നു. സഹോദരനുമായുള്ള ബന്ധം മികച്ചതായിരിക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പണം ധാരാളം ചിലവഴിക്കേണ്ട അവസരമുണ്ടാവുന്നു. ആരോഗ്യപരിപാലനത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഭക്ഷണക്രമത്തിലെ മാറ്റം നിങ്ങളെ ആരോഗ്യകരമായി ചെറിയ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാം. സാമ്പത്തികമായി മികച്ച മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











