Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ചൊവ്വ തുലാം രാശിയില്‍: സെപ്റ്റംബര്‍ 13 മുതല്‍ 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
Mars Transit in Libra: ഗ്രഹങ്ങളുടെ യോദ്ധാവായാണ് എപ്പോഴും ചൊവ്വയെ കണക്കാക്കുന്നത്. പലപ്പോഴും ചൊവ്വയുടെ ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. ചൊവ്വയുടെ സംക്രമണം സെപ്റ്റംബര്‍ 13-ന് സംഭവിക്കാന്‍ പോവുകയാണ്. തുലാം രാശിയിലേക്കാണ് ചൊവ്വ അതിന്റെ സ്ഥാനം മാറുന്നത്. ഈ സമയം ധാരാളം പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങളുണ്ടാവുന്നുണ്ട്. രാത്രി 8.18-നാണ് ചൊവ്വ തുലാം രാശിയിലേക്ക് സഞ്ചരിക്കുന്നത്. ഇത് 12 രാശിക്കാരിലും വരുത്തുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ്.
അധികാരത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് ചൊവ്വയുടെ ശക്തി ഓരോ രാശിക്കാര്‍ക്കും അനിവാര്യമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം മുന്നോട്ടുള്ള കാര്യങ്ങളിലും മാറ്റം വരുത്തും എന്ന് നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുന്നതില്‍ ചൊവ്വ വഹിക്കുന്ന പങ്ക് ഒട്ടും തന്നെ നിസ്സാരമല്ല. പലപ്പോഴും ഇത് 12 രാശിക്കാരെയും ഈ രാശിമാറ്റത്തില്‍ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാരെ ഭരിക്കുന്ന ചൊവ്വ നിങ്ങളുടെ ബന്ധങ്ങളുടേയും പങ്കാളിത്തത്തിന്റേയും ഭാഗത്തെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത്. ഇവരുടെ ഏഴാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. വ്യക്തിപരമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സംഘര്ഷങ്ങളുണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാന് ചാലിസ ജപിക്കാവുന്നതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചൊവ്വയുടെ മാറ്റം പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും ആരോഗ്യം, ജോലി, മത്സരം എന്നിങ്ങനെയുള്ള മേഖലകളില്‍ മാറ്റമുണ്ടാവും. അത് ആറാം ഭാവത്തിലാണ് മാറുന്നത്. നിയമപരമായ കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കാം. എന്നാല്‍ ജോലി സ്ഥലത്ത് വെല്ലുവിളികള്‍ വര്‍ദ്ധിക്കും. ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ചൊവ്വയുടെ തുലാം രാശി സംക്രമണത്തില്‍ സംഭവിക്കും. അഞ്ചാം ഭാവത്തിലാണ് ഈ മാറ്റം സംഭവിക്കുന്നതും. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിക്കാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പരിഹാരത്തിനായി ചൊവ്വാഴ്ച ദിനത്തില്‍ പക്ഷികള്‍ക്ക് ധാന്യങ്ങള്‍ നല്‍കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇവര്‍ക്ക് പലപ്പോഴും സ്വത്തുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഇരട്ടിയാവാം. അത് മാത്രമല്ല നിക്ഷേപത്തിന് അത്ര അനുയോജ്യമായ സമയമായിരിക്കുകയില്ല. കൂടാതെ പ്രതീക്ഷകള്‍ പലതും മികച്ച് നില്ക്കുന്നു. വകൈുന്നേരം എല്ലാ ദിവസവും നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക. ഇത് ദോഷങ്ങളെ പരിഹരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ധൈര്യത്തിന്റെ മൂന്നാം ഭാവത്തിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ പലപ്പോഴും പ്രചോദനമാവുന്നു. