Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചൊവ്വ കര്‍ക്കടകത്തില്‍: ഒക്ടോബര്‍ 20 മുതല്‍ നിര്‍ണായക മാറ്റങ്ങളും വെല്ലുവിളിയും ഇവര്‍ക്ക്
ചൊവ്വയുടെ കര്‍ക്കടകം രാശി സംക്രമണം നടക്കാന്‍ പോവുകയാണ്. 2024 ഒക്ടോബര്‍ 20-നാണ് ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് മാറുന്നത്. നാല് ദിവസത്തിന് ശേഷം സംഭവിക്കുന്ന ഈ രാശിമാറ്റത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പൊതുവേ ജ്യോതിഷ പ്രകാരം ഒരു പോരാളി ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഗുണസ്ഥാനത്താണെങ്കില്‍ അത്ഭുതങ്ങളും ദോഷ സ്ഥാനത്താണെങ്കില്‍ നമ്മുടെ നാശവും ചൊവ്വ കാണുന്നു.
കര്‍ക്കടകം രാശിയിലേക്ക് ചൊവ്വ മാറുമ്പോള്‍ അത് 12 രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. പൊതുവേ മൂല ത്രികോണ രാശിയില്‍ ചൊവ്വ നില്ക്കുകയാണങ്കില് അത് പ്രത്യുത്പാദന സംബന്ധമായ ഫലങ്ങള്‍ നമുക്ക് നല്കുന്നു. എന്നാല്‍ മേടത്തിലോ അല്ലെങ്കില്‍ വൃശ്ചികത്തിലോ ആണ് നില്ക്കുന്നതെങ്കില് അത് നേട്ടങ്ങള്‍ കൂടുതല്‍ നല്കുന്നു. കര്‍ക്കടകം രാശിയില്‍ ചൊവ്വ നല്‍കുന്നത് ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങളാണ്. അവ എന്തൊക്കെയെന്നും അവര്‍ ആരൊക്കെയെന്നും നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇത് പലപ്പോഴും സാമ്പത്തിക അടിത്തറ ഇളക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിയില്‍ തെറ്റിദ്ധാരണകള്‍ നിലനില്ക്കുന്നതിനും പലപ്പോഴു ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്താം. ബിസിനസില്‍ ലാഭം പോയിട്ട് ഒരു മാറ്റം പോലും ഉണ്ടാവുകയില്ല. കൂടാതെ സാമ്പത്തികമായി ചിലവുകള്‍ വളരെയധികം വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളും പ്രശ്നങ്ങളും കൂടുകയും രണ്ടും രണ്ട് വഴിക്കാവുന്നതിനുള്ള സാധ്യതകളും ഉണ്ട്. ആരോഗ്യ കാര്യത്തിലും അതികഠിനമായ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ആടിയുലഞ്ഞേക്കാം. മാത്രമല്ല കരിയറില്‍ സമ്മര്‍ദ്ദം കൂടി നിങ്ങള്‍ ജോലി പോലും വേണ്ടെന്ന് വെക്കുന്ന അവസ്ഥയുണ്ടാവാം. അതിനിര്‍ണായകമായ ദിനങ്ങളാണ് ഈ സമയം ചൊവ്വ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. പലപ്പോഴും പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്.. ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. നിലവിലെ സാഹചര്യം എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. പലപ്പോഴു ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. സമ്പാദ്യത്തിന്റെ കാര്യത്തില്‍ തന്നെ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വഷളാവുന്നു. ജോലിയിലെ പ്രതിസന്ധികള്‍ മാനസികാരോഗ്യത്തെ നശിപ്പിച്ചേക്കാം. പലപ്പോഴും സാമ്പത്തിക ബാധ്യതകള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ജീവിത പങ്കാളിയുമായുള്ള ബന്ധം വഷളാവുന്നു. പലപ്പോഴും ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തിലെ ഐക്യമില്ലായ്മ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം ചൊവ്വയുടെ രാശിമാറ്റത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശമായി ഭവിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ പുരോഗതി എന്ന വാക്കിന് അര്‍ത്ഥം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എപ്രകാരം ജീവിതം മെച്ചപ്പെടുത്താം എന്ന ചിന്തയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. കരിയറില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ജോലി രാജിവെക്കുന്നതിനെക്കുറിച്ച് പോലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ ചിന്തിക്കുന്നു. ഇത് പലപ്പോഴും പല പ്രതിസന്ധികളേയും ഉണ്ടാക്കുന്നു. കൂടാതെ ചൊവ്വ സംക്രമണം മത്സരത്തില്‍ നിങ്ങളെ പരാജയപ്പെടുത്തുന്നു. സാമ്പത്തികമായി കൂടുതല്‍ സമ്പാദിക്കുന്നതിനുള്ള സാധ്യതയെ നഷ്ടപ്പെടുത്തിയേക്കാം. പലപ്പോഴും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം. ഇതെല്ലാം ഗുരുതരമായ നെഗറ്റീവ് സ്വാധീനത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
