Latest Updates
-
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ! -
മഴക്കാലത്ത് വണ്ണം കൂടുമോ? വയറിലെ കൊഴുപ്പ് കളയാൻ ഈ 'സ്മാർട്ട്' വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗൽ ഇൻഫെക്ഷനുകളെ അകറ്റി നിർത്താം എളുപ്പത്തിൽ -
69-ാം വയസ്സിലും അനിൽ കപൂർ ഇത്ര ഫിറ്റോ? പ്രായത്തെ തോൽപ്പിക്കുന്ന ആ രഹസ്യം ഇതാ! -
വ്യാഴം കർക്കടക രാശിയിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് സുവർണ്ണകാലം! -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം! -
ജൂൺ 4: രാജയോഗത്തിന്റെ അപൂർവ്വ നേട്ടം; ഈ 3 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിപ്പ്! -
ജൂൺ 4: ഇടവം, ചിങ്ങം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പ്രണയത്തിൽ ധനു രാശിക്കാർക്ക് തിളക്കമാർന്ന ദിനം! -
ജൂൺ 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ!
മേടം രാശിയിലെ ചൊവ്വയുടെ രാശിമാറ്റം; അശുഭഫലങ്ങള്‍ തേടിയെത്തുന്ന രാശികള്‍
ജൂണ്‍ ഒന്നിനാണ് ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിച്ചത്. രാശിചക്രത്തിലെ എല്ലാ രാശികളെയും പ്രത്യക്ഷമായി ബാധിക്കുന്ന ഒരു രാശിമാറ്റമാണിത്. ചിലര്‍ക്ക് ഈ രാശിമാറ്റത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ മറ്റുചിലര്‍ക്ക് ചൊവ്വയുടെ ഈ മാറ്റം ഒട്ടും അനുകൂലമാകില്ല. പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഈ കാലയളവില്‍ അവരെ തേടിയെത്തും. പ്രത്യേകിച്ച് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകാനിടയുണ്ട്. മേടം രാശിയുടെ അധിപനാണ് ചൊവ്വ. സ്വരാശിയിലേക്ക് എത്തുന്നത് ചൊവ്വയെ കൂടുതല്‍ ശക്തനാക്കും. ഈ സംക്രമണത്തിനിടയില് രുചക യോഗമെന്ന വളരെ ശക്തമായ ഒരു യോഗം രൂപം കൊള്ളുന്നുണ്ട്.

ജ്യോതിഷത്തില്‍ ചൊവ്വയുടെ പ്രാധാന്യം
വേദ ജ്യോതിഷത്തില്‍ ധൈര്യത്തിന്റെയും തന്റേടത്തിന്റെയും പ്രതിനിധിയാണ് ചൊവ്വ. വളരെ ശക്തിയും ഊര്‍ജ്ജവുമുള്ള ഗ്രഹമെന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വ പ്രതികൂല സ്ഥാനത്ത് വന്നാല്‍ ഒരു വ്യക്തി കൂടുതല്‍ ധൈര്യശാലി ആകാം, അതേസമയം വിവേകരഹിതമായി പെരുമാറുകയും ചെയ്തേക്കാം. ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുന്ന സ്വഭാവമായിരിക്കും ഇവര്‍ക്ക്.
മേടം രാശിയില്‍ ചൊവ്വ
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വയുടെ അനുഗ്രഹം കൊണ്ട് പ്രബലരായി മാറാന്‍ സാധിക്കും. ഇവര്‍ ധൈര്യശാലികളും ഊര്‍ജസ്വലരും ആയിരിക്കും. യുദ്ധത്തിന്റെ ദേവനെന്ന് അറിയപ്പെടുന്ന ചൊവ്വയുടെ തുണയില്‍ ഈ രാശിയില്‍ ഉള്ള ആളുകള്‍ക്ക് മനോബലവും നിശ്ചയദാര്‍ഢ്യവും കൈവരും. മേടം രാശിയുടെ അധിപനും ചൊവ്വയാണ്. ചൊവ്വയുടെ സ്വാധീനത്തില്‍ മേടം രാശിയില്‍ ഉള്ളവര്‍ അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തും.
വെല്ലുവിളികളില്‍ ഭയപ്പെടാത്ത ഇവര്‍ എപ്പോഴും മറ്റുള്ളവരെ പ്രതിരോധിക്കുന്നവര്‍ ആയിരിക്കും. മാത്രമല്ല, പ്രതീക്ഷകളും ലക്ഷ്യങ്ങളും സ്വന്തമാക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കാന് മേടം രാശിക്കാര്‍ക്ക് സാധിക്കും. സ്വന്തം നിലയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് മേടം രാശിക്കാര്‍. ചൊവ്വയുടെ സ്വാധീനം കൊണ്ട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ മുന്നിട്ടിറങ്ങും. സ്വന്തം അഭിനിവേശങ്ങള്‍ക്ക് പിന്നാലെ പോകാനും സ്വന്തമായി തിരഞ്ഞെടുക്കുന്ന ജോലികള്‍ ചെയ്യാനുമായിരിക്കും മേടം രാശിക്കാര്‍ക്ക് താല്‍പ്പര്യം.
മേടം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണ ഫലമായി ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശുപത്രിവാസത്തിനും സാധ്യതയുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവത്തിന്റെ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം നടക്കുന്നത്. ഇടവത്തിന്റെ ഏഴ്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. നേത്ര സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കണ്ണുവേദനയും പല്ലുവേദനയും അനുഭവപ്പെടാം.
കന്നി
കന്നി രാശിയുടെ അധിപന് ബുധനാണ്. കന്നിയുടെ മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം സംഭവിക്കുന്നത്. ഈ രാശിമാറ്റ കാലത്ത് കണ്ണിന്റെ ആരോഗ്യത്തില്‍ പ്രത്യേകശ്രദ്ധ വേണം. നേത്രപരിശോധനകള്‍ നടത്തി കണ്ണിന് പ്രശ്നമില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. കണ്ണുമായി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും അവഗണിക്കരുത്.
തുലാം
തുലാം രാശിയുടെ അധിപന് ശുക്രനാണ്. ഈ രാശിയുടെ രണ്ട്, ഏഴ് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. തുലാം രാശിയുടെ ഏഴാമത്തെ ഭാവത്തിലേക്കാണ് ചൊവ്വ വന്നെത്തിയിരിക്കുന്നത്. തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ തലവേദനയോ മൈഗ്രേയ്നോ ഉണ്ടാകാം. തുടക്കത്തില്‍ തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതാണ് നല്ലത്.
മകരം
മകരം രാശിയുടെ നാലാം ഭാവത്തിലേക്കാണ് ചൊവ്വ വന്നെത്തിയിരിക്കുന്നത്. ഈ രാശിയുടെ 4, 11 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഈ രാശിമാറ്റ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് പ്രതിരോധശേഷി കുറയാന്‍ ഇടയുണ്ട്. വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. അമ്മയുടെ ആരോഗ്യകാര്യത്തില്‍ മകരം രാശിക്കാര്‍ പ്രത്യേക കരുതല്‍ നല്‍കണം. സ്വന്തം ആരോഗ്യപ്രശ്നങ്ങളും വീട്ടുകാരുടെ ആരോഗ്യപ്രശ്നങ്ങളും കാരണം ആശുപത്രി ചിലവുകള്‍ വര്‍ധിക്കാനിടയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications