Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ചൊവ്വ കര്‍ക്കടകം രാശിയിലേക്ക്; ഒക്ടോബര്‍ 20 മുതല്‍ ഭാഗ്യം ഇവരുടെ കൂടെ, കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും നേട്ടം
വേദ ജ്യോതിഷത്തില്‍ ഭൂമീപുത്രനെന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ സേനാപതിയെന്നും ചൊവ്വയെ വിശേഷിപ്പിക്കാറുണ്ട്. ഭൂമി, വസ്തു, ക്രോധം എന്നിവയുടെ കാരണഭൂതനാണ് ചൊവ്വ. ചൊവ്വയുടെ രാശി മാറുമ്പോഴോ നക്ഷത്രം മാറുമ്പോഴോ ഈ ജീവിത മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഈ മാസം ചൊവ്വയുടെ രാശിമാറ്റം നടക്കുന്നുണ്ട്. ഒക്ടോബര്‍ 20ന് കര്‍ക്കടകം രാശിയിലേക്കാണ് ചൊവ്വ പ്രവേശിക്കുന്നത്.

ഈ മാറ്റം ചില രാശികള്‍ക്ക് ഗുണഫലങ്ങളും മറ്റുചില രാശികള്‍ക്ക് ദോഷങ്ങളും സൃഷ്ടിക്കും. കര്‍ക്കടകം രാശിയിലെ ചൊവ്വ ഏതെല്ലാം രാശികളെയാണ് അനുഗ്രഹിക്കുകയെന്നും ആര്‍ക്കാണ് ഈ കാലയളവില്‍ സാമ്പത്തികനേട്ടങ്ങളും ഭാഗ്യവും കൈവരികയെന്നും അറിയാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഒക്ടോബര്‍ 20ഓടെ ഭാഗ്യകാലം ആരംഭിക്കുകയാണ്. ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഈ കാലയളവില്‍ അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. കുടുംബത്തിലെ മുതിര്‍ന്നവരുടെയും സഹോദരങ്ങളുടെയും സഹായവും സഹകരണവും ലഭിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ലാഭം കൈവരും. ഒപ്പം ഈ കാലയളവില്‍ ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പൂര്‍വ്വികസ്വത്തുക്കള്‍ വന്നുചേരുകയോ വസ്തു വാങ്ങുകയോ ചെയ്തേക്കാം. വരുമാനത്തിന്റെ പുതിയ വഴികള്‍ മുമ്പില്‍ തുറക്കപ്പെടും.
വൃശ്ചികം
ചൊവ്വയുടെ രാശിമാറ്റം വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വളരെയധികം നേട്ടങ്ങള്‍ നല്‍കും. കാരണം ഈ രാശിമാറ്റം വൃശ്ചികം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ രാശിമാറ്റത്തോടെ വൃശ്ചികം രാശിക്കാരുടെ നല്ലകാലം ആരംഭിക്കും. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. വസ്തുക്കള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നതിലൂടെ സാമ്പത്തികലാഭമുണ്ടാകും. സ്വദേശത്തേക്കോ വിദേശത്തേക്കോ യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവ് അതിന് ഉചിതമാണ്. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവ് വമ്പന്‍ നേട്ടങ്ങളുടെ സമയമാണ്. ഇവര്‍ക്ക് സാമ്പത്തികവളര്‍ച്ചയും ബിസിനസില്‍ വളര്‍ച്ചയുമുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ വിജയിക്കും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയുടെ രാശിമാറ്റത്തോടെ സൗഭാഗ്യകാലം ആരംഭിക്കും. കാരണം ഈ രാശിമാറ്റം ഇവരുടെ കര്മ്മഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ജോലിയിലും ബിസിനസിലും എല്ലാവിധ നേട്ടങ്ങളും ഭാഗ്യവും ഉണ്ടാകും. തൊഴിലന്വേഷകരായ തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ അനുകൂലമായ സമയമാണ്. മാത്രമല്ല ബിസിനസ് കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള എല്ലാ സഹകരണങ്ങളും ഇവര്‍ക്ക് ലഭിക്കും. വലിയ ബിസിനസോ ജോലിയോ തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ഈ കാലയളവ് അനുകൂലമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
