Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി
Mars Transit 2024: ഗ്രഹങ്ങളുടെ അധിപന്‍ മീനത്തിലേക്ക്: 12 രാശിക്കും സമ്പൂര്‍ണഫലം
ചൊവ്വയെ ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചൊവ്വക്കുണ്ടാവുന്ന ഓരോ മാറ്റവും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ പെട്ടെന്ന് ഓരോ രാശിക്കാരിലും ഉണ്ടാക്കുന്നു. ജ്യോതിഷ പ്രകാരം ചൊവ്വയെ ഊര്‍ജ്ജത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. യുവത്വവും ഊര്‍ജ്ജവും നല്‍കുന്ന ഒരു ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്.
ചൊവ്വയുടെ സ്വാധീനം അതുകൊണ്ട് തന്നെ യുവാക്കളില്‍ വളരെയധികം കണ്ട് വരുന്നു. എല്ലാ മാസവും സംഭവിക്കുന്ന രാശിമാറ്റത്തില്‍ ചൊവ്വയാണ് മാര്‍ത്ത് 23-ന് മീനം രാശിയില്‍ സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും 12 രാശിക്കാരിലും സംഭവിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ഇവരില്‍ കരിയര്‍ മാറ്റം വളരെയധികം സഹായിക്കുന്നതാണ്. ജോലിയും പ്രമോഷനും എല്ലാം ഇവരെ കാത്തിരിക്കുന്നു. കൂടാതെ സാമ്പത്തികമായും മികച്ച മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. നിങ്ങള്‍ എപ്രകാരം ജീവിക്കുന്നു എന്നതില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറയുന്നു. ജീവിതം മികച്ച രീതിയില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം പലപ്പോഴും ഭാഗ്യം കൊണ്ട് വരുന്നു. ഈ സമയത്ത് നിങ്ങള്‍ പരിശ്രമിക്കുന്നത് എന്തും ഫലത്തില്‍ വരുന്നു. എന്ന് മാത്രമല്ല ബിസിനസില്‍ നിങ്ങള്‍ അഗ്രഹിക്കുന്നത് പോലെയുള്ള മാറ്റം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. മീനം രാശിയിലെ ചൊവ്വയുടെ സംക്രമണത്തില്‍ ഇത് വരെ നടക്കാത്ത കാര്യങ്ങള്‍ പോലും സംഭവിക്കുന്നു. ഭാഗ്യം നിങ്ങളോടൊപ്പം തന്നെ നില്‍ക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഈ സമയം അല്‍പം ജാഗ്രത പാലിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ അനുകൂലമായ സമയമായിരിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിച്ചേക്കാം. പുതിയ എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ ആദ്യം പരാജയം സംഭവിക്കാം. അതിന് ശേഷം അത് വിജയത്തിലേക്ക് എത്തും. വ്യക്തിപരമായ കാര്യങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ ഈ സംക്രമണം ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലപ്പോഴും പല വലിയ തെറ്റിദ്ധാരണകളും തര്‍ക്കങ്ങളിലേക്ക് നിങ്ങളെ എത്തിക്കാം. അത് പിന്നീട് ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അസുഖം വരുന്നതിനും അത് ഗുരുതരമാവുന്നതിനും സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ പല കോണില്‍ നിന്നും സംഭവിക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഠന വിഷയങ്ങളില്‍ മികച്ച അനുകൂല മാറ്റങ്ങള്‍ വരുന്നു. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹിതരായവര്‍ക്ക് പലപ്പോഴും വീട്ടില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്.
കന്നി രാശി
കന്നി രാശിക്കാര്ക്ക് ചെറിയ രീതിയില്‍ ഉള്ള തര്‍ക്കങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാ.ം അത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതികഠിനമായ മാനസിക സമ്മര്‍ദ്ദം ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചെയ്യുന്ന പദ്ധതികള്‍ ലാഭകരമായി മാറുന്നു. പല കോണില്‍ നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അപകട സാധ്യത എപ്പോഴും ഉണ്ടാവാന്‍ ഇടയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അപ്രതീക്ഷിത ധനലാഭം ചൊവ്വ നല്‍കുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. നല്ല വാര്‍ത്തകള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരുന്നു.. എങ്കിലും അതില്‍ ലാഭം ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പണം സമ്പാദിക്കുന്നതിന് സമ്പാദിക്കുന്നതിന് സാധിക്കുന്നു. ചൊവ്വയുടെ സ്വാധീനം പൊതുവേ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു രാശിയാണ് വൃശ്ചികം രാശി. പുതിയ ജോലി ലഭിക്കുന്നതിനും നേട്ടങ്ങളിലേക്ക് എത്തുന്നതിനും ചൊവ്വ അനുഗ്രഹിക്കുന്നു. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായേക്കാം. കുടുംബത്തില്‍ സന്തോഷം നിറയുന്നു. സന്താനങ്ങളെക്കൊണ്ട് നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന പല നിമിഷവും ഉണ്ടായേക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കുടുംബപരമായ കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. സന്തോഷവും സമാധാനവും വളരെ മികച്ച രീതിയില്‍ നിങ്ങളെ തേടി വരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമെങ്കിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലരിലും പോസിറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളില്‍ ഉണ്ടായേക്കാം. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു ചൊവ്വ.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം ദേഷ്യം വളരെ കൂടുുതലായിരിക്കും. ഇത് നിങ്ങളുടെ പല ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തും. എന്നാല്‍ ഈ ദേഷ്യത്തിന് കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാവു എന്നതാണ് സത്യം. കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടാവുമെങ്കിലും അത് വേഗം പരിഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കുകയും അനാവശ്യ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനുള്ള സാധ്യതയും ഉണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളുടെ ജോലിയില്‍ അസംതൃപ്തി തോന്നാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. മുതിര്‍ന്നവര്‍ അല്‍പം കഠിനമായി പെരുമാറുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളില്‍ മുഷിച്ചിലുണ്ടാക്കിയേക്കാം. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു. ജോലിയിലെ മാറ്റത്തിന് അനുകൂല സയമയമായിരിക്കില്ല.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സത്യം. ഇവര്‍ക്ക് സുഹൃത്തുക്കളുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഭാഗ്യം, ആരോഗ്യം എന്നിവ മികച്ച രീതിയിലും ആയിരിക്കും. ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ വരുമാന സാധ്യതകളും യാത്രാ അവസരങ്ങളും നിങ്ങളിലേക്ക് വന്ന് ചേരുന്നു. അമിത ശ്രദ്ധ വളരെയധികം ആവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











