Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ചൊവ്വ മേടത്തില്: ഈ നാളുകാര്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറും, സ്ഥാനമാനങ്ങളും സമ്പത്തും വര്‍ദ്ധിക്കും
ചൊവ്വയുടെ രാശിമാറ്റം നിങ്ങളില്‍ പലര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തില്‍ മാറ്റം വരുന്ന പല കാര്യങ്ങളും ചൊവ്വയുടെ സ്വാധീനം നിമിത്തമായിരിക്കാം. നിലവില്‍ ചൊവ്വ മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് പല രാശിക്കൂറിലും അനുകൂലമായ മാറ്റങ്ങളാണ് പ്രദാനം ചെയ്യുന്നത്. ജൂലൈ 12-നാണ് ചൊവ്വ ഇനി ഇടവം രാശിയിലേക്ക് മാറുന്നത്.
ചൊവ്വയുടെ കൃപയാല്‍ ചില നക്ഷത്രക്കാര്‍ക്ക് ഇത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പ്രതീക്ഷിക്കാതെ കരിയറിലും സാമ്പത്തിക മേഖലയിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ ഏതൊക്കെ നക്ഷത്രക്കാരിലാണ് ഇത്തരത്തില്‍ ചൊവ്വ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ചൊവ്വ അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. അത് മാത്രമല്ല നിക്ഷേപങ്ങളില്‍ നിന്ന് വ്യാപാരികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങളും ലാഭവും ലഭിക്കുന്നു. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തിന്റെ പിന്തുണ കരിയറിലും നിങ്ങളെ ഉയരത്തിലെത്താന്‍ സഹായിക്കുന്നു. ബഹുമാനവും സ്ഥാനമാനങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. കുടംബത്തില്‍ പല വിധത്തിലും പിന്തുണ ലഭിക്കുന്നു. സമാധാനവും സന്തോഷവും നിലനില്ക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ കരിയറില്‍ നിങ്ങള്‍ക്കുണ്ടാവുന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു. കൈയ്യില്‍ പണം ധാരാളം വരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. കരിയറില്‍ നിങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം അനുകൂലമായ പല നേട്ടങ്ങളും സാമ്പത്തികമായി നല്കുന്നു. കരിയര്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വരുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവരെ തേടി എത്തുന്നില്ല. ജോലി അന്വേഷിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ജോലി ലഭിക്കുന്നു. പൊതുവേ കരിയര്‍ മാറ്റങ്ങള്‍ വളരെ പെട്ടെന്ന് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ജോലിയില്‍ ഉയര്‍ച്ച പ്രാപിക്കുന്നു. പലപ്പോഴും ജോലിയിലെ അമിത ശ്രദ്ധ കൂടൂതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ട് പോവാന്‍ സാധിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സാമ്പത്തികമായി നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ജോലിയില്‍ നിങ്ങള്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ഉള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്നതിന് ചൊവ്വ അനുഗ്രഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications