Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
Mars Transit Virgo: ചൊവ്വയുടെ മഹാമാറ്റം, 14 ദിവസത്തിന് ശേഷം കന്നിയിലെത്തുന്നു, 12 രാശിക്കും സമ്പൂര്‍ണഫലം
ചൊവ്വ അതിന്റെ രാശിമാറ്റത്തിന് ഒരുങ്ങുകയാണ്, ജൂലൈ 28-ന് ചൊവ്വ കന്നി രാശിയിലേക്ക് മാറുന്നു. സെപ്റ്റംബര്‍ 13 വരെ ചൊവ്വ കന്നിയില്‍ തന്നെ തുടരും. ഇത് 12 രാശിക്കാരിലും അതിന്റേതായ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പല ദോഷങ്ങളും കുറയുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വയും കേതുവും ചേര്‍ന്നതിന്റെ ഫലമായി നിലനിന്നിരുന്ന കുജകേതു യോഗത്തില്‍ രൂപം കൊണ്ട കാലസര്‍പ്പയോഗം ഇതോടെ ഇല്ലാതാവുന്നു. മാത്രമല്ല ഏറ്റവും കൂടുതല്‍ കഷ്ടകാലം ലോകത്തിന് നല്‍കിയ കഴിഞ്ഞ മൂന്ന് മാസത്തെ പ്രതിസന്ധികള്‍ക്ക് അവസാനമാവുന്നു എന്നതാണ് സത്യം.
ചൊവ്വയുടെ ശക്തി ക്ഷയിക്കുന്നതിനാല്‍ ചൊവ്വ മൂലം പ്രതിസന്ധിയിലാവുന്നവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ഈ സമയത്ത് വ്യാഴം, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയും ചൊവ്വക്ക് മുകളില്‍ ലഭിക്കുന്നില്ല. എന്നാല്‍ ശനിയോടൊപ്പം ചൊവ്വ ചേരുന്നതിനുള്ള സാഹചര്യം ഉണ്ടായതിനാല്‍ പലപ്പോഴും ചൊവ്വയുടെ ശക്തി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചൊവ്വ കന്നി രാശിയിലേക്ക് മാറുമ്പോള്‍ എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണകരമായ സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ കാര്യത്തില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയാവുന്നു. കൂടാതെ സംഘടനകളില്‍ നിരവധി നേതൃപദവി തേടി എത്തുകയും ചെയ്യുന്നു. ധനനേട്ടങ്ങളും പല കോണില്‍ നിന്നും തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെ മാറ്റം സംഭവിക്കുന്നത്. പലപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. എന്ന് മാത്രമല്ല തെറ്റായ തീരുമാനങ്ങള്‍ പല കാര്യങ്ങളിലും എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ പലപ്പോഴും ആശയക്കുഴപ്പം നേരിടേണ്ടി വരുന്നു. പല വാഗ്ദാനങ്ങളും ലംഘിക്കപ്പെടാം. പല കാര്യങ്ങളിലും അനാവശ്യ തര്‍ക്കവും വാശിയും നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. അത് പലപ്പോഴും അതിവൈകാരികമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. കൂടാതെ പല വിധത്തിലും വരും വരായ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ചൊവ്വയുടെ മാറ്റം ഏറ്റവും അനുകൂലമായ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല നിങ്ങള്‍ക്കുള്ള സമയം തിരിച്ചറിയുകയും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. എല്ലാ മത്സരങ്ങളിലും വിജയം കണ്ടെത്തുന്നു. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും പല കാര്യങ്ങളിലും അധികച്ചുമതലകള്‍ നിങ്ങളെ ബാധിക്കുന്നു. പ്രതിസന്ധികളെ ഭയമില്ലാതെ നേരിടുന്നതിന് ധൈര്യം കാണും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ കന്നിയിലേക്കുള്ള സംക്രമണം ഗുണപരമായ മാറ്റങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച് പല വിധത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ചൊവ്വ അവരുടെ സ്വന്തം രാശിയില്‍ തന്നെയാണ് സംക്രമണം നടത്തുന്നത്. അതിനാല്‍ ഇവരില്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. കൂടാതെ ആത്മവിശ്വാസവും ധൈര്യവും ദൃഢനിശ്ചയവും ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുന്ന സ്വഭാവം ഒഴിവാക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. വ്യക്തിപരമായ വളര്‍ച്ചക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം കൂടുതല്‍ മാറ്റങ്ങളിലേക്കാണ് എത്തുന്നത്. നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഉറക്കക്കുറവ്, അസ്വസ്ഥതകള്‍, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പല കാര്യങ്ങളും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് തുടക്കത്തിലെ പാളിപ്പോവുന്നതിന് സാധ്യത കൂടുതലാണ്

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നു. കൂടാതെ പല കാര്യങ്ങളിലും കുതിച്ച് ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം ചൊവ്വ നല്‍കുന്നു. മാത്രമല്ല ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും അതില്‍ മികവ് തെളിയിക്കുന്നതിനും അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്ന കാര്യം മാത്രം അല്‍പം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ചൊവ്വയുടെ ഉത്തേജനം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ ലഭിക്കുന്നു. കൂടാതെ നിങ്ങള്‍ വളരെയധികം മത്സരബുദ്ധിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. പലപ്പോഴും നേട്ടങ്ങള്‍ തേടി എത്തുന്നു. ഏറ്റുമുട്ടലുകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തെ പ്രശ്‌നത്തിലേക്ക് എത്തിച്ചേക്കാം. അതിന് കാരണം പലപ്പോഴും നിങ്ങളുടെ ശ്രദ്ധക്കുറവ് തന്നെയായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മകരം
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം ജീവിതം മികച്ച രീതിയില്‍ ആസൂത്രണം ചെയ്യുന്നതിനുള്ള കഴിവ് നല്‍കുന്നു. മാത്രമല്ല ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിച്ചേക്കാം. അത് മാത്രമല്ല പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും ചൊവ്വ പൂര്‍ത്തീകരിക്കുന്നു. ധൈര്യത്തോടെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിന് സാധിക്കും. എന്നാല്‍ ഒരു കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം ചെയ്യുന്നതിനും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ചൊവ്വ അതിന്റെ പരിവര്‍ത്തന സമയം അല്‍പം കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു. വൈകാരികമായി നിങ്ങളെ വളരെയധികം തകര്‍ക്കും. എന്നാല്‍ അല്‍പം നാളുകള്‍ക്ക് ശേഷം ഗുണാനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പലപ്പോഴും സജീവമായ സാന്നിധ്യം നിങ്ങളുടെ ഏത് കാര്യത്തിലും നിലനില്‍ക്കുന്നു. സാമ്പത്തിക പരാധീനതകള്‍ക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. രോഗശാന്തിക്ക് വേണ്ടി അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ ശ്രദ്ധാകേന്ദ്രമാണ് മാറി വരുന്നത്. പങ്കാളിത്തത്തോളം ബിസിനസ് ചെയ്യുന്നവര്‍ക്കിടയില്‍ തര്‍ക്കം വര്‍ദ്ദിക്കാം. അത് സംഘര്‍ഷത്തിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. ആശയവിനിമയത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതും. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എങ്കിലും അല്‍പം മാറ്റങ്ങള്‍ പല കാര്യത്തിലും സംഭവിക്കാം ഭാവിയില്‍.



Click it and Unblock the Notifications












