Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഏപ്രില്‍ 3 തൊട്ട് കര്‍ക്കിടകത്തില്‍ ചൊവ്വ; നേട്ടം ഒരേയൊരു രാശിക്ക്, സമ്പൂര്‍ണ്ണഫലം അറിയാം
Mars Transit in Cancer: നവഗ്രഹങ്ങളില്‍ ശനിയും ചൊവ്വയും ആളുകളില്‍ ഭീതിയുണ്ടാക്കുന്ന ഗ്രഹങ്ങളാണ്. കാരണം ഈ രണ്ട് ഗ്രഹങ്ങള്‍ പ്രതികൂലമായാല്‍ വളരെ കഠിനമായ ദോഷങ്ങളാണ് കാത്തിരിക്കുന്നത്. ചൊവ്വ കായികക്ഷമതയുടെയും ഊര്‍ജത്തിന്റെയും വൈര്യത്തിന്റെയും പ്രതീകമാണ്.

പ്രവൃത്തിയുമായാണ് ചൊവ്വ ബന്ധപ്പെട്ടിരിക്കുന്നത്. ജോലി ആയാലും, കായികമത്സരങ്ങള്‍ ആയാലും അഭിലാഷങ്ങള്‍ ആയാല്‍ പോലും ശരിയായി ചെയ്യണമെങ്കില്‍ ചൊവ്വ കനിയണം. ജാതകത്തില്‍ ചൊവ്വ ശക്തമാണെങ്കില്‍ ആ വ്യക്തി വളരെ ഊര്‍ജ്ജസ്വലനായിരിക്കും. ഒരാളിലെ ദേഷ്യം, നിരാശ, അക്രമസ്വഭാവം എന്നിവയുമായും ചൊവ്വ ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ജാതകത്തില്‍ ചൊവ്വ ദുര്‍ബലമാണെങ്കില്‍ അക്ഷമ, എടുത്തുചാട്ടം, സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇവര്‍ എളുപ്പത്തില്‍ തര്‍ക്കങ്ങളില്‍ എത്തുകയും ചെയ്യും.
ചൊവ്വയുടെ രാശിമാറ്റം
ചൊവ്വ എപ്രില്‍ മൂന്നിന് കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുകയാണ്. കര്‍ക്കിടകം ചൊവ്വയുടെ നീചരാശിയാണ്. അതായത് കര്‍ക്കിടകത്തില്‍ ചൊവ്വ ദുര്‍ബലനായിരിക്കും. പൊതുവെ നീചരാശിയിലെ ഗ്രഹങ്ങള്‍ ശുഭഫലങ്ങള്‍ നല്‍കില്ല. അതിനാല്‍ സാധാരണ ചൊവ്വയില്‍ നിന്നുണ്ടാകുന്ന ഗുണങ്ങള്‍ നീചരാശിയില്‍ ആയിരിക്കുമ്പോള്‍ പ്രതീക്ഷിക്കരുത്. പലപ്പോഴും അസാധാരണവും ആഗ്രഹിക്കാത്തതും അശുഭകരവുമായ ഫലങ്ങളാണ് നീചരാശിയില്‍ ചൊവ്വ നല്‍കുക.
