Latest Updates
-
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ
ചൊവ്വയുടെ രാശിമാറ്റം:ഒരു രൂപ കയ്യില്‍ നില്‍ക്കില്ല, സാമ്പത്തിക പ്രതിസന്ധിയും മനക്ലേശവും ഫലം
ജ്യോതിഷത്തില്‍ നവഗ്രഹങ്ങളില്‍ ചൊവ്വയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. ചൊവ്വയുടെ ചലനം ഓരോ രാശികളെയും പല രീതിയിലാണ് സ്വാധീനിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ചൊവ്വ രാശി മാറുകയാണ്. ഈ മാറ്റം ചില രാശികള്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുമെങ്കിലും ചില രാശികള്‍ക്ക് സാമ്പത്തികപരമായി മോശം സമയമാണ് വരാനിരിക്കുന്നത്. ചൊവ്വയുടെ രാശിമാറ്റത്തിലൂടെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ പോകുന്ന രാശികള്‍ ഏതാണെന്നും എപ്പോഴാണ് ഈ രാശിമാറ്റം നടക്കുകയെന്നും നോക്കാം.

മീനം രാശിയിലേക്ക് ചൊവ്വ
കോപത്തിന്റെയും ആക്രമണത്തിന്റെയും ഗ്രഹമാണ് ചൊവ്വ. 2024, ഏപ്രില്‍ 23 രാവിലെ 8.19ന് ചൊവ്വ മീനം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തില്‍, ചൊവ്വ അത്ര ശുഭഗ്രഹമായല്ല കണക്കാക്കപ്പെടുന്നത്. അതേസമയം വ്യാഴം വളരെ മംഗളകരമായ ഗ്രഹമാണ്. മീനം രാശിയുടെ അധിപന് വ്യാഴമാണ്. എന്നിരുന്നാലും മീനം രാശിയിലേക്ക് ചൊവ്വ പ്രവേശിക്കുന്നത് കൊണ്ട് ചില രാശിക്കാര്‍ക്ക് സാമ്പത്തികമായി ക്ലേശങ്ങള്‍ നേരിടേണ്ടി വരും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ഉള്ളവര്‍ സാമ്പത്തിക കാര്യങ്ങള്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ശരാശരി സമയമാണ് വരാനിരിക്കുന്നത്. വരുമാനം കുറയാനും പണം സമ്പാദിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുകയും സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ വന്നുചേരും. സാമ്പത്തിക നഷ്ടം ജീവിതത്തില്‍ ആശങ്കകള്‍ക്ക് വഴിവെക്കും. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. പണം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
ചിങ്ങം
ചൊവ്വ മീനം രാശിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ചിങ്ങം രാശിയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാധ്യതകള്‍ ഉണ്ട്. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധയും വിവേകവും ഉണ്ടാകണം. ശ്രദ്ധക്കുറവ് കാരണം ധാരാളം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. ഒരു രൂപ ചിലവഴിക്കുമ്പോള്‍ പോലും ബുദ്ധിപരമായി ചിന്തിക്കണം. കാരണം ഭാവിയില്‍ സാമ്പത്തികസ്ഥിതി വളരെ മോശമാകാനുള്ള സാധ്യതയുണ്ട്. അതേസമയം, കുടുംബസ്വത്ത് പോലുള്ള അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്നും ലാഭമുണ്ടാകുന്ന യോഗം ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടാകും.
കന്നി
സാമ്പത്തികപരമായി കന്നി രാശിക്കാര്‍ക്ക് പണമുണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സമയമാണ് വരാന്‍ പോകുന്നത്. പല സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ചിലവുകള്‍ താങ്ങാനാകാത്ത സ്ഥിതി വരും. പണം സൂക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചിലവുകള്‍ കൂടുന്നത് മൂലം മാനസികപിരിമുറുക്കും നിരാശയും അനുഭവപ്പെട്ടേക്കും.
തുലാം
ചൊവ്വ മീനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍, പണം സമ്പാദിക്കാന്‍ തുലാം രാശിയില്‍ ഉള്ളവര്‍ ബുദ്ധിമുട്ട് നേരിടും. പണമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പാളിപ്പോകും. പണമുണ്ടാക്കാന്‍ കഴിഞ്ഞാലും കയ്യില്‍ നില്‍ക്കാത്ത സ്ഥിതിയുണ്ടാകാം. സമ്പാദിക്കുന്നതെല്ലാം ആവശ്യങ്ങള്‍ക്ക് തികയാത്ത അവസ്ഥയുണ്ടാകാം. വരുമാനം കുറയുന്നത് മനക്ലേശത്തിനും കാരണമാകും. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്ത അവസ്ഥ വന്ന് ഭവിക്കും. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാകും.
മകരം
ധനപരമായ വിഷയങ്ങളില്‍ മകരം രാശിയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ചൊവ്വയുടെ രാശിമാറ്റം ഇവര്‍ക്ക് അത്ര അനുകൂലമായിരിക്കില്ല. എത്ര ശ്രമിച്ചാലും, വരുമാനം കുറയുന്നത് മൂലം പണം സമ്പാദിക്കാനാകില്ല. പണം കയ്യില്‍ നില്‍ക്കില്ല. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ മൂലം ചിലവുകള്‍ വര്‍ദ്ധിക്കും.
വൃശ്ചികം
ചൊവ്വയുടെ രാശിമാറ്റം വൃശ്ചികം രാശിയിലുള്ളവരെ ദുര്‍ബലരാക്കും. ധനപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാകും. അതേസമയം, ചിലവ് വര്‍ദ്ധിക്കുന്നത് മൂലമുള്ള മാനസിക സമ്മര്‍ദ്ധം വര്‍ധിക്കുകയും ചെയ്യും. സമ്പാദിക്കുന്നതെല്ലാം ചിലവാക്കേണ്ട സ്ഥിതിയുണ്ടാകും. പണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനങ്ങളില്‍ പോലും ശ്രദ്ധ പുലര്‍ത്തണം. കാരണം തെറ്റായ ചെറിയ തീരുമാനങ്ങളിലൂടെ പോലും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാം.
Image courtesy: Freepik
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications