Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ഇടവത്തിലെത്തുന്ന ചൊവ്വയുടെ സഞ്ചാരം തൊട്ടടുത്തുള്ള ഭാഗ്യം വെളിവാക്കും: അതിഗംഭീരം ഈ രാശിക്കാരില്‍
ചൊവ്വയുടെ രാശിമാറ്റം അതിഗംഭീര ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്ന ചില ഭാഗ്യഫലങ്ങള്‍ ചൊവ്വ നല്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ജൂലൈ 12-നാണ് ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത്. ഇത് ഓഗസ്റ്റ് 26 വരെ ഇടവത്തില്‍ തന്നെ തുടരുന്നു.
കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രങ്ങളാണ് ഇടവം രാശിയിലുള്ളത്. ഈ മൂന്ന് നക്ഷത്രങ്ങളിലും ചൊവ്വയുടെ സ്വാധീനം ഉണ്ടായിരിക്കും. ഇടവം രാശിയില്‍ ചൊവ്വ സഞ്ചരിക്കുമ്പോള്‍ അത് പലപ്പോഴും പ്രതികൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. എന്നാല്‍ അനുകൂല മാറ്റങ്ങള്‍ നല്‍കുന്നവരും നിസ്സാരമല്ല.

ചൊവ്വ ഇടവത്തില്‍
ചൊവ്വ ഇടവത്തിലാണ് സഞ്ചരിക്കുന്നത് എന്നുണ്ടെങ്കില്‍ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ദാമ്പത്യ ജീവിതത്തിലും എല്ലാം അനുകൂല ഫലങ്ങള്‍ നല്കുന്നു. ഇനി ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ തന്നേയും അത് അത്ര കഠിനമാവില്ല എന്ന കാര്യവും ഓര്‍ത്തിരിക്കേണ്ടതാണ്. ഇടവത്തിലെ ചൊവ്വ അനുകൂല ഫലങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാ.ം
ഇടവം രാശി
ശുക്രന്റെ സ്വരാശിയാണ് ഇടവം , ഈ രാശിയിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ധനവരവില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. അല്ലാത്ത പക്ഷം എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്കും ജീവിതത്തില്‍ പ്രതികൂലമായ പല സാഹചര്യങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ് എപ്പോഴും ഇടവത്തിലെ ചൊവ്വയുടെ സംക്രമണം. എല്ലാ തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തന്നെ പ്രതിരോധിക്കുകയും ജീവിതത്തില്‍ മുന്നേറുന്നതിന് സഹായിക്കുകയും ചെയ്യുന്നു ഇടവത്തിലെ ചൊവ്വ. ജീവിതം മാറുന്നതിന് അനുസരിച്ച് സാമ്പത്തിക നേട്ടവും കരിയറില്‍ വളര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുകയും അത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് ആരേയും തോല്‍പ്പിക്കാന്‍ സാധിക്കാത്ത തരത്തിലാണ് കാര്യങ്ങള്‍ വരുന്നത്.. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദോഷകരമായ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുകയും ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് ഇടവത്തിലെ ചൊവ്വ നല്‍കുന്നത്. ദോഷങ്ങളെല്ലാം തന്നെ ഇല്ലാതാവുകയം എല്ലാ തരത്തിലുള്ള ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും ചെയ്യുന്നു. രാഷ്ട്രീയത്തില്‍ നിങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നതിന് സാധിക്കുന്നു. കരിയറിലെ വിജയം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
