Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
Mauni Amavasya 2025: 5 രാശികള്‍ക്ക് ഈ അമാവാസിയോടെ ജീവിതത്തില്‍ മാറ്റം; ത്രിവേണി യോഗം നല്‍കും ആഗ്രഹസാഫല്യം
ഇത്തവണത്തെ മൗനി അമാവസി വളരെ പ്രത്യേകതയുള്ളതാണ്. സൂര്യന്, ചന്ദ്രന്, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന ത്രിഗ്രഹയോഗവും ത്രിവേണി യോഗവും മൗനി അമാവാസിയുടെ ദിവസമാണ് സൃഷ്ടിക്കപ്പെടുന്നത്. കൂടാതെ അറിവിന്റെ ഗ്രഹമായ വ്യാഴം ഈ മൂന്ന് ഗ്രഹങ്ങളെയും ഒമ്പതാം ദൃഷ്ടിയിലൂടെ നോക്കുക വഴി നവപഞ്ചമ യോഗവം സൃഷ്ടിക്കപ്പെടുന്നുണ്ട്. അറിവും വിജ്ഞാനവും ജീവിതത്തിന് പുതിയ വെളിച്ചവും പകരുന്ന ഈ ശുഭയോഗങ്ങളിലൂടെ മൗനി അമാവാസി അഞ്ച് രാശിക്കാരുടെ ജീവിതത്തെ പ്രഭാമയമാക്കും. ഇവര്‍ക്ക് ഈ അമാവാസിയോടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൈവരും.

മൗനി അമാവാസിയിലെ ത്രിവേണി യോഗവും മറ്റ് ശുഭയോഗങ്ങളും ഏതെല്ലാം രാശികള്‍ക്കാണ് നേട്ടമേകുക എന്നറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയുടെ ഭാഗ്യ ഭാവത്തിലാണ് ത്രിവേണി യോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ തീര്‍ത്ഥയാത്രകള്‍ പോകാനിടയുണ്ട്. ഇതിലൂടെ മനശാന്തിയും പുണ്യവും കൈവരും. ഈ വിശേഷയോഗത്തിലൂടെ ജീവിതത്തില്‍ സുഖങ്ങളും സൗകര്യങ്ങളും പ്രാപ്തമാകും. പാരമ്പര്യ സ്വത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് പ്രത്യേകിച്ചും ഈ യോഗം ശുഭകരമാണ്. ഇവര്‍ക്ക് കര്‍മ്മരംഗത്ത് വളരാനുള്ള പല അവസരങ്ങളും വന്നുചേരും. ദാമ്പത്യജീവിതത്തിലും സന്തോഷാന്തരീക്ഷം സംജാതമാകും. മക്കളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് ത്രിവേണി യോഗം രൂപമെടുക്കുന്നത്. ഇത് ദാമ്പത്യത്തില്‍ പ്രണയും പ്രതീക്ഷയും വര്‍ധിപ്പിക്കും. ഈ കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ ആത്മീയഗുരുവിന്റെയും ശക്തമായ വ്യക്തിത്വങ്ങളുടെയോ സാന്നിധ്യമുണ്ടാകും. ഇവരുടെ ആശീര്‍വാദത്തോടെ ആത്മീയവളര്‍ച്ച സാധ്യമാകും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. മനസ്സ് ആഗ്രഹിച്ച യാത്രകള്‍ ചെയ്യാനും അതിലൂടെ സന്തോഷം നേടാനും കഴിയും. ഈ കാലയളവില്‍ ചെയ്യുന്ന യാത്രകള്‍ ഒരിക്കലും മറക്കുകയില്ല. അത് ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ചവരുടെ അഞ്ചാം ഭാവത്തിലാണ് ത്രിവേണി യോഗം സൃഷ്ടിക്കപ്പെടുന്നത്. സന്താനഭാഗ്യവും സന്താനങ്ങളെ ചൊല്ലി സന്തോഷവും ഇക്കാലയളവില്‍ അനുഭവിക്കാന്‍ സാധിക്കും. കുട്ടികള്‍ക്കും മാതാപിതാക്കളില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്ന പിന്തുണയും സ്നേഹവും ലഭിക്കും. അവിവാഹിതരായ കന്നി രാശിക്കാര്‍ക്ക് വിവാഹയോഗം കൈവരും. മനസ്സിന് ഇണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും പരീക്ഷകളില്‍ ഉന്നതവിജയം നേടുകയും ചെയ്യും. ഈ രാശിക്കാര്‍ക്ക് പൊതുവെ ഭാഗ്യവും ജീവിതത്തില്‍ അഭിവൃദ്ധിയും ത്രിവേണി യോഗത്തിലൂടെ വന്നുചേരും. ഭാഗ്യത്തിന്റെ പ്രഭാവം കരിയറിലും പ്രതിഫലിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ത്രിവേണി യോഗം രൂപം കൊള്ളുന്നത്. ധനഭാവമാണിത്. അതുകൊണ്ട് ഈ കാലയളവില്‍ സാമ്പത്തികകാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. തീര്‍ത്ഥയാത്രകള്‍ പോകാനിടയുണ്ട്. കുടുംബത്തില്‍ ഐക്യം വളരും. സുഹൃത്തുക്കളുടെ സഹകരണം കരിയറിലും കുടുംബത്തിലും നേട്ടങ്ങള്‍ക്ക് കാരണമാകും. ജോലിയില്‍ ചില വലിയ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കും. കാലങ്ങളായുള്ള പരിശ്രമത്തിന് ഫലം ലഭിക്കും. ഈ കാലയളവില്‍ സാമ്പത്തികനേട്ടങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ സാധിക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ത്രിവേണി യോഗം മകരം രാശിയിലാണ് സൃഷ്ടിക്കപ്പെടുന്നത്. മകരത്തിന്റെ ലഗ്നഭാവത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഈ യോഗം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സര്വ്വോത്തമമാണ്. ഏറെക്കാലമായി ആഗ്രഹിച്ച പല കാര്യങ്ങളും ഈ കാലയളവില്‍ നടക്കും. ആഗ്രഹിച്ച ജോലി, വീട്, സുഖസൗകര്യങ്ങള്‍, കുടുംബത്തിന്റെ ക്ഷേമം, യാത്രകള്‍ എന്നിവയ്ക്കെല്ലാം അനുകൂലമായ സമയമാണ്. ഭൗതികസുഖങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. ജീവിതത്തില്‍ പൊതുവെ സന്തോഷം വന്നെത്തും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ വലിയ ലാഭം നേടാന്‍ സാധിക്കും. മനസ്സുകൊണ്ട് ആഗ്രഹിച്ച സ്ഥാനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
