Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കുംഭത്തില്‍ ചൊവ്വ: ഫലത്തില്‍ അത്ഭുതങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
എല്ലാ ഗ്രഹങ്ങളിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഓരോ സമയവും നടക്കുന്നുണ്ട്. ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം ഓരോ ഗ്രഹരാശി മാറ്റങ്ങള്‍ക്കും ഉണ്ട്. എല്ലാ ഗ്രഹങ്ങളുടേയും ചലനങ്ങള്‍ കാരകന്‍ അനുകൂലമോ പ്രതികൂലമോ ആയി മാറാം. ഇത്തരത്തില്‍ ഒരു രാശി മാറ്റമാണ് മാര്‍ച്ച് 15 ന് സംഭവിച്ചത്. ചൊവ്വ കുംഭം രാശിയിലേക്ക് പ്രവേശിച്ചു. ഇത് 12 രാശിക്കാരിലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ചില രാശിക്കാരില്‍ അപ്രതീക്ഷിതമായ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
കുംഭം രാശിയിലെ ചൊവ്വയുടെ സംക്രമണം നല്കുന്ന മാറ്റങ്ങള്‍ ഏതൊക്കെ രാശിയില്‍ നേട്ടങ്ങള്‍ നല്കുന്നു എന്ന് നോക്കാം. ചൊവ്വ എന്ന ഗ്രഹം ഊര്‍ജ്ജം, ശക്തി, ധീരത എന്നിവയെ ആണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ചൊവ്വയുടെ രാശിമാറ്റത്തില്‍ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം തന്നെ ആര്‍ക്കെല്ലാമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. ജോലിയിലെ തടസ്സങ്ങള്‍ നീങ്ങുന്നതിനും വിജയം കൈവരിക്കുന്നതിനും മേടം രാശിക്കാരെ സഹായിക്കുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. കരിയറില്‍ ഉയര്‍ച്ചയും സംതൃപ്തിയും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ചൊവ്വയുടെ രാശിമാറ്റത്തില്‍ അത്ഭുതപ്പെടുന്ന ഒരു രാശിയാണ് മിഥുനം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയിലെ വന്നിരുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ്. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം വര്‍ദ്ധിക്കുകയും അംഗീകാരം തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്ന ഒരു സമയം കൂടിയാണ്. സീനിയേഴ്സില്‍ നിന്ന് നിങ്ങളെ തേടി പ്രശംസ ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. എല്ലാ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികനേട്ടം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിച്ച ജോലി സ്വന്തമാക്കുന്നതിനും അതിനുള്ള അവസരങ്ങള്‍ ഒരുങ്ങുന്നതിനും സാധ്യതയുണ്ട്. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. എല്ലാ തരത്തിലും അനുകൂലമായ നേട്ടങ്ങളാണ് ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം സമ്മാനിക്കുന്നത്.
കന്നി രാശി
കന്നിരാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന് അനുയോജ്യമായ സമയമാണ്. പലബന്ധങ്ങളും നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവിനും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി ശക്തമാവുകയും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ചൊവ്വ പ്രദാനം ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം മികച്ച ഫലങ്ങള്‍ നല്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ്. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന. സാമ്പത്തിക നേട്ടത്തില്‍ ജീവിതം തന്നെ മാറി മറിയുന്നു. ജോലിയില്‍ പുരോഗതിയുണ്ടാവുകയും അത് വഴിപ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
