Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ചിങ്ങത്തിലെത്തുന്ന ചൊവ്വ: സുവര്‍ണകാലത്തിലേക്ക് മേടമുള്പ്പടെ 3 രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും പ്രധാനപ്പെട്ടതാണ്. പലപ്പോഴും ജ്യോതിഷത്തില്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു രാശിമാറ്റത്തിന് ഒരുങ്ങുകയാണ് ചൊവ്വ. ഊര്‍ജ്ജം, ഭൂമി, ശക്തി, ധൈര്യം എന്നിവയെയെല്ലാം പ്രതിനിധാനം ചെയ്യുന്നതാണ് ചൊവ്വ. ചൊവ്വയുടെ രാശിമാറ്റത്തിന്റെ ഫലമായി 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്നു.
ജൂണ്‍ മാസത്തിലാണ് ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലും ലോകത്തിന്റെ സ്പന്ദനങ്ങളിലും എല്ലാം പ്രകടമാവുന്നു. പലപ്പോഴും ഇത്തരം ഗ്രഹമാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ചൊവ്വ ചിങ്ങം രാശിയിലേക്ക് മാറുകയാണ്. മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ഗ്രഹ-രാശി മാറ്റങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. പലര്‍ക്കും സമ്പത്തില്‍ വലിയ മാറ്റവും ഗുണാനുഭവങ്ങളും വര്‍ദ്ധിക്കുന്നു. ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. പലപ്പോഴും ചൊവ്വയുടെ ചിങ്ങം രാശി സംക്രമണത്തിന്റെ ഫലമായി പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വരുമാനം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. പുതിയ ജോലി ആരംഭിക്കുന്നതിനും ലക്ഷ്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. പുതിയ ജോലിയ്ക്ക് അനുകൂല സാഹചര്യമാണ്.
ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് സന്തോഷവും സമാധാനവും തേടി എത്തുന്നു. സര്‍ക്കാര്‍ ജോലിയില്‍ തടസ്സങ്ങള്‍ നിലനിന്നിരുന്നതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലും വിജയം കണ്ടെത്തുന്നതിന് യോഗം കാണുന്നു. ഉയര്‍ന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു ജീവിതത്തില്‍ ഔദ്യോഗികമായി പല വിധത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. ഇത് നിങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് ചൊവ്വയുടെ സംക്രമണം. കര്മ്മഭാവത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ചൊവ്വ നിങ്ങളുടെ രാശിയുടെ അധിപനാണ്. കര്‍മ്മഭാവത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന മാസമാണ് ചിങ്ങത്തിലെ ചൊവ്വയുടെ മാറ്റം.
തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. നേതൃത്വപരമായ സ്വാധീനം ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നു. മാത്രമല്ല പ്രശസ്തിയും ജനപ്രീതിയും ഇരട്ടിയാവും. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മേടം രാശി
ചൊവ്വയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പല കോണില്‍ നിന്നും ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയ്ക്ക് നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അവസരങ്ങള്‍ ഒന്നും വിട്ടുകളയരുത് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
