Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
ചൊവ്വ മേടം രാശിയിലേക്ക്; പന്ത്രണ്ട് രാശികള്‍ക്കും ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിപരിവര്‍ത്തനം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഗ്രഹവും രാശി മാറുമ്പോള്‍ പ്രപഞ്ചമാകെയും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് ഭൂമിയിലെ മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് മേല്‍ അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്കുള്ള ഗ്രഹങ്ങളുടെ സഞ്ചാരം സംക്രമണമെന്നും അറിയപ്പെടുന്നു. മനുഷ്യരുടെ വിചാരങ്ങളെയും വികാരങ്ങളെയും ബന്ധങ്ങളെയും കരിയറിനെയും അടക്കം സ്വാധീനിക്കാന്‍ ഗ്രഹ സംക്രമണങ്ങള്‍ക്ക് സാധിക്കും.

ചൊവ്വയുടെ രാശിമാറ്റം
കര്‍മ്മത്തിന്റെ ഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 23നാണ് ചൊവ്വ കുംഭത്തില്‍ നിന്നും മീനം രാശിയിലേക്ക് പ്രവേശിച്ചത്. ഊര്‍ജ്ജം, പ്രവൃത്തി, അഭിലാഷം, പ്രതിജ്ഞ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചൊവ്വ. അതിനാല്‍ തന്നെ ചൊവ്വയുടെ രാശിമാറ്റം ആളുകളുടെ ജീവിതത്തിലെ ഈ മണ്ഡലങ്ങളെയാണ് സ്വാധീനിക്കുന്നത്.
ചൊവ്വയുടെ രാശിമാറ്റത്തിന്റെ ഫലങ്ങള്‍ ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ചൊവ്വ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിനെയും ചെന്നെത്തുന്ന രാശി ചൊവ്വയ്ക്ക് അനുകൂലമാണോ, പ്രതികൂലമാണോ, ഇതിനോടകം അവിടെ മറ്റേതെങ്കിലും ഗ്രഹങ്ങള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ ആ ഗ്രഹങ്ങളുമായി ചൊവ്വയ്ക്കുള്ള ബന്ധം എങ്ങനെയാണ് എന്നതടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ചൊവ്വ മേടം രാശിയിലേക്ക്
മേടം രാശിയിലേക്കുള്ള ചൊവ്വയുടെ സ്ഥാനമാറ്റം പൊതുവേ ഗുണകരമായിട്ടാണ് കാണുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും അവ പരിധിവിടുകയില്ല. വഴക്കുകള്‍ക്ക് തുടക്കമിടുന്നതിന് പകരം പ്രശ്‌നപരിഹാരത്തിനാണ് ഈ കാലയളവില്‍ ആളുകള്‍ ശ്രമിക്കുക. ജൂണ്‍ ഒന്ന് വൈകുന്നേരം 3.51നാണ് ചൊവ്വ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട രാശിപരിവര്‍ത്തനമാണിത്. കാരണം വേദ ജ്യോതിഷം അനുസരിച്ച് ഊര്‍ജ്ജത്തിന്റെയും ശക്തിയുടെയും ഗ്രഹമാണ് ചൊവ്വ. അതിനാല്‍ തന്നെ ചൊവ്വയുടെ രാശിമാറ്റം എല്ലാവരുടെ ജീവിതത്തിലും ശക്തമായ മാറ്റങ്ങള്‍ കൊണ്ടുവരും.
ചൊവ്വയുടെ രാശിമാറ്റം ഓരോ രാശികളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം
മേടം
മേടം രാശിക്കാരുടെ ഒന്നാം ഭാവത്തിലാണ് ചൊവ്വയുടെ രാശിപരിവര്‍ത്തനം നടക്കുന്നത്. മേടം രാശിക്കാര്‍ ഈ സമയത്ത് പൊതുവേ സന്തോഷവാന്മാരായി കാണപ്പെടും. സ്വന്തം വ്യക്തി വികാസത്തിലും വളര്‍ച്ചയിലും ശ്രദ്ധിക്കും. അതിനുവേണ്ടി ഊര്‍ജ്ജവും സമയവും വിനിയോഗിക്കും. കൂടുതല്‍ എങ്ങനെ അഭിവൃദ്ധിപ്പെടാം എന്ന് ചിന്തിച്ച് ജീവിതം ആസൂത്രണം ചെയ്യും.
ഇടവം
ഇടവം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ രാശിപരിവര്‍ത്തനം നടക്കുക. സാമ്പത്തികമായി അല്‍പ്പം ശ്രദ്ധിക്കേണ്ട സമയമാണിത്. ചിലവുകളില്‍ ശ്രദ്ധ വേണം. അമിതമായി പണം ചിലവഴിക്കാനുള്ള പ്രവണത ഇല്ലാതാക്കിയാല്‍ ചിലവുകളെ നിയന്ത്രിക്കാം. വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്താന്‍ സാധ്യതയുണ്ട്. വിദേശത്ത് ജോലി തേടുന്നവര്‍ക്കും വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് മുന്നിലുള്ളത്.
മിഥുനം
മിഥുനം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ രാശിമാറുന്നത്. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്ന കാലമായിരിക്കും മിഥുനം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ചൊവ്വയുടെ മേടം രാശിക്കാലം. വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും അപ്രതീക്ഷിതമായി നിരവധി നേട്ടങ്ങള്‍ വന്നണയും. അത് ജീവിതത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ പത്താംഭാവത്തിലാണ് ഈ രാശിപരിവര്‍ത്തനം നടക്കുന്നത്. ഉദ്യോഗജീവിതം, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ചൊവ്വയുടെ രാശിപരിവര്‍ത്തനത്തിന്റെ ഫലമായി ഉദ്യോഗജീവിതത്തില്‍ പൂര്‍ണ്ണമായി മനസ്സര്‍പ്പിക്കേണ്ട സമയമാണിത്. ഈ സമയത്ത് കഠിനമായി അധ്വാനിച്ചാല്‍ ഭാവിയില്‍ അതിന്റെ ഫലം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാശിപരിവര്‍ത്തനം നടക്കുന്നത്. ഭാഗ്യത്തിന്റെ ഭാവമാണിത്. ചൊവ്വം മേടം രാശിയിലായിരിക്കുന്ന ഈ കാലത്ത് ചിങ്ങം രാശിക്കാര്‍ പുണ്യ സ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ചേക്കും. മതപരമായ പല ചടങ്ങുകളിലും ജീവകാരുണ്യ പ്രവൃത്തികളിലും ദാനധര്‍മ്മങ്ങളിലും പങ്കുകൊള്ളും.
കന്നി
കന്നി രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ഈ രാശിമാറ്റം. ഒളിച്ചിരുന്ന പലതും പുറത്തേക്കുവരുന്ന ഒരു കാലമായിരിക്കും ഇത്. ജാതകത്തില്‍ ചൊവ്വയുടെ രാശിപരിവര്‍ത്തനത്തിന്റെ ഫലമായി അപ്രതീക്ഷിതമായ പലതും സംഭവിക്കുകയും സന്തോഷം അനുഭവപ്പെടുകയും ചെയ്യും. കോടതികളില്‍ തീര്‍പ്പാകെ കിടക്കുന്ന കേസുകളിലും തീര്‍പ്പുണ്ടാകും. കാര്യങ്ങള്‍ കന്നിരാശിക്കാര്‍ക്ക് അനുകൂലമായി ഭവിക്കും.
തുലാം
തുലാം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം നടക്കുന്നത്. വ്യക്തിപരവും തൊഴില്‍പരവുമായ പങ്കാളിത്തങ്ങളുമായി ബന്ധപ്പെട്ട മണ്ഡലമാണിത്. ചൊവ്വയുടെ രാശിമാറ്റം ഈ മണ്ഡലങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കും. ജോലിസ്ഥലത്തും വ്യക്തിജീവിതത്തിലുമുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. ജീവിതപങ്കാളിയുമായോ ബിസിനസ് പങ്കാളികളുമായോ സഹപ്രവര്‍ത്തകരുമായോ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം. അത് തിരിച്ചടിയാകാനിടയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ആറാം ഭാവത്തിലാണ് മേടത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം സംഭവിക്കുന്നത്. ഒളിച്ചിരിക്കുന്ന ശത്രുക്കളില്‍ നിന്നും ദോഷങ്ങളോ തിരിച്ചടികളോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെ ഇരിക്കണം. രഹസ്യങ്ങള്‍ പുറത്താകാതെ ശ്രദ്ധിക്കുകയും വ്യക്തിപരമായ വിവരങ്ങള്‍ ആരുമായും പങ്കുവെക്കാതിരിക്കുകയും വേണം.
ധനു
ധനു രാശിക്കാരുടെ അഞ്ചാംഭാവത്തിലാണ് ഈ രാശിപരിവര്‍ത്തനം നടക്കുക. ഉല്ലാസം, സന്തോഷം, കുട്ടികള്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട മണ്ഡലമാണിത്. കുട്ടികളുടെ പിന്നാലെ ഓടിനടക്കേണ്ടി വരുന്ന ഒരു സമയമായിരിക്കും ഇത്. പ്രത്യേകിച്ച് കുട്ടികളെ അധികമായി ഓമനിക്കുകയും താലോലിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുമായും ചേര്‍ന്ന് പലതരം വിനോദപരിപാടികളില്‍ ഏര്‍പ്പെടും.
മകരം
മകരം രാശിയുടെ നാലാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം നടക്കുക. മാതാവ്. വീട്, സ്ഥാവര വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ചൊവ്വ മേടം രാശിയില്‍ എത്തുമ്പോള്‍ മാതാവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യണം. വരുന്ന 25 ദിവസങ്ങളിലും അമ്മയെ സന്തോഷിപ്പിക്കാനും അവര്‍ക്ക് കരുതല്‍ നല്‍കാനും ശ്രമിക്കണം. വസ്തുക്കള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഇത് സംബന്ധിച്ച് കൃത്യമായ പ്ലാനിംഗ് നടത്തുകയും അന്വേഷിക്കുകയും വേണം.
കുംഭം
കുംഭം രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വയുടെ രാശിമാറ്റം നടക്കുക. ചെറുയാത്രകള്‍ നടത്താനും അത് വിചാരിച്ചതിനേക്കാളേറെ സന്തോഷപൂര്‍ണ്ണവും ഉല്ലാസപ്രദവും ആകാനും സാധ്യതയുണ്ട്. ബിസിനസിലും ജോലിസ്ഥലത്തും ഫലപ്രദമായ ആശയവിനിമയം കാഴ്ചവെക്കാന്‍ ഈ സമയത്ത് കുംഭം രാശിക്കാര്‍ക്ക് സാധിക്കും.
മീനം
മീനം രാശിക്കാരുടെ രണ്ടാംഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. സമ്പത്തിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണ്ടുന്ന സമയമാണ്. ബുദ്ധിപൂര്‍വ്വമുള്ള നിക്ഷേപങ്ങളിലൂടെ ലാഭം വന്നുചേരും.ഈ ലാഭം വീണ്ടും നിക്ഷേപിച്ച് പണമുണ്ടാക്കാന്‍ പറ്റിയ സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