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. ദോഷപരിഹാരത്തിന് വേണ്ടി നിങ്ങള്‍ക്ക് ചുവന്ന പൂക്കള്‍ ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കാവുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് രണ്ടാം ഭാവത്തിലാണ് ചൊവ്വ അതിന്റെ സ്ഥാനം മാറ്റുന്നത്. ഇത് സംസാരം, സമ്പത്ത് എന്നിവയില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായിരിക്കും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ദോഷ പരിഹാരത്തിന് വേണ്ടി ചൊവ്വാഴ്ച ദിനത്തില്‍ ചുവന്ന പയര്‍ ദാനം ചെ
യ്യാവുന്നതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടെ സ്ഥാനം പലപ്പോഴും ആരോഗ്യം വ്യക്തിത്വം എന്നിവയെയാണ് സ്വാധീനിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ഒന്നാം ഭാവത്തിലേക്കാണ് മാറുന്നത്. ഇത് വഴി ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ആത്മവിശ്വാസത്തോടെ ചെയ്യുന്നതിനാല്‍ എല്ലാം വിജയത്തിലെത്തും. ദോഷ പരിഹാരത്തിന് വേണ്ടി ചുവന്ന നിറത്തിലുള്ള ചരട് ജപിച്ച് കെട്ടാവുന്നതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ സ്വാധീനം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് 12-ാം ഭാവത്തിലാണ് മാറി വരുന്നത്. ഇത് സാമ്പത്തിക ചിലവുകള്‍ ഇരട്ടിയാക്കാം. അത് മാത്രമല്ല ആത്മീയമായ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങള്‍ ധാരാളം ഉണ്ടായേക്കാം. ദോഷ പരിഹാരത്തിന് വേണ്ടി എല്ലാ ചൊവ്വാഴ്ചയും 'ഓം അംഗാരകായ നമഃ' ദിവസവും ജപിക്കാവുന്നതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വയുടെ രാശി മാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ സാമ്പത്തിക മാറ്റങ്ങള്‍ ധാരാളം വരുത്തുന്നു. അത് മാത്രമല്ല പുതിയ സൗഹൃദങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ദോഷ പരിഹാരത്തിന് വേണ്ടി ചാവ്വാഴ്ചകളില് കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശി മാറ്റം അവരുടെ പത്താം ഭാവത്തിലേക്കാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ തൊഴില്‍ വളര്‍ച്ചയും അംഗീകാരവും കൊണ്ട് വരുന്നു. അത് മാത്രമല്ല മുതിര്‍ന്നവരുമായുള്ള നിങ്ങളുടെ ബന്ധത്തിലും അത് ഗുണാനുഭവങ്ങള്‍ നല്‍കും. ദോഷ പരിഹാരത്തിന് വേണ്ടി ദാനധര്‍മ്മങ്ങള്‍ നടത്താവുന്നതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചൊവ്വ ഒന്‍പതാം ഭാവത്തിലേക്കാണ് രാശി മാറ്റുന്നത്. ഇത് പലപ്പോഴും ആത്മീയമായ പല കാര്യങ്ങളിലും താല്‍പ്പര്യം കൊണ്ട് വരുന്നു. അത് മാത്രമല്ല ദീര്‍ഘയാത്രകള്‍ക്ക് സാധ്യതയുണ്ട്. മുതിര്‍ന്നവരുമായി തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാം. എല്ലാ ചൊവ്വാഴ്ചയും ഇഷ്ടദേവന് മുന്നില്‍ കര്‍പ്പൂര വിളക്ക് കത്തിക്കാവുന്നതാണ്. ഇത് ദോഷഫലങ്ങള്‍ പരിഹരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ചൊവ്വ മാറുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. എന്നാല്‍ സാമ്പത്തിക നേട്ടങ്ങള്‍ നിരവധിയാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ചൊവ്വാഴ്ചകളില്‍ ഹനുമാന് സിന്ദൂരം അര്‍പ്പിക്കുന്നത് വഴി നിങ്ങളുടെ ദോഷങ്ങളെ പരിഹരിക്കാന്‍ സാധിക്കും.



Click it and Unblock the Notifications
