Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
മൗനി അമാവാസിയില്‍ ത്രിഗ്രഹയോഗം; ഗ്രഹങ്ങള്‍ അനുകൂലം,ഒറ്റരാത്രി കൊണ്ട് ജീവിതം മാറുന്നവര്‍
ജ്യോതിഷത്തില്‍ എല്ലാ നാളുകാരെയും ബാധിക്കുന്ന ചില യോഗങ്ങളും രാജയോഗങ്ങളും ഉണ്ട്. അമാവാസി നാളില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ ചില നാളുകളില്‍ ജനിച്ചവര്‍ക്ക് വലിയ നേട്ടമായി മാറാറുണ്ട്. ജനുവരി 29ന് മൗനി അമാവാസിയാണ്. ഇത്തവണ മൗനി അമാവാസിക്ക് ഒരു അപൂര്‍വ്വ യോഗം രൂപപ്പെടുന്നുണ്ട്. ഈ യോഗത്തിലൂടെ ചില നാളുകളില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും വന്നെത്തും. ഈ യോഗം ഏതാണെന്നും അതിന്റെ നേട്ടങ്ങള്‍ ഏതെല്ലാം രാശികള്ക്കാണെന്നും അറിയാം.

ത്രിഗ്രഹയോഗം
മൗനി അമാവാസിക്ക് ചന്ദ്രന് മകരം രാശിയില്‍ ആയിരിക്കും. ഇതേ രാശിയില്‍ തന്നെയായിരിക്കും ബുധനും സൂര്യനും. ഇങ്ങനെ ത്രിഗ്രഹയോഗം രൂപപ്പെടുന്നു. ത്രിവേണി യോഗമെന്നും ത്രിഗ്രഹയോഗം അറിയപ്പെടാറുണ്ട്. ഇതുകൂടാതെ ബുധന്റെയും സൂര്യന്റെയും സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നുണ്ട്. മാത്രമല്ല, വ്യാഴത്തിന്റെ ഒമ്പതാം ദൃഷ്ടിയും മകരം രാശിയില്‍ വരികയാല്‍ നവപഞ്ചമയോഗവും അന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാനും വിജയം നേടാനും ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഒരുങ്ങുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടം രാശിക്കാര്‍ക്ക് മൗനി അമാവാസി നാളില്‍ രൂപപ്പെടുന്ന ത്രിഗ്രഹയോഗം ജീവിതത്തിന് അനവധി സന്തോഷങ്ങളേകും. കര്‍ക്കിടകം രാശിയുടെ ഏഴാംഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. എല്ലാ കാര്യങ്ങളിലും വിജയം നേടാനും ജീവിത ഉയര്‍ച്ചയ്ക്ക് നിരവധി അവസരങ്ങള്‍ സ്വന്തമാക്കാനും കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കും. കൂടാതെ സാമ്പത്തികമായി ഉയരാന്‍ അനുകൂലമായ സമയമാണിത്. ആളുകള്‍ക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം കൂടും. മതപരമായ പരിപാടികളില്‍ ഭാഗമാകുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും. അതുകൂടാതെ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ബിസിനസുകാര്‍ക്ക് പല മേഖലകളില്‍ നിന്നായി ലാഭം കൊയ്യാനാകും. ബിസിനസിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കും. കര്‍ക്കിടകം രാശിക്കാരുടെ ആരോഗ്യം ഇക്കാലയളവില്‍ തൃപ്തികരമായി തുടരും. ഉന്മേഷത്തോടെയും ഊര്‍ജത്തോടെയും എല്ലാ ഉത്തരവാദിത്തങ്ങളും ജോലികളും ചെയ്തുതീര്‍ക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ത്രിഗ്രഹയോഗം തുലാം രാശിയുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഈ സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം കൈവരും. സാമ്പത്തികമായി ഉയര്‍ച്ചയും ജീവിതത്തില്‍ ഐശ്വര്യവും ഉണ്ടാകും. മാത്രമല്ല ആത്മീയകാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും താല്‍പ്പര്യം കൂടും. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിസമാപ്തിയാകും. കരിയറില്‍ തുലാം രാശിക്കാര്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന സമയമാണിത്. വരുമാനം വര്‍ധിക്കും. സാമ്പത്തികമായി ഉയരാനുള്ള സാഹചര്യങ്ങളൊരുങ്ങും. സമൂഹത്തില്‍ പെട്ടെന്ന് ഇവര്‍ക്കുള്ള സ്വീകാര്യത ഉയരും. ഏറെക്കാലം മുമ്പ് നിര്‍ത്തിവെച്ച ജോലികള്‍ പുനരാരംഭിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. സമ്പാദ്യം വളരുകയും സ്വത്തുക്കള്‍ ഉണ്ടാക്കുകയും ചെയ്യും. ഇക്കാലയളവില്‍ ഇവരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്താന്‍ അനുകൂലമായ സമയമാണ്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയുടെ ലഗ്നത്തിലാണ് ത്രിഗ്രഹയോഗം രൂപം കൊള്ളുന്നത്. മാത്രമല്ല, ഇക്കാലയളവില്‍ രൂപപ്പെടുന്ന നവപഞ്ചമയോഗവും മകരം രാശിക്കാര്‍ക്ക് ധാരാളം ധനം സമ്പാദിക്കാനും എല്ലാ മേഖലകളിലും വിജയം കൊയ്യാനും സഹായകമാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സന്തോഷനിമിഷങ്ങള്‍ പങ്കിടാനും സാധിക്കും. വിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത വിജയം നേടാന്‍ കഴിയും. ജോലിയില്‍ അക്ഷീണം പരിശ്രമിക്കുന്നവര്‍ക്ക് അവരുടെ അധ്വാനത്തിന് ഫലം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പല ഇടപാടുകളില്‍ നിന്നായി ലാഭം നേടാനാകും. ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സാധിക്കും. ഇവരുടെ ആരോഗ്യം തൃപ്തികരമായി തുടരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
