Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ചൊവ്വ മേടത്തിലേക്ക്: അശ്വതി - രേവതി വരെ ഭാഗ്യം വേറെങ്ങും പോവില്ല, ഇവര്‍ക്കൊപ്പം
ചൊവ്വയുടെ രാശി മാറ്റം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ്. പലപ്പോഴും ഓരോ ഗ്രഹങ്ങളുടേയും മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതിനേക്കാള്‍ കൂടുതലാണ് ചൊവ്വയുടെ രാശിമാറ്റം നമ്മളെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നു. ജൂണ്‍ 1-നാണ് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പല അനുകൂല മാറ്റങ്ങളും പ്രതികൂലമാറ്റങ്ങളും നിങ്ങളിലുണ്ടാവുന്നു.
എന്നാല്‍ ഗ്രഹമാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായി മാറുന്ന അവസരങ്ങള്‍ നിരവധിയാണ്. ഇതില്‍ ചൊവ്വയുടെ മാറ്റങ്ങള്‍ നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ചൊവ്വയുടെ മേടം രാശി സംക്രമണം നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയെന്നും അറിയാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ചൊവ്വയുടെ രാശിമാറ്റം ഉണ്ടാക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥാനം തേടി വരുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്കും ചൊവ്വയുടെ മേടം രാശി സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കും. മാത്രമല്ല ബിസിനസില്‍ സന്തോഷവും സമാധാനവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. പ്രതിസന്ധികള്‍ക്ക് അയവ് വരുന്ന സമയമാണ്. പ്രതികൂല സമയങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി സമയം കണ്ടെത്തുന്നതിനും അതില്‍ വിജയിക്കുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലുള്ള അനുകൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ചൊവ്വയുടെ രാശിമാറ്റം നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. പ്രതികൂല സാഹചര്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനനേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി പലപ്പോഴും പല മാര്‍ഗ്ഗങ്ങളും നിങ്ങള്‍ തേടുന്നു. അതിനെല്ലാം ചൊവ്വ എല്ലാ വിധത്തിലുള്ള പിന്തുണയും നല്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇവര്‍ക്ക് എന്താണ് സ്വന്തം ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലൂടെ അത് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. കൃഷി ചെയ്യുന്നവര്‍ക്ക് ഭൂമിയില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ചൊവ്വ നല്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും സന്തോഷം നിലനിര്‍ത്തുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശി മാറ്റം മികച്ച ഫലങ്ങള്‍ നല്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും സാമ്പത്തിക ലാഭവും നിങ്ങളെ തേടി എത്തുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സ്വന്തം സന്തോഷത്തിന് വേണ്ടി നിങ്ങള്‍ വളരെയധികം സമയം കണ്ടെത്തും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications