Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നീചരാശിയില്‍ ചൊവ്വ എത്തിയാല്‍ ഭാഗ്യമോ ദോഷമോ, സൂക്ഷിക്കേണ്ടത് ഏതെല്ലാം നാളുകാര്‍
Mars Transit in Cancer: ഗ്രഹങ്ങളുടെ ചലനവും രാശിമാറ്റവും സ്ഥിതിമാറ്റവുമെല്ലാം വേദ ജ്യോതിഷത്തില്‍ ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളാണ്. ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ നിശ്ചിതകാലം കൂടുമ്പോള്‍ രാശി മാറുന്നു. ആളുകളുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ഭൂമിപുത്രനെന്നും യുദ്ധങ്ങളുടെ ഗ്രഹമെന്നുമെല്ലാം ചൊവ്വയെ വിളിക്കാറുണ്ടാണ്. ധൈര്യം, വീര്യം, പോസിറ്റീവ് എനര്‍ജി എന്നിവയുടെ ഗ്രഹമാണ് ചൊവ്വ.

ചൊവ്വ ഇപ്പോള്‍ മിഥുനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 03ന് നീചരാശിയായ കര്‍ക്കിടകത്തിലേക്ക് ചൊവ്വ എത്തും. നീചരാശിയില്‍ ഒരു ഗ്രഹം ദുര്‍ബലമായിരിക്കും. ഇത് ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കും. കര്‍ക്കിടകം രാശിയിലേക്ക് ചൊവ്വ എത്തുന്നതിലൂടെ ജീവിതത്തില്‍ പ്രതിസന്ധികാലം വന്നെത്താന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയുടെ നാലാമത്തെ ഭാവത്തിലേക്കാണ് ചൊവ്വ വന്നെത്തുന്നത്. മേടം രാശിയുടെ 4, 8 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഈ മാറ്റം മേടം രാശിക്കാരുടെ ജീവിതത്തില്‍ വിവിധ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇവരുടെ ജീവിതസൗകര്യങ്ങളില്‍ കുറവുണ്ടാകും. കുടുംബത്തിലെ ഒരു കാര്യം മാനസിക സംഘര്‍ഷവും വേദനയും നല്‍കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെയോ സഹപ്രവര്‍ത്തകരുടെയോ പിന്തുണയുണ്ടാകില്ല. ഇത് മാനസിക പിരിമുറുക്കവും ടെന്‍ഷനും കാരണമാകും. ഉദ്യോഗജീവിതം താറുമാറാകും. വലിയ ചില അവസരങ്ങള്‍ കയ്യില്‍ നിന്നും വഴുതിപ്പോകുന്നത് ബിസിനസുകാരായ മേടം രാശിക്കാര്‍ക്കും വലിയ നഷ്ടങ്ങള്‍ക്ക് വഴിയൊരുക്കും. ഓരോ ബിസിനസ് നീക്കവും വളരെ കരുതലോടെ മുന്നോട്ടുനീക്കുക. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പ്രത്യേകതന്ത്രങ്ങള് ആവിഷ്കരിക്കേണ്ടതുണ്ട്. അനാവശ്യചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമമാവശ്യമാണ്. പണം സമ്പാദിക്കാനോ സൂക്ഷിച്ചുവെക്കാനോ കഴിയാതെ വരും. ലാഭ സാധ്യതകള്‍ കുറയും. ആരോഗ്യകാര്യങ്ങളിലും ആശങ്കകളുണ്ടാകും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
നീചരാശിയിലേക്ക് ചൊവ്വ എത്തുന്നത് മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്ക് കാരണമാകും. കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായി പ്രശ്നമുണ്ടാകാനും അവര്‍ വിട്ടുപോകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ഓരോ ജോലിയും വളരെ ശ്രദ്ധയോടെ ചെയ്യണം. തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കണം. സാമ്പത്തികമായി, അനാവശ്യചിലവുകള്‍ താളം തെറ്റിക്കും. ആരോഗ്യകാര്യത്തിലും വളരെയധികം കരുതല്‍ വേണ്ട സമയമാണ്. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് വളരെയധികം ആലോചിക്കേണ്ടതുണ്ട്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയുടെ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഇവരുടെ അഞ്ചാം ഭാവത്തിലേക്കാണ് രാശി മാറ്റത്തിലൂടെ ചൊവ്വ എത്തുന്നത്. നീചരാശിയില്‍ ചൊവ്വ വരുമ്പോള്‍ അത് മീനം രാശിക്കാരുടെ ഭാഗ്യത്തിന് വിഘാതമാകും. ജോലിയെ കുറിച്ച് ടെന്‍ഷനും ഭയവും തോന്നും. പക്ഷേ ബുദ്ധിസാമര്‍ത്ഥ്യം തുണയാകും. ജോലിസമ്മര്‍ദ്ദം ടെന്‍ഷനുണ്ടാക്കും. ഇത് പല പിഴവുകളിലേക്കും നയിച്ചേക്കും. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കാതെ വരും. ബിസിനസിലും പങ്കാളിയുടെ പിന്തുണ ലഭിക്കാതിരിക്കുന്നത് ലാഭ സാധ്യത കുറയ്ക്കും. പ്രതികൂല സാഹചര്യങ്ങള്‍ ബിസിനസിനെ പിന്നോട്ടുവലിക്കും. ആരോഗ്യപ്രശ്നങ്ങളും ജീവിതശൈലി രോഗങ്ങളും വലയ്ക്കുന്ന സ്ഥിതിയുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
