Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ത്രിഏകാദശി യോഗം; ചൊവ്വയില്‍ നിന്നും അനുഗ്രഹം വാങ്ങി സ്വര്‍ഗ്ഗ തുല്യമായ ജീവിതം സ്വന്തമാക്കുന്നവര്‍ ഇവര്‍
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. മറ്റു ഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ചൊവ്വ. ചൊവ്വ ശുഭസ്ഥാനത്ത് അല്ലെങ്കില്‍ ഒട്ടനവധി ദോഷകരമായ സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. ഒരു വ്യക്തിയുടെ ആത്മാവ്, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെയെല്ലാം അടിസ്ഥാനം ചൊവ്വയുടെ സ്വാധീനം തന്നെയാണ്.

നിലവില്‍ ചൊവ്വ മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റത്താല്‍ ത്രിഏകാദശി യോഗം രൂപപ്പെടുന്നു. ഈ ഏകദശിയാല് ഒട്ടനവധി നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
മിഥുനം
ചൊവ്വ മിഥുനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ തന്നെ, ഒട്ടനവധി നേട്ടങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വളരെ ക്ഷമയോടെ ഓരോ കാര്യങ്ങളു ചെയ്തെടുത്താല്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. പ്രത്യേകിച്ച്, ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് വളരെയധികം ശോഭിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് മേഖലയില്‍ തന്നെ നേട്ടങ്ങള്‍ സ്വന്തനമാക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കും. പല അംഗീകാരങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ലാഭം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ സ്ഥലത്ത് ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കുറച്ചധികം ശ്രദ്ധിച്ചാല്‍ കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ധാരാളം ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ. ക്ഷമയോടെ കാര്യങ്ങള്‍ നിരീക്ഷിച്ച്, പഠിച്ച് ബസിനസ്സിലേയ്ക്ക് ഇറങ്ങുന്നത് സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാരെ സഹായിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ശരിയായ വിധത്തില്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതിനാല്‍, തന്നെ, ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തനാക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മാതാപിതാക്കള്‍ക്കുവേണ്ടി, അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. കുടുംബസമേതം ഒട്ടനവധി സ്ഥലങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നത് കുറയ്ക്കും. അതിനാല്‍ തന്നെ, കൃത്യമായ രീതിയില്‍ സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ, സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനുള്ള അവസരങ്ങള്‍ മുന്നില്‍ വന്ന് തെളിയുന്നതാണ്. പലരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
