Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
ചൈത്ര നവരാത്രിയില്‍ ചൊവ്വ കളം മാറും; സമ്പത്തും വിജയവും നേടാന്‍ അപൂര്‍വ്വ അവസരം
Mars Transit During Chaitra Navaratri:കൃത്യമായ ഇടവേളകളില്‍ ഗ്രഹങ്ങള്‍ രാശികളിലൂടെയും നക്ഷത്രങ്ങളിലൂടെയും മാറി മാറി സഞ്ചരിക്കും. ഗ്രഹങ്ങളുടെ മാറ്റം നടക്കുന്ന സമവും അവയുടെ ഫലത്തെ സ്വാധീനിക്കും. മാര്‍ച്ച് 30-ന് ചൈത്ര നവരാത്രി ആരംഭമാണ്. ഇതേ സമയത്ത് തന്നെയാണ് ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വയുടെ മാറ്റം നടക്കുന്നത്. ഏപ്രില്‍ മൂന്നിന് ചൊവ്വ കര്‍ക്കിടകം രാശിയില്‍ വന്നെത്തും.

ചൊവ്വയുടെ സ്വാധീനം
വേദ ജ്യോതിഷത്തില്‍ കോപത്തിന്റെയും അക്രമണോത്സുകതയുടെയും യുദ്ധത്തിന്റെയും പ്രതീകമായാണ് ചൊവ്വയെ കാണുന്നത്. ഊര്‍ജം, ലക്ഷ്യം, ധൈര്യം, നിശ്ചയദാര്‍ഢ്യം എന്നിവയുടെ കാരകനുമാണ് ചൊവ്വ. രാശികളിലൂടെയുള്ള ചൊവ്വയുടെ മാറ്റം ഒരു വ്യക്തിയുടെ ധൈര്യത്തിലും ശക്തിയിലും ഊര്‍ജത്തിലും വ്യത്യാസമുണ്ടാക്കുന്നു. ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം എന്നിവ നല്‍കി ജീവിതവിധി മാറ്റാന്‍ കെല്‍പ്പ് നല്‍കുന്ന ഗ്രഹം കൂടിയാണ് ചൊവ്വ. എന്നാല്‍ തിടുക്കവും എടുത്തുചാട്ടവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള തോന്നലും ചൊവ്വയാല്‍ സംഭവിക്കാം.
ചൊവ്വയുടെ മാറ്റം 12 രാശികളിലും സ്വാധീനമുണ്ടാക്കും. അതില്‍ പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നവരും നെഗറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നവരും ഉണ്ടാകും. അനുകൂല രാശിമാറ്റത്തിലൂടെ ചൊവ്വ സമ്പത്തും ധനനേട്ടങ്ങളും വാരിക്കോരി നല്‍കും. ചൈത്ര നവരാത്രിയില്‍ ചൊവ്വയ്ക്കുണ്ടാകുന്ന മാറ്റത്തിലൂടെ പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശികള്‍ക്കുള്ള വിശദമായ ഫലം അറിയാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് ചൈത്ര നവരാത്രി കാലത്തെ ചൊവ്വയുടെ മാറ്റം ശുഭകരമാണ്. ഈ രാശിയുടെ സമ്പത്ത്, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലേക്കാണ് ചൊവ്വയുടെ മാറ്റം. ഇത് ധൈര്യവും തന്റേടവും നല്‍കും. ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനവും അഭിമാനവും വര്‍ധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പല ഇടപാടുകളില്‍ നിന്നായി വലിയ അവസരങ്ങള്‍ ലഭ്യമാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. തടഞ്ഞുവെക്കപ്പെട്ട പണം തിരികെ ലഭിക്കും. വാഹനത്തിലോ പ്രോപ്പര്‍ട്ടിയിലോ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ഇക്കാലയളവില്‍ ഇവരുടെ സംസാരം കൂടുതല്‍ ആകര്‍ഷകമാകും. മികച്ച ആശയവിനിമയത്തിലൂടെ ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്കാകും. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇക്കാലയളവില്‍ ഉണ്ടാകില്ല. എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും കൃത്യസമയത്ത് ചെയ്തുതീര്‍ക്കാന്‍ സാധിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ചൈത്ര നവരാത്രി സമയത്ത് ചൊവ്വയുടെ രാശിയില്‍ ഉണ്ടാകുന്ന മാറ്റം കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുഭകരമാകും. ഇവരുടെ പതിനൊന്നാം ഭാവത്തിലേക്കാണ് ചൊവ്വ വന്നെത്തുന്നത്. ഇക്കാലയളവില്‍ വരുമാനം മെച്ചപ്പെടുത്താനും കൂടുതല്‍ പണം സമ്പാദിക്കാനും നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. വരുമാനം മെച്ചപ്പെടുന്നത് സാമ്പത്തികമായി ഇവര്‍ക്ക് ആശ്വാസവും സമൃദ്ധിയുമേകും. പല വഴികളിലൂടെ പണം കയ്യില്‍ വരും. കൂടാതെ, സര്‍ക്കാര്‍, ഭരണകാര്യ മേഖലകളില്‍ ഉള്ളവര്‍ക്ക് ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാനിടയുണ്ട്. യാത്രകള്‍ ചെയ്യാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. ആ യാത്രകള്‍ നേട്ടങ്ങള്‍ നല്‍കും. കന്നി രാശിക്കാരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. പല ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ചൊവ്വയുടെ രാശിമാറ്റം വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും അത്യന്തം ഗുണകരമാകരും. വൃശ്ചികം രാശിയുടെ അധിപന്‍ തന്നെ ചൊവ്വ ആകയാല്‍, ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം തൊഴില്‍ജീവിതത്തില്‍ വലിയ അവസരങ്ങളും വിജയവും നല്‍കും. കുടുംബജീവിതം സമാധാനപരമാകും. പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്യും. ഇക്കാലയളവില്‍ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടാകും. വരുമാനത്തില്‍ സാരമായ വര്‍ധനയുണ്ടാകും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും പ്രിയപ്പെട്ടവര്‍ക്കൊപ്പം മനസ്സിന് ഇഷ്ടപ്പെടുന്ന ചെറുതോ വലുതോ ആയ യാത്രകള്‍ നടത്തുകയും ചെയ്യും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാലയളവ് അനുകൂലമാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പല ജോലികളും ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ അഭിമാനവും സന്തോഷവും തോന്നും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
ഹനുമാനെ ഭജിക്കുക, ചുവന്ന നിറത്തിലുള്ള പവിഴം ധരിക്കുക, ശരീരക്ഷമത വേണ്ടുന്ന ജോലികള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം ചൊവ്വയുടെ സ്വാധീനം ശക്തിപ്പെടുത്തും.
ജാതകത്തില്‍ ചൊവ്വ ശക്തമാണെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസം, കായബലം, നിശ്ചയദാര്‍ഢ്യം, നേതൃഗുണങ്ങള്‍ എന്നിവ കൂടുതലായിരിക്കും.



Click it and Unblock the Notifications











