Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Mars Transit 2024: ജൂണ്‍ 1 മുതല്‍ ചൊവ്വ മേടത്തില്‍: നിങ്ങളുടെ നക്ഷത്രം ഏതാണ്, ചൊവ്വ അനുകൂലമോ പ്രതികൂലമോ അറിയാം
Mars Transit 2024: ജൂണ്‍ ഒന്ന് മുതല്‍ ചൊവ്വ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് അനുകൂലവും ചിലരില്‍ പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജൂണ്‍ ഒന്ന് മുതല്‍ പതിനെട്ട് വരെ അശ്വതി നക്ഷത്രത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. അതിന് ശേഷം ഭരണി നക്ഷത്രത്തിലും പിന്നീട് കാര്‍ത്തിക നക്ഷത്രത്തിലുമായാണ് ചൊവ്വയുടെ മേടം രാശിയിലെ സഞ്ചാരം. എന്നാല്‍ ഈ സമയം ഏതൊക്കെ നക്ഷത്രക്കാരില്‍ ചൊവ്വ അനുകൂല ഫലം നല്‍കുന്നു, ഏതൊക്കെ ന ക്ഷത്രക്കാരില്‍ ചൊവ്വ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനം.
അശ്വതി- രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ചൊവ്വ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒന്നായിരിക്കും. സാധാരണ ഗ്രഹത്തിന്റെ സേനാനായകന്റെ സ്ഥാനമാണ് ചൊവ്വക്കുള്ളത്. തീക്ഷ്ണഗ്രഹമായത് കൊണ്ട് തന്നെ സൂര്യനും ചന്ദ്രനും വ്യാഴവുമായി അനുകൂലമായ ബന്ധത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബുധന്‍ ചൊവ്വയുട ശത്രുവാണ്. ഇവയുടെ എല്ലാം അടിസ്ഥാനത്തിലാണ് ചൊവ്വ 27 നക്ഷത്രക്കാരേയും എപ്രകാരം ബാധിക്കുന്നു എന്ന് പറയുന്നത്.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മരാശിയിലാണ് ചൊവ്വയുടെ സ്ഥാനം വരുന്നത്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ ഗുണത്തേക്കാള്‍ ദോഷഫലമാണ് ചൊവ്വ നല്‍കുന്നതും. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. എങ്കിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. കടബാധ്യതകള്‍ വേഗം തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യവും അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 3,4 പാദങ്ങൾ)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങളെല്ലാം തന്നെ. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവാക്കേണ്ടി വരുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്. ചിലവിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
മിഥുനക്കൂറ് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. ഇവരില്‍ പലപ്പോഴും അനുകല ഭാവങ്ങള്‍ അല്‍പം കൂടുതലായിരിക്കും. ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചൊവ്വ നല്‍കുന്നു. വസ്തുവോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കര്‍ക്കിടക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ അവരുടെ പത്താം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് എന്നതാണ്. അത് മാത്രമല്ല നിങ്ങളെ ചുമതല ഏല്‍പ്പിക്കുന്നതില്‍ ബോസിന് തൃപ്തിയുണ്ടാവുന്നു. ഭൂമി സംബന്ധമായ ഇടപാടുകളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. അത് കൂടാതെ സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ സഞ്ചാരം ഭാഗ്യം കൊണ്ട് വരുന്നു. പല വിധത്തിലുള്ള ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ ഈ സമയം തേടി വരാം. പല അപ്രതീക്ഷിത നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കട ബാധ്യതകള്‍ തീര്‍ക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
കന്നിക്കൂറ് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം. ഇവരില്‍ ദോഷഫലങ്ങളാണ് കൂടുതല്‍ ബാധിക്കുന്നത്. എന്നാല്‍ ചൊവ്വ ബലവാനായത് കൊണ്ട് പലപ്പോഴും ദോഷഫലങ്ങളുട വ്യാപ്തി കുറയുന്നു. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. സാമ്പത്തിക ലാഭം ലഭിക്കണം എന്നില്ല. ഇത് പലപ്പോഴും നിങ്ങളില്‍ ദാരിദ്ര്യ സൂചന നല്‍കുന്നു. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)
തുലാക്കൂറില്‍ വരുനന് മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചൊവ്വയുടെ സഞ്ചാരം അനുകൂല മാറ്റങ്ങള്‍ നല്‍കുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എങ്കിലും ചെറിയ അസ്വസ്ഥതകള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ അനുകൂല നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹസാഫല്യം സംഭവിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു.
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അര്‍ഹമായ സ്ഥാനമാറ്റം അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സ്വാഭാവികമായി നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ചൊവ്വ നല്‍കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ വിജയം കരസ്ഥമാക്കുന്നതിന് ചൊവ്വ നിങ്ങളെ അനുഗ്രഹിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മനസ്സിന് സന്തോഷം നല്‍കുന്ന അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇവര്‍ക്ക് സാഹസികമായ പല മാറ്റങ്ങളും ചൊവ്വ നല്‍കുന്നു. അവരുടെ ജീവിതത്തില്‍ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. മാത്രമല്ല ഇവര് സാഹസികമായ പല കാര്യങ്ങളിലും കൂടുതല്‍ ഇടപെടുന്നു. സഹോദരങ്ങള്‍ക്ക് ഇവര്‍ വഴി ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ശത്രുക്കള്‍ വഴി പലപ്പോഴും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ അല്‍പം കരുതിയിരിക്കേണ്ടതാണ്.
മകരക്കൂറ് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം വരുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. അതോടോപ്പം അത് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ആഗ്രഹിക്കുന്നത് പോല മുന്നോട്ട് പോവുന്നതിന് സാധിക്കുകയില്ല. എന്ന് മാത്രമല്ല സാമ്പത്തിക മേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിക്കുന്നു.
കുംഭക്കൂറ്(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഐശ്വര്യപരമായ ഒരു മാറ്റം ചൊവ്വയുടെ രാശിമാറ്റത്തില്‍ നിന്നും ഉണ്ടാവുന്നു. ഇവരുടെ ജീവിതം പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് എത്താം. ചെറുപ്പക്കാര്ക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര വളരെ എളുപ്പമാവുന്നു. പലപ്പോഴും ശത്രുക്കളെ തോല്‍പ്പിക്കുന്നു. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മീനക്കൂറ് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വ അവരുടെ രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കുടുംബത്തിന്റെ കെട്ടുറപ്പ് വര്‍ദ്ധിക്കുന്നു. ജീവിതം അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തമം. സാമ്പത്തികമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











