Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
ചൊവ്വ പൂയ്യം നക്ഷത്രത്തിലേയ്ക്ക്; നവംബര്‍ മാസത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷ പ്രകാരം, ചൊവ്വ വളരെ വിശിഷ്ടമായ ഗ്രഹമാണ്. ചൊവ്വയില്‍ മറ്റു ഗ്രഹങ്ങളെ പോലും നിയന്ത്രിക്കാന്‍ ശേഷിയുള്ള ഗ്രഹമാണ് ചൊവ്വ. അതിനാല്‍, ചൊവ്വയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഓരോ രാശിക്കാരിലും വ്യത്യസ്ത അനുഭവങ്ങളാണ് ഉണ്ടാക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ചൊവ്വ പൂയ്യം നക്ഷത്രത്തിലേയ്ക്ക മാറിയിരിക്കുകയാണ്.

ചൊവ്വ നക്ഷത്രം മാറിയതിനാല്‍, ഇത് ഓരോ രാശിക്കാരിലും ഗുണങ്ങളും അതുപോലെ ദോഷങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏതെല്ലാം രാശിക്കാര്‍ക്കാണ് നവംബര്‍ മാസത്തോടെ ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്ര മാറ്റത്തോടെ നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. പ്രത്യേകിച്ച്, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഇവരുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ യോഗം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല അനുഭവങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യപരമായി നല്ല പുരോഗതി ഉണ്ടായിരിക്കും. മാനസിക സമാധാനം മെച്ചപ്പെടുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. ദമ്പതികള്‍ക്കിടയില്‍ നല്ല സന്തോഷവും സ്നേഹവും ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിപ്പോള്‍.
തുലാം
മനസ്സില്‍ ദീര്‍ഘകാലമായി കൊണ്ടുനടക്കുന്ന ആഗ്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പല പ്രശ്നങ്ങള്‍ക്കും വളരെ വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. അതിനാല്‍ തന്നെ, ബന്ധുക്കളുമായി നല്ല സൗഹൃദം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി എടുക്കാന്‍ ഇവര്‍ക്ക് കഴിയും. ഇതുവഴി സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ പോലും ഇത് നിമിത്തമാകും. പല ജോലികളും വളരെ വേഗത്തില്‍ ചെയ്തെടുക്കാന്‍ ഈ ബന്ധങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നവംബര്‍ മാസത്തില്‍ പ്രതീക്ഷിക്കാം. സാമ്പത്തികപരമായി നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല മാസമാണ് നവംബര്‍ മാസം.
കുംഭം
ദമ്പതികള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കുന്നതാണ്. ദമ്പതികള്‍ ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. മക്കളുമൊത്ത് യാത്രകള്‍ അനിവാര്യമായി വന്നേക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. കുടുംബ ബിസിനസ്സില്‍ നിന്നും നല്ല ലാഭം കയ്യില്‍ വന്ന് ചേരുന്നതാണ്. മക്കളെ വിദേശത്തേയ്ക്ക അയക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ഭൂസ്വത്ത് വിറ്റുവരവിലൂടെ നല്ലൊരു തുക കയ്യില്‍ വന്ന് ചേരുന്നതാണ്. വിദേശത്തും ബിസിനസ്സ് ആരംഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. നല്ല ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയ്ക്ക് കയറാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
