Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചൊവ്വ കര്ക്കിടകത്തിലേയ്ക്ക്: പൊന്നും പണവും സമ്പാദിക്കാന്‍ യോഗം ഇവര്‍ക്ക് മാത്രം
ചൊവ്വ കര്‍ക്കിടകം രാശിയില്‍ എത്തിയിരിക്കുകയാണ്. കൂടാതെ, സൂര്യന് തുലാം രാശിയിലേയ്ക്കും പ്രവേശിച്ചിരിക്കുന്നു. വേദ ജ്യോതിഷ പ്രകാരം, വളരെ പ്രധാനപ്പെട്ട രണ്ടു ഗ്രഹങ്ങളാണ് ചൊവ്വയും സൂര്യനും. ഈ രണ്ട് ഗ്രഹങ്ങളിലും ഉണ്ടായ രാശിമാറ്റം ഗുണകരമായി ഭവിക്കാന്‍ പോകുന്നത് മൂന്ന് രാശിക്കാരെയാണ്.

പ്രതീക്ഷിക്കാതെ പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും, ജോലിയില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കാനും, പുതിയ വാഹനങ്ങള്‍ വാങ്ങാനും ചില രാശിക്കാര്‍ക്ക് യോഗം. ഇതിന്റെ ഗുണങ്ങളെല്ലാം സ്വന്തമാക്കി ജീവിതത്തില്‍ ഉയര്‍ച്ച നേടിയെടുക്കാന്‍ പോകുന്ന രാശിക്കാര്‍ ഇവര്‍.
വൃശ്ചികം
ചൊവ്വ കര്ക്കിടകത്തിലേയ്ക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ ഏറ്റവുമധികം ഗുണങ്ങള്‍ ലഭിക്കാന്‍ യോഗമുള്ള രാശിക്കാരില്‍ ഒരു രാശിയാണ് വൃശ്ചികം. ശത്രുക്കളുടെ നേല്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പലരും നിങ്ങള്‍ക്കെതിരെ നടത്തിയ തെറ്റായ ആരോപണങ്ങളെ തകര്‍ക്കാന്‍ സാധിക്കും. തിന്മയുടെ മേല്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ പേരും പെരുമയും വര്‍ദ്ധിപ്പിക്കും. ജോലി സ്ഥലത്ത് പല അഴിമതികളും തുറന്ന് കാണിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ വില വര്‍ദ്ധിപ്പിക്കും. വളരെ കാര്യക്ഷമമായി ജോലി ചെയ്യുന്നതിനാല്‍ ജോലി സ്ഥലത്ത് സ്ഥാനക്കയറ്റം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, പാരമ്പര്യ സ്വത്ത് ലഭിക്കും. ഇത് കൂടുതല്‍ സമ്പന്നനാകാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. കൂടുതല്‍ നിക്ഷേപങ്ങള്‍ പല മേഖലയില്‍ നടത്താന്‍ സാധിക്കും. അതുപോലെ, ജോലി നോക്കുന്നവര്‍ക്ക് നല്ല കമ്പനിയില്‍ ജോലിയ്ക്ക് കയറാന്‍ സാധ്യത കൂടുതല്‍. ബാങ്കില്‍ നല്ലൊരു തുക ഭാവിയിലേയ്ക്കായി നിക്ഷേപിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് കാണുന്നുണ്ട്.
മീനം
പണം ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ യോഗമുള്ള രാശിക്കാരില്‍ ഒരു രാശിയാണ് മീനം. സ്ഥലം വിറ്റ് നല്ലൊരു തുക നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പുതിയ വീട് പണിയാനുള്ള പണം കയ്യില്‍ വന്നു ചേരും. ഭാര്യയുടെ പേരില്‍ പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതാണ്. മക്കളുടെ കല്ല്യാണത്തിനായി പണത്തിന് ബുദ്ധിമുട്ടുകള്‍ കുറവായിരിക്കും. മുന്‍പ് നടത്തിയ പല നിക്ഷേപങ്ങളില്‍ നിന്നും പണം കയ്യില്‍ വന്നു ചേരും. സ്വര്‍ണ്ണം വാങ്ങി ഉപയോഗിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. അപ്രതീക്ഷിതമായ വളര്‍ച്ച ശത്രുക്കളെ ഉണ്ടാക്കിയേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ നല്ല സമയമാണ്. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം ഉണ്ടാകും. കൂടുതല്‍ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നത് വളരെ നല്ലതായിരിക്കും. സ്റ്റോക്ക് വാങ്ങി സൂക്ഷിക്കുന്നത് ഭാവിയില്‍ ലാഭം ഉണ്ടാക്കാന്‍ സഹായിക്കും. പുതിയ ജോലിയില്‍ പ്രവനേശിക്കും. നല്ല ശമ്പളം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് വസിക്കാന്‍ യോഗം. വിദേശത്ത് ജോലി ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം കാണുന്നുണ്ട്. ജോലി സംബന്ധമായി പല ദേശങ്ങളില്‍ യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളായിരിക്കും വന്നു ചേരുക. പ്രതീക്ഷിക്കാതെ രണ്ട് ജോലി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പല മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള യോഗം ഉണ്ടായിരിക്കും. അപ്രതീക്ഷിതമായി സ്ഥലം വാങ്ങിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ട്. കുടുംബത്തില്‍ സമാധാനം വന്നു ചേരും. മക്കള്‍ക്ക് ജോലി ലഭിക്കും. നല്ല ശമ്പളത്തില്‍ ജോലി ചെയ്യാന്‍ സാധിക്കും. പരിശ്രമിച്ചാല്‍ വിദേശത്ത് സ്ഥിരതാമസമാക്കാന്‍ യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
