Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
ചൊവ്വ കര്ക്കിടകത്തിലേയ്ക്ക്; കഷ്ടകാലം അകലും സമ്പത്ത് വര്‍ദ്ധിക്കും, ഗുണങ്ങളേറെയും ഈ രാശിക്കാര്‍ക്ക്
ഒക്ടോബര്‍ 20 മുതല്‍ ചൊവ്വ കര്‍ക്കിടകം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ അധിപതിയായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാല്‍, ചൊവ്വയുടെ ഈ സംക്രമണം, ചില രാശികളില് ഗുണകരമായി ഭവിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ദോഷവും ചെയ്യും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ചെവ്വയുടെ ഈ മാറ്റത്തോടെ ഗുണങ്ങള്‍ ലഭിക്കുന്നത് എന്ന് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഒക്ടോബര്‍ 20 മുതല്‍ ലഭിക്കാന്‍ പോകുന്നത്. സാമ്പത്തികപരമായി വലിയ നേട്ടം സ്വന്തനാക്കാന് ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രത്യേകിച്ച്, മറ്റുള്ളവരോടെ വളരെ വിനയപൂര്‍വ്വം പെരുമാറുന്നതിനാല്‍, ഇത് നിങ്ങളുടെ വ്യക്തിപരമായ നേട്ടത്തിന് ഉപകരിക്കും. പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇത് നല്ലതാണ്.
ജോലിസ്ഥലത്ത് നിങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ അംഗീകരിക്കപ്പെടും. ഇത് ജോലിയില്‍ വളര്‍ച്ചയുണ്ടാകുന്നതിന് സഹായിക്കും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും. വിദേശത്ത് പഠിക്കാന്‍ പോകാനുള്ള യോഗവും കാണുന്നു.
ചിങ്ങം
നിങ്ങള്‍ക്ക് പ്രണയമുണ്ടെങ്കില്‍ അത് വീട്ടില്‍ തുറന്ന് പറയാനുള്ള പറ്റിയ അവസരമാണിത്. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെ വിവാഹം നടക്കും. ജോലി സംബന്ധമായ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കും. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ ലഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസമാണ് ഇനി വരാനിരിക്കുന്നത്. പഠന ശേഷം ഏത് കോഴ്സ് പഠിക്കണം എന്ന ധാരണ ഉള്ളതിനാല്‍, അതിനുവേണ്ടി പരിശ്രമിക്കുകയും, നിങ്ങള്‍ ആഗ്രഹിച്ച കോളജില്‍ പഠിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. വിദേശത്ത് പഠനത്തിനായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ റെഡിയാകുന്നതാണ്.
വൃശ്ചികം
കലാ-കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ഇഴര്‍ക്ക് സാധിക്കും. പലരും ഇവരുടെ കഴിവുകള്‍ കണ്ട് അവസരങ്ങൾ നല്‍കും. ഇത് കൂടുതല്‍ വളരാനും പ്രശസ്തി നേടിയെടുക്കാനും സഹായിക്കും. ജോലി ലഭിക്കും. ജോലിസ്ഥലത്ത് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കും. പുതിയ ജോലികള്‍ ലഭിച്ചേക്കാം. സാലറിയില്‍ വര്‍ദ്ധനവിന് സാധ്യത.
മക്കളോടൊപ്പം ബിസിനസ്സ് ആരംഭിക്കും. വിദേശയാത്രയ്ക്ക് യോഗം. നിലവിലെ ബിസിനസ്സ് വേറെ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കും. മക്കളില്‍ നിന്നും മാനസിക പിന്തുണ ലഭിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയമാണിത്.
കുഭം
മാനസികാരോഗ്യം മെച്ചപ്പെടും. ചെയ്ത് തീര്‍ക്കാന്‍ മറന്നു പോയ പല കാര്യങ്ങളും സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ചെയ്ത് തീര്‍ക്കും. നിലവിവല്‍ ജോലി ലഭിക്കാത്തവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത. തുടക്കത്തില്‍ തന്നെ നല് പാക്കേജില്‍ ജോലിയില്‍ കയറാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ മേഖലിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. നന്നായി പരിശ്രമിച്ചാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
