Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ജനുവരി 29, മൗനി അമാവാസി നാളില്‍ സൂക്ഷിക്കേണ്ടവര്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വര്‍ഷം മുഴുവന്‍ ആപത്ത്
ബുധന്‍, ചന്ദ്രന് എന്നീ ഗ്രഹങ്ങള്‍ മകരം രാശിയില്‍ എത്തിയിരിക്കുകയാണ്. ഇരു ഗ്രഹങ്ങളും ജനുവരി 29 ഒരു രാശിയില്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ, ത്രിവേണി യോഗവും മൗനി അമാവസിയും രൂപപ്പെടുന്നു. ഈ അപൂര്‍വ്വ നിമിഷത്തില്‍ ഒട്ടനവധി രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നുണ്ട്. അതുപോലെ, ചില രാശിക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കഷ്ടകാലവും ആരംഭിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിങ്ങം
മൗനി അമാവാസി നാളില്‍ രാശിക്കാരില്‍ ഏറ്റവും പ്രധാനപ്പെട്ട രാശിയാണ് ചിങ്ങം. ചിങ്ങം രാശിക്കാര്‍ ജനുവരി 29 മുതല്‍ ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. കാരണം, ശത്രുക്കളില്‍ നിന്നും നിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കയ്യില്‍ ലഭിക്കുന്ന പണം കൃത്യമായി വിനിയോഗിക്കാതിരിക്കുന്നത് സാമ്പത്തിക നഷ്ടങ്ങളിലേയ്ക്ക് ഈ രാശിക്കാരെ നയിക്കുന്നതാണ്. പല കാര്യങ്ങളോടും അത്യാര്‍ത്തി നിലനിര്‍ത്താതിരിക്കുക. മനസ്സിലെ കോപം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വാവിട്ട വാക്കുകള്‍ നിങ്ങള്‍ക്ക് ദോഷം നല്‍കുന്നതായിരിക്കും. മനസ്സിനെ നിയന്ത്രിക്കാന്‍ ശീലിക്കുന്നത് വളരെ നല്ലതായിരിക്കും. അഹങ്കാരത്തോടെ കാര്യങ്ങളെ സമീപിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. അഹങ്കാരം നിങ്ങളെ നാശത്തിലേയ്ക്ക് നയിക്കാം. നല്ലത് ഏതെന്നും, ചീത്ത ഏതെന്നും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ അനിഷ്ട സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാല്‍, ഈശ്വര വിശ്വാസത്തോടെ ഓരോ കാര്യങ്ങളും ചെയ്യുക. ക്ഷമയോടെ കാര്യങ്ങള്‍ പഠിച്ച്, അതിനായി മുന്നിട്ടിറങ്ങുക.

വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും സുഹൃത്തുക്കളുടെ വാക്കുകള്‍ കേട്ട് അറിയാത്ത ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നത് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും ഇത് കാരണമായേക്കാം, സമ്പത്ത് എത്ര ശ്രമിച്ചാലും കയ്യില്‍ നില്‍ക്കാത്ത അവസ്ഥയും ഈ രാശിക്കാര്‍ക്ക് അനുഭവപ്പെടാം. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധുക്കളുടെ സഹായം തേടേണ്ട അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഉണ്ടാകാം. സ്വന്തം പേരിലുള്ള സ്ഥലം കൈക്കലാക്കാന്‍ ബന്ധുക്കളില്‍ നിന്നും ചിലര്‍ ശ്രമങ്ങള്‍ നടത്താം. ദാമ്പത്യത്തില്‍ പണത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. അലസമായ പരീക്ഷകളെ സമീപിക്കുന്നത് ആഗ്രഹിച്ച ലക്ഷ്യം കൈവരിക്കാതെ നിരാശരാകാന്‍ കാരണമാകുന്നു. ആരോഗ്യ വിഷയത്തില്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതാണ്. പണം സൂക്ഷിച്ച് വിനിയോഗിക്കുക. അതുപോലെ, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

കുംഭം
കുംഭം രാശിക്കാര്‍ക്ക് മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. എന്നാല്‍, അതേ രീതിയില്‍ വിഷമിപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ നടക്കാനും സാധ്യതയുണ്ട്. കുടുംബ വഴക്ക് വര്‍ദ്ധിക്കുന്നതായിരിക്കും. പലപ്പോഴും ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നത് കോടതിയില്‍ വരെ എത്താനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക ഞെരുക്കം നിങ്ങളെ കടക്കാരനാക്കാം. പലപ്പോഴും ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ പോലും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. അതിനാല്‍, കാര്യങ്ങള്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത് നല്ലതാണ്. പണം ശരിയായ വിധത്തില്‍ കൃത്യമായ രീതകിയില് വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. ജനുവരി മാസം കഴിയുന്നതുവരെ ബന്ധുക്കളുമായി സ്വത്ത് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
