Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
ചൊവ്വ ഇനി നീചരാശിയില്‍; സൂക്ഷിക്കേണ്ട സമയം. കര്‍ക്കടകം ഉള്‍പ്പടെ അഞ്ച് രാശികള്‍ക്ക് ദോഷകാലം
ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വ ഇന്നുമുതല്‍ തന്റെ നീചരാശിയായ കര്‍ക്കടകത്തിലേക്ക് കടക്കുകയാണ്. ഒരു ഗ്രഹം ഏറ്റവും ദുര്‍ബലമായി മാറുന്ന രാശിയാണ് നീചരാശി. ദുര്‍ബലാവസ്ഥയിലുള്ള ഗ്രഹം പൊതുവേ ഗുണഫലങ്ങള്‍ നല്‍കില്ല. ചിലപ്പോള്‍ ദോഷങ്ങള്‍ നല്‍കുകയും. പക്ഷേ വ്യത്യസ്ത രാശികളെ ഇത് വ്യത്യസ്തതരത്തിലാണ് ബാധിക്കുക.

ഏതാണ്ട് 16 മാസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് എത്തിയിരിക്കുന്നത്. കര്‍ക്കടകം രാശിയില്‍ ശനിയ്ക്കൊപ്പം ചൊവ്വ ഷഡാഷ്ടകയോഗം സൃഷ്ടിക്കുന്നുണ്ട്. ചൊവ്വയുടെ ഈ രാശിമാറ്റം അശുഭകരമായാണ് ജ്യോതിഷലോകം കണക്കാക്കുന്നത്. നിരവധിയാളുകള്‍ക്ക് ഈ രാശിമാറ്റത്താല്‍ കഷ്ടകാലം വന്നെത്തും. പ്രത്യേകിച്ച് അഞ്ചുരാശികള്‍ വളരെ സൂക്ഷിക്കേണ്ട ഒരു സമയമാണ് വന്നെത്തിയിരിക്കുന്നത് ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയുടെ ലഗ്നഭാവത്തിലാണ് ചൊവ്വ നീചരാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് വാക്കുകളുടെയും മനസ്സിന്റെയും നിയന്ത്രണം നഷ്ടപ്പെടാം. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള മികച്ച അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വരാം.അത് മാനസികമായി തളര്‍ത്തിയേക്കാം, ചൊവ്വ കര്ക്കടകത്തിലായിരിക്കുമ്പോള് ഈ രാശിക്കാര്‍ നിക്ഷേപങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അതുമൂലം സാമ്പത്തികനഷ്ടങ്ങള്‍ സംഭവിച്ചേക്കാം. ജോലി മാറാന്‍ ആഗ്രഹിക്കുന്ന കര്‍ക്കടകം രാശിക്കാര്‍ ഈ കാലയളവില്‍ അതിന് ശ്രമിക്കുന്നത് അബദ്ധമായിരിക്കും.
തുലാം
ചൊവ്വയുടെ രാശിമാറ്റത്താല്‍ പ്രതിസന്ധികള്‍ നേരിടാന്‍ പോകുന്ന അടുത്ത രാശി തുലാം ആണ്. ഇനിയുള്ള നാളുകളില്‍ തുലാം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പണമിടപാടുകളിലും അത്യന്തം ജാഗ്രത പുലര്‍ത്തണം. പണം കൊടുക്കുന്നതും വാങ്ങുന്നതും അത്ര ഗുണകരമാകില്ല. അത്യാവശ്യ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്തത് കൊണ്ട് മാനസികമായി തളരും. നിക്ഷേപങ്ങള്‍ നടത്തുന്നത് വളരെ ആലോചിച്ചും സൂക്ഷിച്ചും വേണം. മാനസികാരോഗ്യം കുറയുന്ന സമയമാണിത്. ചൊവ്വയുടെ അശുഭകരമായ രാശിമാറ്റം ദാമ്പത്യത്തില്‍ കഷ്ടതകള്‍ ഉണ്ടാക്കും.
ധനു
ചൊവ്വ കര്‍ക്കടകം രാശിയില്‍ എത്തുന്നതിലൂടെ ധനു രാശിക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ക്ക് കാരണമാകും. ധനു രാശിയുടെ എട്ടാമത്തെ ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം നടക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് പലതരത്തിലുള്ള മനപ്രയാസങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടതായി വരും. ഉദ്യോഗസ്ഥരായ ആളുകള്‍ ഈ കാലയളവില്‍ തന്റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യ വിവാദങ്ങളില്‍ ഇടപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ടി പദ്ധതിയിട്ട കാര്യങ്ങള്‍ വേണ്ടത്ര ഫലം നല്‍കിയെന്ന് വരില്ല. ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. സന്താനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. ജീവിതപങ്കാളിയുടെ ആരോഗ്യം മോശപ്പെട്ടെന്ന് വരാം.
ഈ രാശികളെ കൂടാതെ മകരം, മീനം രാശികള്‍ക്കും ചൊവ്വയുടെ രാശിമാറ്റകാലം അത്ര ശുഭകരമല്ല. അവര്‍ സാമ്പത്തികകാര്യങ്ങളിലും ആരോഗ്യകാര്യത്തിലും അത്യന്തം ജാഗ്രത പുലര്‍ത്തണം. പലതരത്തിലുള്ള പ്രയാസങ്ങളാല്‍ മനസമാധാനം നഷ്ടപ്പെടാനിടയുണ്ട്. വാക്കുകളിലും പ്രവര്‍ത്തികളിലും മിതത്വം പാലിക്കുക. അനാവശ്യ വിവാദങ്ങളില്‍ നിന്ന് അകന്ന് കഴിയുക. ജീവിതപങ്കാളിയുമായുള്ള ബന്ധത്തെയും ചൊവ്വയുടെ രാശിമാറ്റം ദോഷകരമായി ബാധിച്ചേക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും തുറന്നുസംസാരിക്കുക. മോശം കാലമാണെങ്കിലും ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുക. നല്ല സമയം വരാനിരിക്കുന്നു എന്ന ശുഭപ്രതീക്ഷയില്‍ മുന്നോട്ടുപോകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications