Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
45 ദിവസത്തിന് ശേഷമുള്ള ചൊവ്വയുടെ രാശിമാറ്റം: ഒരിക്കലും സമ്പാദിക്കാത്ത രീതിയില്‍ ധനം നേടുന്നവര്‍
Mars Transit In Taurus: വേദ ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റം പല വിധത്തില്‍ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. 45 ദിവസത്തിന് ശേഷമാണ് ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത്. ചൊവ്വ എന്നത് തന്നെ എപ്പോഴും ഭൂമി, ധൈര്യം, ധീരത, രക്തം എന്നിവയെ എല്ലാം കണക്കാക്കുന്നു. ചൊവ്വയുടെ രാശിമാറ്റമെല്ലാം തന്നെ അപകടകരമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ മാറ്റങ്ങളെ എപ്രകാരം അനുകൂലമാക്കി മാറ്റാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ചൊവ്വ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്.
ജൂലൈ മാസത്തിലാണ് ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത്. ഈ സമയം അനുകൂല ഫലങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. ഇതില്‍ സമ്പന്നതയുടെ മടിത്തട്ടിലേക്ക് മാറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായ സമയമമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങളെല്ലാം നടക്കുന്നു. ഒരു തരത്തിലും കഷ്ടപ്പേടേണ്ട അവസ്ഥയുണ്ടാവുന്നില്ല. പ്രശസ്തിയും സ്ഥാനമാനങ്ങളും നിങ്ങളെ തേടി എത്തുന്നു . എട്ടാം ഭാവാധിപന് ചൊവ്വയായത് കൊണ്ട് തന്നെ ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവും. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക ് മികച്ച സമയമാണ് എന്നത് കൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്തുന്നതിന് സാധിക്കുന്നു. പ്രശസ്തി നിങ്ങളെ അതീവ സന്തോഷത്തിലാക്കും.
കന്നി രാശി
ചൊവ്വയുടെ രാശിചക്രത്തിലെ മാറ്റം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലേക്ക് കാ്യങ്ങള്‍ എത്തുന്നു. നിങ്ങളുടെ ഭാഗ്യ സ്ഥാനത്താണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. എല്ലാ അര്‍ത്ഥത്തിലും മാറി വരുന്ന സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് വളരെയധികം അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അതി ശക്തമായതിനാല്‍ യാതൊരു വിധത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുനനില്ല. പലപ്പോഴും നിങ്ങളുടടെ ഭാഗ്യസ്ഥാനത്താണ് ചൊവ്വ സ്ഥിതി ചെയ്യുന്നതും. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. മാത്രമല്ല ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തലുള്ളതായിരിക്കും. ചൊവ്വയുടെ സ്വാധീനത്തില്‍ വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി എത്ര പണം ചിലവാക്കുന്നതിലും മടിയില്ല.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഇടവം രാശിയിലേക്കുള്ള മാറ്റം അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ നല്കുന്നു. ചൊവ്വ നിങ്ങളുടെ രാശിയില്‍ മാറ്റം വരുമ്പോള്‍ അത് എല്ലാതരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ഈ കാലയളവില്‍ വാഹനമോ വസ്തുവോ വാങ്ങുന്നതിനുള്ള യോഗം കാണുന്നു . മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുന്നു. അര്‍ഹിക്കുന്ന ബഹുമാനവും അന്തസ്സും നിങ്ങള്‍കക് ഉണ്ടാവുന്നു. അതേസമയം, റിയല്‍ എസ്റ്റേറ്റ്, വസ്തു, റിയല്‍ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഉള്ള ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
