Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ബുധന്‍, സൂര്യന്, ശുക്രന്, ചൊവ്വ ചേരുന്നത് മകരത്തില്‍ ഫലം 3 രാജയോഗം: ഏഴരശനിയും കണ്ടകശനിയും പറപറക്കും
പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഓരോ സമയത്തും സംഭവിക്കുന്നത്. അതില്‍ പ്രധാനമാണ് ജ്യോതിഷ മാറ്റങ്ങള്‍. അത് വഴി പലപ്പോഴും ശുഭകരമായ പല ഗ്രഹയോഗങ്ങളും കാണപ്പെടുന്നു. ബുധന്‍, സൂര്യന്, ശുക്രന് എന്നീ ഗ്രഹങ്ങള്‍ മകരം രാശിയില്‍ ചേര്‍ന്നും ജനുവരി 17-ന്. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും ഇത് സൃഷ്ടിക്കുന്നത് മൂന്ന് രാജോഗങ്ങളെയാണ്. ആരോഗ്യത്തിന്റെ കാര്യമുള്‍പ്പടെ ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പലപ്പോഴും ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് ഈ രാജയോഗങ്ങള്‍ നിങ്ങളെ എത്തിക്കുന്നത്.
ബുധാദിത്യ രാജയോഗം, ലക്ഷ്മീ നാരായണ രാജയോഗം, പഞ്ചമഹാപുരുഷ അഥവാ രുചക രാജയോഗം എന്നിവയാണ് അവ. എന്നാല്‍ ഈ അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും മേടം, കുംഭം, മീനം രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കമിടുന്നത്. ശനിദശയും വ്യാഴത്തിന്റെ ഒമ്പതാം ഭാവ സ്വാധീനവുമുള്ള ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് ജ്യോതിഷം പറയുന്നത്. ആര്‍ക്കൊക്കെയാണ് ഇത് ഗുണപരമായ മാറ്റങ്ങള്‍ നല്കുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ഈ ഗ്രഹസ്ഥിതി സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ജോലിയില്‍ ഉയര്‍ച്ചയും ഉന്നതിയും തേടി എത്തും. പലപ്പോഴും ദീര്‍ഘകാല ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമൂഹ്യ രംഗത്ത് അംഗീകാരവും ആദരവും തേടി എത്തുന്നു. ജോലിയിലെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തികമായി പലപ്പോഴും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളെ കാത്തിരിക്കുന്നു. ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്ന കാര്യം മാത്രം ഓര്‍മ്മയില്‍ വെക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഗ്രഹസംയോഗം നടക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വ്യാഴത്തിന്റെ സ്വാധീനം ഗുണപരമായ പല നേട്ടങ്ങളിലേക്കും എത്തിക്കും. വ്യക്തിഗത സൗകര്യങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷവും സമാധാനവും എങ്ങും നിങ്ങളെ തേടി എത്തും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. നിങ്ങളുടെ ജീവിതത്തില്‍ എന്ത് നടക്കണം എന്നതിനെക്കുറിച്ചും എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ നിങ്ങള്‍ക്കുണ്ടാവും. പലപ്പോഴും തീര്‍ത്ഥാടന കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം മാറ്റി വെക്കുന്നു. വാഹനം വാങ്ങുന്നതിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗ്രഹസംയോഗം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ ധനവര്ദ്ധനവുണ്ടാക്കുന്നു. അത് കൂടാതെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. സഹോദരങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നല്ലൊരു ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. ജീവിതത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവും. ജീവിത വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ സമയം തന്നെയാണ്. ഏഴരശനിയും കണ്ടകശനിയും ഇല്ലാതാവുന്നതിന് വരെ യോഗമുണ്ട്.



Click it and Unblock the Notifications