കര്‍ക്കിടകത്തിലെ ചൊവ്വയുടെ പ്രത്യേകതകള്‍
കര്‍ക്കിടകത്തിലെ ചൊവ്വ സ്വന്തം സ്വഭാവസവിശേഷതകള്ക്കൊപ്പം കര്‍ക്കിടകം രാശിയുടെ പ്രത്യേകതകള്‍ കൂടി കാണിക്കും. അതായത് ചൊവ്വയുടെ ഊര്‍ജ്ജസ്വലതയും നിര്‍ബന്ധബുദ്ധിയും അതോടൊപ്പം കര്‍ക്കിടകത്തിന്റെ വൈകാരികതയും കരുതലും ഫലങ്ങളില്‍ കാണാനാകും. ഈ സംയോഗം തനതായ ചില ഫലങ്ങള്‍ നല്‍കും. ഉദാഹരണത്തിന് വികാരങ്ങളുടെ പുറത്തുള്ള പ്രവൃത്തികള്‍, മറ്റുള്ളവരെ സംരക്ഷിക്കാനോ കരുതലേകാനോ ഉള്ള ആഗ്രഹം അങ്ങനെ ചില മാറ്റങ്ങള്‍ കര്‍ക്കിടകത്തിലെ ചൊവ്വയുടെ സ്വാധീനം നിമിത്തം ജീവിതത്തില്‍ വരാം. അതേസമയം കര്‍ക്കിടകത്തിലെ ചൊവ്വ മറ്റ് രാശികളിലെന്ന പോലെ ഉഗ്രകോപത്തിനോ ആക്രമണ മനോഭാവത്തിനോ കാരണമാകില്ല. വികാരങ്ങളും, ഉള്‍വിളികളും ഇവിടെ വലിയ സ്വാധീനം ചെലുത്തും. ഈ ഗ്രഹനിലയില്‍ തങ്ങളുടെ തോന്നലുകള്‍ക്ക് അനുസരിച്ച് ആളുകള്‍ പ്രവൃത്തികള്‍ ചെയ്യും. ചൊവ്വയുടെ സ്വാധീനം കൊണ്ട് കോപം വന്നാലും കര്‍ക്കിടകം രാശിയുടെ സ്വാധീനം കൊണ്ട് അത് അടക്കി ഉള്ളില്‍ വെക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും.
നേട്ടം ലഭിക്കുന്ന ഒരേയൊരു രാശി
നീചരാശിയിലെ ചൊവ്വ 12 രാശികളില് പതിനൊന്നിനും ഗുണകരമാകില്ല എന്നാണ് ജ്യോതിഷ പ്രവചനങ്ങള്‍. എന്നാല്‍ ഒരേയൊരു രാശിക്ക് കര്‍ക്കിടകം രാശിയിലെ ചൊവ്വ സൗഭാഗ്യങ്ങളും നേട്ടങ്ങളും വാരിക്കോരി നല്‍കും. ഈ രാശി കന്നിരാശിയാണ്.
കന്നി രാശിയുടെ മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഇവരുടെ ലാഭത്തിന്റെ ഭാവമായ പതിനൊന്നാം ഭാവത്തിലേക്കാണ് ചൊവ്വ ചെന്നെത്താന്‍ പോകുന്നത്. നീചരാശിയില്‍ ആണെങ്കില്‍ കൂടിയും തിനൊന്നാം ഭാവത്തില്‍ നില്ക്കുന്ന ചൊവ്വ നേട്ടങ്ങള്‍ നല്‍കും.
കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ സമയമാണ് വരാന്‍ പോകുന്നത്. കിട്ടാന്‍ വൈകിയ നേട്ടങ്ങളും വിജയങ്ങളും ഇവരെ തേടിയെത്തും. ജാതകത്തില്‍ ചൊവ്വ അനുകൂലസ്ഥാനത്താണെങ്കില് സമ്പത്ത് വാരിക്കോരി നല്കുന്ന രാശിമാറ്റമായിരിക്കും കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം. ഇവരുടെ വരുമാനം കുത്തനെ ഉയരും. സ്വന്തമായി സംരംഭങ്ങളും ബിസിനസും നടത്തുന്നവര്‍ക്ക് ലാഭം പതിന്മടങ്ങായി വളരെ. ധാരാണം പണം സമ്പാദിക്കാനുള്ള വഴികള്‍ മുന്നില്‍ തെളിയും. കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. എതിരാളികളെ കടത്തിവെട്ടുന്ന വിജയം നേടാനാകും. സൈന്യം, സെക്യൂരിറ്റി സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കന്നി രാശിക്കാര്‍ക്ക് പ്രേത്യേകിച്ച് ഈ മാറ്റം നേട്ടമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
