Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുണര്തത്തില് ചൊവ്വ; 12 രാശിയും നേരിട്ടറിയും ചൊവ്വയുടെ സ്വാധീനം, നേട്ടങ്ങളുടെ നെറുകയില്‍ 3 രാശി
ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. നവഗ്രഹങ്ങളില്‍ മറ്റ് ഗ്രഹങ്ങളെ പോലെ ചൊവ്വയും നിശ്ചിതകാലം കൂടുമ്പോള്‍ രാശി മാറുകയും നക്ഷത്രം മാറുകയും ചെയ്യുന്നുണ്ട്. ജനുവരി 12-ന് ചൊവ്വ പൂയ്യം നക്ഷത്രത്തില്‍ നിന്നും പുണര്‍തം നക്ഷത്രത്തിലേക്ക് എത്തി. ആകാശമണ്ഡലത്തിലെ 27 നക്ഷത്രത്തില്‍ ഏഴാമത്തെ നക്ഷത്രമാണ് പുണര്‍തം. വ്യാഴമാണ് ഈ നക്ഷത്രത്തിന്റെ അധിപനായിട്ടുള്ള ഗ്രഹം. നിശ്ചയദാര്‍ഢ്യത്തിന്റെയും മത്സരബുദ്ധിയുടെയും ഗ്രഹമായ ചൊവ്വ പുണര്തത്തില് എത്തുന്നത് 12 രാശിക്കാരിലും സ്വാധീനമുണ്ടാക്കുന്ന ജ്യോതിഷ പ്രതിഭാസമാണ്. എന്നാല്‍ 12-ല്‍ മൂന്ന് രാശികള്‍ക്കാണ് ചൊവ്വയാല്‍ വരുംനാളുകളില്‍ ജീവിതവിജയവും ഐശ്വര്യവും ഉണ്ടാകുക. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയുടെ നക്ഷത്ര മാറ്റത്തിലൂടെ ജീവിതത്തില്‍ പോസിറ്റീവ് ആ മാറ്റങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. ഈ കാലയളവില്‍ സാമ്പത്തികമായി നില മെച്ചപ്പെടും. കൂടുതല്‍ പണം കയ്യില്‍ വരും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിക്കും. കടം കൊടുത്തതും തിരിച്ചുകിട്ടാനുള്ളതുമായ മുഴുവന്‍ പണം അവിചാരിതമായി കയ്യിലേക്ക് വന്നെത്തും. പുതിയ ധനസ്രോതസ്സുകള്‍ മുന്നില്‍ തെളിയും. പ്രോപ്പര്‍ട്ടിയിലോ ഓഹരിവിപണിയിലോ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയും അതില്‍ നടപടി എടുക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയത്ത് ചില വലിയ ഓര്‍ഡറുകളോ കരാറുകളോ ലഭിക്കാനിടയുണ്ട്. കുടുംബജീവിതവും ബന്ധങ്ങളും പൂര്‍വ്വാധികം ശക്തിയോടെ സ്നേഹസമ്പന്നമായി മുന്നേറും. കുടുംബാംഗങ്ങള്‍ക്കെല്ലാം നല്ല സമയമായിരിക്കും ഇനിയങ്ങോട്ട്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചൊവ്വയുടെ രാശിമാറ്റം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും അനുകൂലമാണ്. തൊഴില്‍രഹിതരായ ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വ പുണര്തത്തില് സഞ്ചരിക്കുന്ന കാലയളവില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിക്കാനിടയുണ്ട്. ഇവര്‍ക്ക് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും ഉത്സാഹവും സാഹസികതയും കൈവരും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്ന ചിങ്ങം രാശിക്കാര്‍ക്ക് ഇതാണ് പറ്റിയ സമയം. ഈ സമയത്തെ നിക്ഷേപങ്ങള്‍ സാമ്പത്തിക നേട്ടം നല്‍കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും അവരുടെ കരിയറിലും ജോലിയിലും തിളങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ചൊവ്വയുടെ പുണര്‍തം നക്ഷത്ര കാലയളവ്. പ്രമോഷന് ലഭിക്കുക, പുതിയ അവസരങ്ങള്‍ തേടിയെത്തുക, മേലുദ്യോഗസ്ഥരുടെ സഹകരണവും പ്രശംസയും ലഭിക്കുക എന്നിവയെല്ലാം ഈ കാലയളവില്‍ ഉണ്ടാകും. കര്‍മ്മരംഗത്തും ഇവര്‍ക്ക് കൂടുതല്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കും. ശമ്പളം വര്‍ധിക്കുകയും സമ്പാദ്യത്തിനായി പണം മാറ്റിവെക്കുകയും ചെയ്യും. അവിവാഹിതര്‍ക്ക് വിവാഹം നടക്കാനുള്ള യോഗവും ചൊവ്വയുടെ നക്ഷത്രമാറ്റത്താല് സംജാതമാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം സാമ്പത്തികമായും വ്യക്തിപരമായും വളര്‍ച്ചയേകും. ഈ കാലയളവില്‍ പുതിയ വാഹനം വാങ്ങിക്കാനോ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാനോ പാരമ്പര്യ സ്വത്ത് കൈവശം വരാനോ സാധ്യതയുണ്ട്. മാത്രമല്ല പുതിയ ബിസിനസുകളോ സംരംഭങ്ങളോ ആരംഭിക്കാനും പുതിയ ജോലിയില്‍ പ്രവേശിക്കാനും ഊ കാലയളവ് ഇവര്‍ക്ക് അനുകൂലമാണ്. ഇവരുടെ ദീര്ഘദൃഷ്ടിയും നല്ല തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ഈ കാലയളവില്‍ ഒന്നുകൂടി അഭിവൃദ്ധിപ്പെടും. ഇത് ജീവിതത്തില്‍ വളരെയധികം പ്രയോജനപ്പെടും. ബിസിനസുകാര്‍ ബിസിനസ് വിപുലപ്പെടുത്തും. ആത്മവിശ്വാസം കൈമുതലാക്കി നിശ്ചയദാര്‍ഢ്യത്തോടെ ചെയ്യുന്ന ഒരു കാര്യവും വെറുതെയാകില്ല. വിദേശത്തും സ്വദേശത്തും യാത്ര ചെയ്യാനുള്ള യോഗം വന്നെത്തും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ വിജയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
