Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ആഗസ്റ്റോടെ നല്ലകാലം വരും, ചൊവ്വയുടെ സ്ഥിതിയില്‍ മാറ്റം; ഗജകേസരിയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ഫലം
നവഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രമാറ്റവും മാത്രമല്ല, അവയുടെ അവസ്ഥകളിലുള്ള മാറ്റവും ആളുകളുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്ന ഘടകമാണ്. ഗ്രഹങ്ങള്‍ ഉന്നത ഡിഗ്രിയിലും താഴ്ന്ന ഡിഗ്രിയില്‍ ഭ്രമണം ചെയ്യാറുണ്ട്. ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വ നിലവില്‍ ഇടവം രാശിയിലാണ് സംക്രമണം നടത്തുന്നത്. അവിടെ വെച്ച് ചൊവ്വയും വ്യാഴവും തമ്മിലുള്ള സംയോഗമുണ്ടാകും. ജൂലൈ 30ന് ചൊവ്വ യുവ അവസ്ഥയിലേക്ക് പ്രവേശിക്കും. ആഗസ്റ്റ് 8 വരെ ഇതേ അവസ്ഥയില്‍ തുടരും. ഈ മാറ്റം എല്ലാ രാശികളിലും പ്രഭാവം ഉണ്ടാക്കുമെങ്കിലും മൂന്ന് രാശികളില് പ്രത്യേകിച്ച് ഈ മാറ്റത്തിന്റെ നേട്ടങ്ങള്‍ ദൃശ്യമാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
ചൊവ്വ യുവ അവസ്ഥയിലേക്ക് സംക്രമണം നടത്തുന്നത് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് വളരെയധികം ശുഭഫലങ്ങള്‍ നല്‍കും. എന്തുകൊണ്ടെന്നാല്‍ ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വ യുവ അവസ്ഥയിലേക്ക് സംക്രമിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാകും. കുടുംബത്തില്‍ സുഖവും സന്തോഷവും പുലരും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ബിസിനസ് അഭിവൃദ്ധിപ്പെടുകയും ലാഭം തേടിവരികയും ചെയ്യും. ഭൗതിക സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നതാണ് ഈ മാറ്റം കൊണ്ടുള്ള മറ്റൊരു നേട്ടം. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യതയും വിനയവും ഉണ്ടാകും. ഇത് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കും. സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ചൊവ്വ യുവ അവസ്ഥയിലെത്തുന്നത് നേട്ടമായി മാറും. ഇവരുടെ ലഗ്നഭാവത്തിലാണ് ചൊവ്വയുടെ ഈ മാറ്റം സംഭവിക്കുന്നത്. ഇക്കാരണത്താല്‍ ഈ സമയം വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. പ്രതീക്ഷിക്കാതെ സമ്പത്തും ധനവും വന്നുചേരും. കഠിനാധ്വാനവും പരിശ്രമവും വിജയം കാണും. വാഹനമോ മറ്റെന്തെങ്കിും പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ കഴിയും. പൊതുവേ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന സമയമായിരിക്കും ഇത്. ദാമ്പത്യജീവിതം സന്തോഷകരമാകും. സുഖജീവിതത്തിന് വേണ്ട സൗകര്യങ്ങളെല്ലാം കൈവരും.
കര്‍ക്കടകം
ചൊവ്വ യുവ അസ്ഥയില്‍ എത്തുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്കും നല്ലതാണ്. കാരണം ചൊവ്വയുടെ ഈ മാറ്റം സംഭവിക്കുമ്പോള്‍ ചന്ദ്രന്, ചൊവ്വ, വ്യാഴം എന്നിവയുടെ സംയോഗമുണ്ടാകുകയും അതിലൂടെ ഗജകേസരിയോഗവും കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെടും. അതുകൊണ്ട് കര്‍ക്കടകം രാശിക്കാര്‍ ഈ മാറ്റത്തിലൂടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടുകയും പണമുണ്ടാക്കുന്നതിന് പലവിധ വഴികള്‍ തെളിയുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കും. കുടുംബത്തില്‍ പൊതുവെ സന്തോഷകരമായ സമയം വന്നുചേരും. ആഗ്രഹങ്ങളെല്ലാം സാധ്യമാക്കാന്‍ പരിശ്രമിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
