Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ചൊവ്വ പുണര്തത്തില്: ഇവരാണ് ആ ഭാഗ്യവാന്മാര്, സുവര്‍ണ നാളുകള്‍ സെപ്റ്റംബര്‍ 30-നുള്ളില്‍ ആരംഭം
ചൊവ്വ പൊതുവേ ദോഷം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചൊവ്വയുടെ ഓരോ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന ഒരോ ഗ്രഹരാശികളും എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. സെപ്റ്റംബര്‍ 30-നാണ് ചൊവ്വ പുണര്‍തം നക്ഷത്രത്തിലേക്ക് മാറുന്നത്. എന്നാല്‍ അത് ചില രാശിക്കാരില്‍ ഗുണപ്രദമായ ചില മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.
നക്ഷത്രമാറ്റം ഗുണപ്രദമാവുന്ന ചിലരുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നും നമുക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ചൊവ്വയുടെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള മാറ്റം നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ നക്ഷത്രമാറ്റം ഗുണം നല്‍കുന്നതെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം ഗുണപ്രദമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും കൃത്യമായി കൈകാര്യം ചെയ്യാവുന്ന അവസ്ഥയെങ്കില്‍ ഇവര്‍ക്ക് കോടീശ്വരനാവുന്നതിനുള്ള യോഗം വരെ ഉണ്ടാവുന്നു എന്നതാണ് സത്യം. പ്രശസ്തിയും പണവും ഇവരെ തേടി എത്തുന്നു. ജോലി സ്ഥലത്ത് പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങളും ഉണ്ടാവുന്നു. കരിയറിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലുള്ള മാറ്റവും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നത് വഴി ജീവിതം തന്നെ പോസിറ്റീവ് ആയി മാറുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രശസ്തിയും പണവും തേടി എത്തും. കൂടാതെ പല കോണില്‍ നിന്നും നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്നു. അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിദേശത്ത് നിന്ന് സാമ്പത്തികമായി മികച്ച സഹായം ലഭിക്കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വരെ ചൊവ്വയുടെ സ്വാധീനം അനുകൂലമായി മാറും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ഒരു പോലെ പ്രതിരോധിക്കാന്‍ പറ്റിയ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അനുകൂല സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥകള്‍ പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ തേടി എത്തുന്നു. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും മികച്ചതായി മാറുന്നു. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പണം പലപ്പോഴും തിരികെ ലഭിക്കുന്നു. മുടങ്ങിപ്പോയ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ അഭിനന്ദനങ്ങളും നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
