Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ചൊവ്വ മിഥുനത്തിൽ; ചൊവ്വാ ദോഷം അകന്ന് ഭാഗ്യത്തിലെത്തുന്നത് 4 രാശിക്കാർ
വേദ ജ്യോതിഷത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു ഗ്രഹമാണ് ചൊവ്വ. നവഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമായും ചൊവ്വയെ കണക്കാക്കുന്നു. അതിനാൽ തന്നെ ചൊവ്വയുടെ പ്രാധാന്യം വളരെയധികമാണ്. ചൊവ്വ നടത്തുന്ന ഓരോ രാശിമാറ്റവും ഓരോ രാശിക്കാർക്കും വളരെ പ്രാധാന്യം അർഹിക്കുന്നു. ചൊവ്വ രാശിമാറുമ്പോൾ ചില രാശിക്കാരിൽ ശുഭകരമായി ഭവിക്കുന്നതാണ്. നിലവിൽ രണ്ട് ദിവസത്തിനുള്ളിൽ ചൊവ്വ മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ചൊവ്വ മിഥുനത്തിൽ എത്തുമ്പോൾ ചൊവ്വാ ദോഷം അകന്ന്, ജീവിതം ശോഭിക്കുന്ന ചില രാശിക്കാരുണ്ട്. അവർ ഏതെല്ലാമെന്ന് നോക്കാം.

വൃശ്ചികം
ചൊവ്വയുടെ രാശിമാറ്റത്താൽ വൃശ്ചികം രാശിക്കാർക്ക് ഒട്ടനവധി നേട്ടങ്ങൾ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. ബിസിനസ്സിൽ നിങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ അംഗീകരിക്കപ്പെടും. പുതിയ പ്രോജക്ടുകൾക്ക് മേധാവിത്വം വഹിക്കാൻ നിങ്ങളെ നിയമിക്കുന്നതാണ്. കച്ചവടത്തിൽ നിന്നും നല്ല ലാഭം പ്രതീക്ഷിക്കാവുന്നതാണ്. മറ്റുള്ളവരുമായി പണം ഇടപാടുകൾ നടത്തും. ബന്ധുക്കളുടെ കല്ല്യാണത്തിനായി സാമ്പത്തിക സഹായം നൽകാൻ സാധിക്കും. സുഹൃത്തിന്റെ സഹായത്താൽ ഒരു കട തുടങ്ങാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാൻ ബന്ധുക്കൾ വഴി സാധിക്കുന്നതാണ്. വരുമാനം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം കണ്ടെത്താൻ സാധിക്കുന്നതാണ്. മക്കളിലൂടെ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്. നിങ്ങളുടെ പേരിൽ ചില സംരഭങ്ങൾ ആരംഭിക്കാൻ സാധിക്കും. കുട്ടികളെ പഠനാവശ്യത്തിനായി വിദേശത്തേയ്ക്ക് അയയ്ക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്ന് ചേരും. കുടുംബക്കാരെല്ലാം ചേർന്ന് ഒരു യാത്ര നടത്തും. മാനസികാരോഗ്യം മെച്ചപ്പെടും. ആരോഗ്യ പ്രശ്‌നങ്ങൾ കുറയും. ചെറിയ കാര്യത്തിൽ പോലും സന്തോഷം കണ്ടെത്താൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാർക്ക് വിദ്യയിൽ ശോഭിക്കാൻ സാധിക്കും. ജോലി ചെയ്യുന്ന മേഖലയിൽ തിളങ്ങാൻ സാധിക്കുന്നതാണ്. പ്രതീക്ഷിച്ച ശമ്പളത്തിൽ, നല്ല സ്ഥാപനത്തിൽ ജോലി ചെയ്യാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് നിന്നും പുതിയ പലതും കൃത്യമായി പഠിച്ചെടുക്കുന്നതായിരിക്കും. ഇത് പുതിയ തൊഴിൽ മേഖലയിൽ നിങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ്. ഇന്റവ്യൂകളിൽ ശോഭിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാക്കും. വീട്ടിൽ ഭക്ഷണസാധനങ്ങൾ വേണ്ടുവോളം ലഭിക്കും. പുതിയ വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ വാങ്ങി സൂക്ഷിക്കുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാകും. പുതിയ വാങ്ങാനം വാങ്ങാൻ യോഗം. പുതിയ സ്ഥലത്ത് കൃഷിഭൂമി വാങ്ങും. വാടക ഇനത്തിൽ നല്ല പണം കയ്യിൽ വരാനും യോഗം കാണുന്നുണ്ട്. ദൈവികപരമായ കാര്യങ്ങൾ വിശ്വാസം വർദ്ധിക്കും. കുടുംബക്കാരുടെ സന്തോഷത്തിനായി യാത്രകൾ ചെയ്യും. വിലകൂടിയ പുത്തൻ വസ്ത്രങ്ങളും, ആഭരണങ്ങളും വാങ്ങി ഉപയോഗിക്കാൻ ഈ രാശിക്കാർക്ക് യോഗം ലഭിക്കുന്നതാണ്. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ ഇവർക്ക് സാധിക്കും. ബിസിനസ്സിൽ വളർച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയ ഉപഭോക്താക്കൾ വർദ്ധിക്കും. മാർക്കറ്റിൽ നിങ്ങളുടെ ഉൽപന്നങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നതാണ്. പുതിയ ബന്ധങ്ങൾ വഴി ബിസിനസ്സ് വിപുലീകരിക്കാൻ സാധിക്കും. കഷ്ടപ്പാടുകൾ അകലുന്നതാണ്. പല കാര്യങ്ങളും പ്രതീക്ഷിച്ചതിനേക്കാൾ ശുഭകരമായി ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
