Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ചൊവ്വയുടെ രാശിമാറ്റം പ്രതീക്ഷ നല്‍കും, ചന്ദ്രന്റെ രാശിയില്‍ ഇനി രാജയോഗങ്ങളും ശുഭയോഗവും
ശനി കഴിഞ്ഞാല്‍ നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ ആളുകളില്‍ പേടിയുണ്ടാക്കുന്ന അടുത്ത ഗ്രഹം ചൊവ്വയാണ്. ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വയെ വളരെ പ്രാധാന്യത്തോടെയാണ് ജ്യോതിഷം നോക്കിക്കാണുന്നത്. ഒരാളില്‍ ആത്മവിശ്വാസം, സാഹസം, പരാക്രമം, ഊര്‍ജ്ജം എന്നീ ഗുണങ്ങളുടെ കാരണഭൂതന് ചൊവ്വയാണ്. അതിനാല്‍ ചൊവ്വയുടെ രാശിമാറ്റം ഈ മേഖലകളിലെല്ലാം പ്രതിഫലനമുണ്ടാക്കും. ഗ്രഹങ്ങളില്‍ ഏറ്റവും ശക്തിശാലിയായ ഗ്രഹമെന്നും ചൊവ്വ അറിയപ്പെടുന്നു.

നിലവില്‍ ചൊവ്വ മിഥുനം രാശിയിലാണ് ഉള്ളത്. എന്നാല്‍ ഒക്ടോബര്‍ 20 ഓടെ ചൊവ്വ രാശി മാറി കര്ക്കടകത്തിലെത്തും. ചൊവ്വ കര്‍ക്കടകത്തില്‍ എത്തുമ്പോള്‍ സൂര്യന് തുലാം രാശിയില്‍ ആയിരിക്കും. ഈ ഗ്രഹസ്ഥാനങ്ങള്‍ ചില ശുഭയോഗങ്ങള്‍ക്ക് രൂപം നല്‍കും. കൂടാതെ ശുക്രനും ചൊവ്വയും തമ്മിലുള്ള സംയോഗത്തിലൂടെ നവപഞ്ചമ യോഗവും രൂപപ്പെടുന്നുണ്ട്. ഇതൊന്നുമല്ലാതെ ചൊവ്വയും ശനിയും തമ്മിലുള്ള സംയോഗത്തിലൂടെ ഷഡാഷ്ടക യോഗവും സൃഷ്ടിക്കപ്പെടും. ഇങ്ങനെ ചൊവ്വയുടെ രാശിമാറ്റത്തിലൂടെ പല നേട്ടങ്ങളും സംഭവിക്കുന്നുണ്ട്.
ചന്ദ്രന്റെ രാശിയായ കര്‍ക്കടകത്തിലേക്ക് ചൊവ്വ എത്തുന്നത് ചില രാശികളില് ജനിച്ച ആളുകള്‍ക്ക് നേട്ടങ്ങളും മറ്റുചില രാശികളില് ജനിച്ചവര്‍ക്ക് കഷ്ടതകളും നല്‍കും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കില്‍ അവര്‍ ഈ രാശിമാറ്റം ഗുണം ചെയ്യും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ജീവിതം കര കയറുന്ന രാശികളില് ഒന്ന് ഇടവമാണ്. ഇടവം രാശിയുടെ പതിനൊന്നാം ഭാവാധിപനാണ് ചൊവ്വ. കര്‍ക്കടകം രാശിയിലേക്ക് രാശി മാറുന്ന ചൊവ്വ ഇടവത്തിന്റെ മൂന്നാം ഭാവത്തിലാണ് പിന്നീട് നിലകൊള്ളുക. സാമ്പത്തിക നേട്ടവും വിജയവും അടക്കം നിരവധി നേട്ടങ്ങള്‍ ഈ രാശിമാറ്റം കൊണ്ട് സംഭവിക്കുന്നുണ്ട്. ആലോചിച്ചതും ആഗ്രഹിച്ചതുമായ പല കാര്യങ്ങളും ഈ കാലയളവില്‍ യാഥാര്‍ത്ഥ്യമാകും. കരിയറില്‍ വമ്പന്‍ നേട്ടങ്ങള്‍ തേടിയെത്തും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. അവ മനസ്സിന് സന്തോഷവും ജീവിതത്തിന് അര്‍ത്ഥങ്ങളും നല്‍കും വിജയവും. ജോലിസ്ഥാലത്ത് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളുണ്ടാകും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതിലൂടെ ധനമുണ്ടാക്കാനും അത് സമ്പാദിക്കാനും സാധിക്കും. ചൊവ്വയുടെ അനുഗ്രഹമുള്ളത് കൊണ്ട് ആരോഗ്യം തൃപ്തികരമായിരിക്കും.
കര്‍ക്കടകം
ചൊവ്വയുടെ രാശിമാറ്റം കൊണ്ട് ജീവിതത്തില്‍ ചില അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പോകുന്ന ഒരു രാശി കര്‍ക്കടകമാണ്. ഈ രാശിയുടെ അഞ്ചാം ഭാവാധിപനാണ് കര്‍ക്കടകം. കരിയറില്‍ പുതിയ ചില അവസരങ്ങള്‍ ഇവരെ തേടിയെത്തും. സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ലഭിച്ചേക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് ലഭിച്ചേക്കും. സമ്പാദ്യം ആഗ്രഹിക്കുന്ന ആളുകള്‍ അതിന് വേണ്ട തീരുമാനങ്ങളും നടപടികളും എടുക്കും. ദാമ്പത്യബന്ധം കൂടുതല്‍ ശക്തമാകും. പങ്കാളിക്കൊപ്പം നല്ല നേരങ്ങള്‍ പങ്കിടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
